ചിന്തിച്ചു നെറ്റ്ഫ്ലിക്സ് ഓണാക്കാം, തലച്ചോറില്‍ സിങ്ക്രോണ്‍ ചിപ്; പരീക്ഷണത്തിനായി തയാറായ മാര്‍ക്കിന്റെ കഥ
തലയോട്ടിക്കുളളില്‍ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) പിടിപ്പിച്ച, ലോകത്തെ പത്താമത്തെയാള്‍ തന്റെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചിന്തകൊണ്ട് നിയന്ത്രിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ബിസിഐ നിര്‍മ്മിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ എതിരാളിയായ സിങ്ക്രോണ്‍ (Synchron)
തലയോട്ടിക്കുളളില്‍ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) പിടിപ്പിച്ച, ലോകത്തെ പത്താമത്തെയാള്‍ തന്റെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചിന്തകൊണ്ട് നിയന്ത്രിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ബിസിഐ നിര്‍മ്മിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ എതിരാളിയായ സിങ്ക്രോണ്‍ (Synchron)
തലയോട്ടിക്കുളളില്‍ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) പിടിപ്പിച്ച, ലോകത്തെ പത്താമത്തെയാള്‍ തന്റെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചിന്തകൊണ്ട് നിയന്ത്രിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ബിസിഐ നിര്‍മ്മിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ എതിരാളിയായ സിങ്ക്രോണ്‍ (Synchron)
തലയോട്ടിക്കുളളില്‍ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) പിടിപ്പിച്ച, ലോകത്തെ പത്താമത്തെയാള്‍ തന്റെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചിന്തകൊണ്ട് നിയന്ത്രിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ബിസിഐ നിര്‍മിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ എതിരാളിയായ സിങ്ക്രോണ്‍ (Synchron) കമ്പനിയുടെ ചിപ്പാണ് മാര്‍ക് എന്നയാൾ അണിഞ്ഞിരിക്കുന്നത്.
ലൂ ഗെറിഗ്‌സ് (Lou Gehrig's) അസുഖം അല്ലെങ്കില്‍ അമിയോട്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് (എഎല്‍എസ്) രോഗബാധിതനായിരുന്ന മര്‍ക് 2023ൽ ആണ് ബിസിഐ ചിപ് സ്വീകരിച്ചത്. കോശങ്ങള്‍ക്ക് ശൈഥില്യം നേരിടുകയും അതുവഴി ഞരമ്പുകളുടെ പ്രവര്‍ത്തനം മോശമാകുകയും ചെയ്യുന്ന അവസ്ഥയാണ് എഎല്‍എസ്. ഈ രോഗാവസ്ഥയുള്ളവര്‍ രണ്ടു മുതല്‍ അഞ്ചു വരെ വര്‍ഷത്തിനിടയില്‍ തളര്‍ന്നു കിടപ്പാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ വൈദ്യശാസ്ത്രത്തിന് ഇത് തടയാന്‍ പ്രതിവിധികളില്ല.
ചിപ് ധരിച്ച മാര്‍ക്കിന് ഇപ്പോള്‍ തന്റെ ശരീര വേദനകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ അയയ്ക്കാന്‍ സാധിക്കുന്നു. അധികം താമസിയാതെ ചിന്ത ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് പ്രവര്‍ത്തിപ്പിക്കാനും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും സാധിക്കും. സിങ്ക്രോണ്‍ കമ്പനിയുടെ ഈ ചിപ് പരീക്ഷണത്തിനു നിന്നുകൊടുക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്ന് മാര്‍ക്ക് പറയുന്നു.
ചിപ്പിന്റെ പേര് സ്റ്റെന്‍ട്രോഡ് എന്നാണ്. ഇത് സ്വകാര്യതയിലേക്കും മറ്റും അധികം കടന്നുകയറാത്ത ഒന്നായാണ് അറിയപ്പെടുന്നത്. ന്യൂറാലിങ്കിനെപോലെ ഇതും രോഗികളില്‍ പരീക്ഷിക്കാന്‍ അമേരിക്കയുടെ എഫ്ഡിഎ 2021ല്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ വിജയപരാജയങ്ങളെക്കുറിച്ച് വന്‍ ജിജ്ഞാസയാണ് ശാസ്ത്ര സമൂഹം പുലര്‍ത്തുന്നത്.
ആപ്പിള്‍ കാര്‍ പദ്ധതി ഉപേക്ഷിച്ചു; ബില്യന്‍ കണക്കിനു ഡോളര്‍ വെള്ളത്തില്‍
സ്വന്തമായി ഇലക്ട്രിക് കാര്‍ നിർമിക്കാൻ ബില്യന്‍ കണക്കിനു ഡോളര്‍ മുടക്കി നടത്തിയ ശ്രമം ആപ്പിള്‍ കമ്പനി ഉപേക്ഷിച്ചു. പത്തു വര്‍ഷമായി നടത്തിവന്ന രഹസ്യ പദ്ധതിയാണിത്. ഇതോടെ അതിരൂക്ഷമായ പരിഹാസമാണ് സമൂഹ മാധ്യമങ്ങള്‍ വഴി ആപ്പിള്‍ നേരിടുന്നത്. ഈ കാര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിന്‍ഡോസ് വേണ്ടിവരുമെന്ന് കമ്പനി അവസാനം കണ്ടെത്തിയെന്ന് ഒരാള്‍ പറയുന്നു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടാക്കുക എന്നത് അല്‍പം വിഷമം പിടിച്ച പണിയാണ് എന്നു മനസ്സിലായതോടെയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് മറ്റൊരാള്‍ പരിഹസിച്ചു.
ഓട്ടക്കാര്‍ക്ക് അനുയോജ്യമായ ഇയര്‍ഫോണുകള്‍; വിവിധ മോഡലുകൾ പരിശോധിക്കാം
പ്രൊജക്ട് ടൈറ്റന്‍ എന്ന പേരിലായിരുന്നു ആപ്പിളിന്റെ കാര്‍ നിര്‍മാണ പദ്ധതി. അപ്പോള്‍ എത്ര കോടി രൂപ കമ്പനിക്കു നഷ്ടപ്പെട്ടു? കഴിഞ്ഞ വര്‍ഷം (2023) മാത്രം 30 ബില്യന്‍ മുടക്കിയെന്നാണ് സിഎന്‍ബിസി പറയുന്നത്.
ഒരു കാറില്‍നിന്ന് 100,000 ഡോളര്‍ ലാഭം നേടാനുള്ള പദ്ധതിയായിരുന്നു ആപ്പിളിന് ഉണ്ടായിരുന്നതത്രെ. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല അത്തരം സ്വപ്‌നങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയതും ആപ്പിള്‍ പിൻമാറാൻ കാരണമായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. പ്രൊജക്ട് ടൈറ്റന്‍ പൂട്ടിയ വാര്‍ത്തയ്ക്ക് എക്‌സില്‍ ചില പ്രതികരണങ്ങളുമായി മസ്‌കും എത്തിയിരുന്നു.
സാംസങിന്റെ സ്മാര്‍ട് മോതിരം പരിചയപ്പെടുത്തി
അണിയുന്ന ആളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയാന്‍ സാധിച്ചേക്കുമെന്നു കരുതുന്ന സ്മാര്‍ട് റിങ്ങുകള്‍ മാര്‍ക്കറ്റിലെത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള തങ്ങളുടെ ആദ്യ മോതിരം പരിചയപ്പെടുത്തിയിരിക്കുകയാണ് സാംസങ്. പ്രതീക്ഷിച്ചതു പോലെ ഗ്യാലക്‌സി റിങ് എന്ന പേരാണ് മോതിരത്തിന്. മികച്ചരീതിയില്‍ ആരോഗ്യ പരിപാലന ഡേറ്റ ശേഖരിക്കാനായി അത്യാധൂനിക സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ കായികക്ഷമതയും ചുറുചുറുക്കും രേഖപ്പെടുത്തുന്ന മൈ വൈറ്റാലിറ്റി സ്‌കോര്‍ ആണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്.
സദാ അണിയാമെന്നതും വലിയ വാച്ചുകള്‍ കെട്ടിക്കൊണ്ടു നടക്കേണ്ട എന്നതുമാണ് ആരോഗ്യ പരിപാലനത്തില്‍ സ്മാര്‍ട് റിങുകള്‍ കൊണ്ടുവരുന്ന മാറ്റം. വിരലുകള്‍ക്ക് ഫിറ്റായിരിക്കുന്ന റിങ് തന്നെ വാങ്ങണം എന്നത് ശ്രദ്ധിക്കണം.
പോകെമോന്‍ ഗോ സീസണ്‍ ഓഫ് വേള്‍ഡ് ഓഫ് വണ്ടേഴ്‌സ് വരുന്നു
ഗെയിമിങ് പ്രേമികള്‍ കാത്തിരിക്കുന്ന പോകെമോന്‍ ഗോ സീസണ്‍ ഓഫ് വേള്‍ഡ് ഓഫ് വണ്ടേഴ്‌സ് താമസിയാതെ അവതരിപ്പിച്ചേക്കും. ഈ ഗെയിമിന്റെ ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും ഇത്. പോകെമോന്‍ ഗോ ഇറക്കുന്ന കമ്പനിയായ നിയാന്റിക് ഇത്തവണ ഭാവി ജീവിതത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇട്ട പോസ്റ്റില്‍ നിന്ന് മനസിലാക്കുന്നത്. അള്‍ട്രാ വേംഹോള്‍സ്, അള്‍ട്രാ ബീസ്റ്റുകള്‍ തുടങ്ങി പല പ്രഹേളികകളും ഉള്‍പ്പെടുത്തി തന്നെയായിരിക്കും ഇത് എത്തുക.
ലാമാ 3 എന്ന പുതിയ എഐ ഭാഷ അവതരിപ്പിക്കാന്‍ മെറ്റാ
ഓപ്പണ്‍എഐ, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് എഐ മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കരുത് എന്ന ഉദ്ദേശ്യത്തോടെ ഈ മേഖലയില്‍ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ. കമ്പനി അടുത്ത ജൂലൈയില്‍ പുതിയ എഐ ലാംഗ്വെജ് മോഡല്‍ അവതരിപ്പിക്കും- ലാമാ 3 (Llama 3) എന്നായിരിക്കും അതിന്റെ പേരെന്ന് ദി ഇന്‍ഫര്‍മേഷന്‍.
ജെമിനിയുടെ പ്രതികരണത്തില്‍ തൃപ്തനല്ലെന്ന് പിച്ചൈ
ഗൂഗിളിന്റെ ഏറ്റവും നൂതനമായ എഐ സംവിധാനത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര് ജെമിനി എന്നാണ്. ജെമിനി എഐ ആപ് അടുത്തിടെ വാര്‍ത്തയില്‍ വന്നത് അതു വരുത്തിയ പിഴവുകളുടെ കാര്യത്തിലായിരുന്നു. ഇവ ഒട്ടും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
ജെമിനി എഐ സൃഷ്ടിച്ച പടങ്ങളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ കണക്കിനു കളിയാക്കിയിരുന്നു. ജെമിനി അടുത്തിടെ നല്‍കിയ ടെക്‌സ്റ്റ്, ഇമേജ് പ്രതികരണങ്ങളില്‍ താന്‍ഒട്ടും തൃപ്തനല്ലെന്ന കാര്യം ഗൂഗിള്‍ സ്റ്റാഫിന് അയച്ച കത്തില്‍ പിച്ചൈ പറഞ്ഞു. സെമാഫോര്‍ (Semafor) എന്ന വെബ്‌സൈറ്റാണ് പിച്ചൈയുടെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ക്ലൗഡ് മേഖലയില്‍ മൈക്രോസോറ്റ് കുത്തക ആകുന്നതിനെതിരെ ഗൂഗിള്‍
ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ മൈക്രോസൈറ്റ് കമ്പനി കുത്തക സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഗൂഗിള്‍ ക്ലൗഡ്. ഇരു കമ്പനികള്‍ക്കും പുറമെ ആമസോണും ഈ മേഖലയില്‍ ഒരുകൈ നോക്കുന്നുണ്ട്. ചാറ്റ്ജിപിറ്റി സ്രഷ്ടാവ് ഓപ്പണ്‍എഐയുമായി കൈകോര്‍ത്ത് ക്ലൗഡ് മേഖലയില്‍ മൈക്രോസോഫ്റ്റ് നടത്തുന്ന മുന്നേറ്റത്തെയാണ് ഗൂഗിള്‍ ക്ലൗഡ് വൈസ് പ്രസിഡന്റ് അമിത് സവേരി വിമര്‍ശിച്ചിരിക്കുന്നത്.