താമസിയാതെ നമ്മുടെ ജോലികളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കൈയ്യടക്കിയേക്കാം എന്നൊരു ഭീതി പലർക്കും ഉണ്ട്.എന്നാൽ ഇതു കേട്ടോളൂ, ഒരു മീറ്റിങ്ങിൽ എത്താനായില്ലെങ്കിലു നിങ്ങളുടെ എഐ അവതാർ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും 'ബോസിനു' മറുപടി പറയുകയുമെല്ലാം ചെയ്യും.വരാനിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമസിയാതെ നമ്മുടെ ജോലികളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കയ്യടക്കിയേക്കാം എന്നൊരു ഭീതി പലർക്കും ഉണ്ട്.എന്നാൽ ഇതു കേട്ടോളൂ, ഒരു മീറ്റിങ്ങിൽ എത്താനായില്ലെങ്കിലും നിങ്ങളുടെ എഐ അവതാർ  മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും 'ബോസിനു' മറുപടി നല്‍കുകയുമെല്ലാം ചെയ്യും.വരാനിരിക്കുന്ന ടെക്നോളജിയെക്കുറിച്ച് ട്രാൻസ്ക്രിപ്ഷൻ ആപ് നിർമാണത്തിനു പിന്നിലെ കമ്പനിയായ ഒട്ടറിന്റെ സിഇഒ സാം ലിയാങ് പറയുന്നത് ഇങ്ങനെ. 

മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ വ്യക്തികളെ പ്രതിനിധീകരിക്കുന്ന എഐ അവതാറുകൾ(AI avatars ) ഈ വര്‍ഷം അവസാനത്തോടെ സൃഷ്ടിക്കപ്പെടുമത്രെ. വോയിസ് റെക്കോർഡിങ്ങുകളും മീറ്റിങ് കുറിപ്പുകളും ഉപയോഗിച്ചു സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യും. മീറ്റിങ്ങുകളിൽ പങ്കെടുക്കാനാവാത്തവർക്കു തങ്ങളു‌ടെ ആശയം വിശദീകരിക്കാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താം.

Photo: DR MANAGER/ Shutterstock
ADVERTISEMENT

നിലവിൽ ഈ സംവിധാനത്തെ വലിയ ഡേറ്റാബേസിൽ പരിശീലിപ്പിക്കുകയാണ്, ഈ ഘട്ടമെല്ലാം പിന്നിട്ടു യഥാർഥ ആളുകളെപ്പോലെ പെരുമാറാൻ നിരവധി സാങ്കേതികപരമായുള്ള വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്്. എപ്പോൾ സംസാരിക്കണം, എപ്പോൾ കേട്ടിരിക്കണം, മറുപടി പറയേണ്ടതില്ലാത്ത അവസരങ്ങളേതെല്ലാം എന്നൊക്കെ പഠിപ്പിക്കേണ്ടത് വലിയ ബുദ്ധിമുട്ടുള്ളതാണ്.

അതേസമയം പ്രശസ്തരായ ആളുകളെ അനുകരിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടുകൾ ഇതിനകംതന്നെ  വിജയകരമായി പരീക്ഷിച്ച സാഹചര്യത്തിൽ ഈ സംവിധാനവും അധികം വൈകാതെ യാഥാർഥ്യമായേക്കും. എഐ അവതാറുകൾ മീറ്റിങ്ങുകളിൽ മനുഷ്യരെ പൂർണമായും ഒഴിവാക്കുകയല്ല.തിരക്കുള്ള സമയങ്ങളിലും ഇത്തരം മീറ്റിങ്ങുകൾ കൂടുതൽ മികച്ചതാക്കാൻ പ്രയത്നിക്കുകയാണ് ചെയ്യുന്നതത്രെ.