ആപ്പിള്‍ കമ്പനി 2007ല്‍ പുറത്തിറക്കിയ ആദ്യ ഐഫോണിന്റെ 4ജിബി വേരിയന്റ് വീണ്ടും ലേലത്തിന്. പൊട്ടിക്കാത്ത പെട്ടിയില്‍ അടക്കംചെയ്താണ് ലേലത്തിനെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്‌പെസിഫിക്കേഷന്‍ ഉള്ള ഒരു ഒറിജിനല്‍ ഐഫോണ്‍ ലേലത്തില്‍ വിറ്റുപോയത് 190,000 ഡോളറിനാണ്(ഏകദേശം 1,57,45,965 ലക്ഷം രൂപ)! മുൻപ് ഒരു

ആപ്പിള്‍ കമ്പനി 2007ല്‍ പുറത്തിറക്കിയ ആദ്യ ഐഫോണിന്റെ 4ജിബി വേരിയന്റ് വീണ്ടും ലേലത്തിന്. പൊട്ടിക്കാത്ത പെട്ടിയില്‍ അടക്കംചെയ്താണ് ലേലത്തിനെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്‌പെസിഫിക്കേഷന്‍ ഉള്ള ഒരു ഒറിജിനല്‍ ഐഫോണ്‍ ലേലത്തില്‍ വിറ്റുപോയത് 190,000 ഡോളറിനാണ്(ഏകദേശം 1,57,45,965 ലക്ഷം രൂപ)! മുൻപ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിള്‍ കമ്പനി 2007ല്‍ പുറത്തിറക്കിയ ആദ്യ ഐഫോണിന്റെ 4ജിബി വേരിയന്റ് വീണ്ടും ലേലത്തിന്. പൊട്ടിക്കാത്ത പെട്ടിയില്‍ അടക്കംചെയ്താണ് ലേലത്തിനെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്‌പെസിഫിക്കേഷന്‍ ഉള്ള ഒരു ഒറിജിനല്‍ ഐഫോണ്‍ ലേലത്തില്‍ വിറ്റുപോയത് 190,000 ഡോളറിനാണ്(ഏകദേശം 1,57,45,965 ലക്ഷം രൂപ)! മുൻപ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിള്‍ കമ്പനി 2007ല്‍ പുറത്തിറക്കിയ ആദ്യ ഐഫോണിന്റെ 4ജിബി വേരിയന്റ് വീണ്ടും ലേലത്തിന്. പൊട്ടിക്കാത്ത പെട്ടിയില്‍ അടക്കംചെയ്താണ് ലേലത്തിനെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്‌പെസിഫിക്കേഷന്‍ ഉള്ള ഒരു ഒറിജിനല്‍ ഐഫോണ്‍ ലേലത്തില്‍ വിറ്റുപോയത് 190,000 ഡോളറിനാണ്(ഏകദേശം 1,57,45,965 ലക്ഷം രൂപ)!  മുൻപ് ഒരു 8ജിബി വേരിയന്റ് ലേലത്തില്‍ വിറ്റത് 63,000 ഡോളറിനാണ്. ലേലത്തില്‍ 190,000 ഡോളര്‍ എന്ന റെക്കോഡിട്ട ഐഫോണിനു പിന്നാലെ, രണ്ട് 4ജിബി ഐഫോണുകളും ഇത്തരത്തില്‍ വിറ്റിട്ടുണ്ട്. ഇവ ലേലത്തില്‍ പിടിച്ചിരിക്കുന്നത് 133,000 ഡോളര്‍( ഏകദേശം 1,10,23,572 രൂപ), 87,000 ഡോളര്‍(ഏകദേശം 72,10,255 രൂപ) വിലകള്‍ക്കാണ്. 

Image credit: Canva

ഏറ്റവും പുതിയ ഐഫോണുകളുടെ വില അറിയാം

ADVERTISEMENT

ആപ്പിൾ ഐഫോൺ 15: ഡൈനമിക് ഐലൻഡിനു പുറമെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളിൽ 48 എംപി ക്യാമറകൾ വരുന്നു.

ആപ്പിൾ ഐഫോൺ 14:എ15 ബയോണിക് ചിപ് വരുന്ന ഫോണിൽ  6. 7 ഇഞ്ച് സ്ക്രീനാണ്(പ്രോ മാക്സ്) ഉള്ളത്. ഡൈനാമിക് ഐലൻഡും 48 എംപി പ്രധാന ക്യാമറയും ലഭിക്കും.

എവറസ്റ്റ് യാത്രികർ നിര്‍ബന്ധമായി ജിപിഎസ് ധരിക്കണമെന്ന് നേപ്പാള്‍

എവറസ്റ്റ് കൊടുമുടിയിലേക്ക് കയറാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി നിര്‍ബന്ധമായി ജിപിഎസ് അണിയണമെന്ന് നേപ്പാള്‍. ഈ വര്‍ഷത്തെ മൗണ്ട് എവറസ്റ്റ് സീസണ് മുന്നോടിയായാണ് നേപ്പാള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ഉത്തരവിറക്കിയതെന്ന് സിഎന്‍എന്‍. മലകയറ്റക്കാര്‍ക്ക് അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തുനാകണം എന്ന ചിന്തമൂലമാണ് പുതിയ നിബന്ധന. എവറസ്റ്റ് കയറാനെത്തുന്നവര്‍ക്ക് ഏകദേശം 10-15 ഡോളര്‍ വിലയുള്ള ജിപിഎസ് ചിപ്പാണ് നല്‍കുന്നത്. 

Image Credit: Vixit/ Shutterstock
ADVERTISEMENT

ഇത്  ജാക്കറ്റുകളില്‍ തുന്നിപ്പിടിപ്പിക്കും. അവര്‍ തിരിച്ചെത്തുമ്പോള്‍ചിപ്പ് ഊരിയെടുത്ത് തിരികെ നല്‍കും. ചിപ്പ് അടുത്തയാളെ കാത്തിരിക്കും.  ട്രാക്കിങ് ചിപ്പുകള്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപയോഗിച്ച് അതണിഞ്ഞ ആള്‍ എവിടെയാണ് എന്ന വിവരം സാറ്റലൈറ്റുകളുമായി തത്സമയം പങ്കുവയ്ക്കും. 'ഒരുയൂറോപ്യന്‍ രാജ്യത്ത്' നിര്‍മ്മിച്ചതാണ് ചിപ്പുകള്‍ എന്നാണ്, നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ രാകേഷ് ഗുരുങ് പറഞ്ഞത്.   

നേപ്പാള്‍ വഴി എവറസ്റ്റ് കയറാന്‍ പോകുന്നവര്‍ 'ചില്ലറ' കുറച്ചു കരുതണം!

മിക്കവാറും ആളുകള്‍ 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് നേപ്പാളില്‍ നിന്ന് കയറാനാണ് ശ്രമിക്കുന്നത്. അവിടെ മലകയറാനുള്ള പെര്‍മിറ്റ് വാങ്ങാന്‍ മാത്രം ഒരാള്‍ 11,000 ഡോളര്‍(9,11,777 രൂപ) നല്‍കണം. പിന്നെ വസ്ത്രങ്ങള്‍, ഭക്ഷണം, ഓക്‌സിജന്‍, ഷെര്‍പാ ഗൈഡ് തുടങ്ങിയ കാര്യങ്ങളെല്ലാം ചേര്‍ത്ത് 35,000 ഡോളറിലേറെ(ഏകദേശം 29,01,109 രൂപ) നല്‍കിയാണ് കയറുന്നത്. അതിനാല്‍ തന്നെ ജിപിഎസിന് ചുമത്തുന്ന 15 ഡോളര്‍ അവര്‍ക്ക് ഒരു അധിക ചിലാവായി തോന്നില്ല.  ലോകത്തെ ഏറ്റവും ഉയരമുള്ള 8 കൊടുമുടികള്‍ നേപ്പാളിലാണ്. മലകയറ്റത്തിനെത്തുന്നവരില്‍ നിന്ന് നേപ്പാള്‍ നല്ലൊരു വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും സിഎന്‍എന്‍പറയുന്നു. എവറസ്റ്റ് കയറി തിരിച്ചെത്താന്‍ രണ്ടു മാസം വരെ എടുത്തേക്കും. വളരെ കുറച്ചു സമയം മാത്രമാണ് നല്ല കാലാവസ്ഥ ഉണ്ടാകുക. അത് പൊതുവെ മെയ് മധ്യത്തിലായിരിക്കും. 

Image Credit: sihasakprachum/Istock

അപകടങ്ങള്‍ പതിവ്

ADVERTISEMENT

കഴിഞ്ഞ വര്‍ഷം എവറസ്റ്റ് കയറാന്‍ നേപ്പാള്‍ പെര്‍മിറ്റ് നല്‍കിയത് 478 പേര്‍ക്കാണ്. ഇതില്‍ 12 പേര്‍ പര്‍വ്വതത്തില്‍ വച്ചു തന്നെ മരിച്ചു. അഞ്ചു പേരെ കാണാതായിഎവറസ്റ്റില്‍ ഏതു സമയത്തു കയറുന്നതും അപകടംപിടിച്ച കാര്യമാണ്. 

പുതിയ പരിസ്ഥിതി സൗഹാര്‍ദ്ദ ലാപ്‌ടോപ്പുകളുമായി അസ്യൂസ്

പുതിയ രണ്ട് ലാപ്‌ടോപ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് അസ്യൂസ്. സെന്‍ബുക്ക് എസ് 13 ഓലെഡ്, വിവോബുക്ക് 15 എന്നിവയാണ്അവ. ഇവയില്‍ സെന്‍ബുക്ക് എസ് 13 ഓലെഡ് ആണ് ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദമായ ലാപ്‌ടോപ് എന്ന് കമ്പനി അവകാശപ്പെടുന്നു. പുന:ചംക്രമണം ചെയ്‌തെടുത്ത ലോഹങ്ങളും, പ്ലാസ്റ്റിക്കുമാണ് ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരു മോഡലുകളും ആമസോണില്‍ നിന്ന് വാങ്ങാം. സെന്‍ബുക്ക് എസ് 13 ഓലെഡ് മോഡല്‍ ശ്രേണിയുടെ തുടക്ക വില 1,29,990 രൂപയാണ്.  വിവോബുക്ക് 15 ശ്രേണിയുടെ വില ആരംഭിക്കുന്നത് 49,900 രൂപ മുതലാണ്. ഇരു മോഡലുകള്‍ക്കുംവിന്‍ഡോസ് 11, എംഎസ് ഓഫിസ് 2021 ഹോം ആന്‍ഡ് സ്റ്റുഡന്റ് എന്നിവ ലൈസന്‍സോടെ ലഭിക്കുന്നു. 

മൈക്രോസോഫ്റ്റ് കോപൈലറ്റ് ഉപയോക്താക്കള്‍ക്ക് ജിപിറ്റി-4 ടര്‍ബോ ഫ്രീയായി ഉപയോഗിക്കാം

ഓപ്പണ്‍എഐ കമ്പനി പുറത്തിറക്കിയ ഏറ്റവും കരുത്തുറ്റ എഐ ചാറ്റ് സോഫ്റ്റ്‌വെയര്‍ ജിപിറ്റി-4 ടര്‍ബോ ഇപ്പോള്‍ മൈക്രോസോഫ്റ്റ് കോപൈലറ്റ് ഉപയോക്താക്കള്‍ക്ക്ഫ്രീയായി ഉപയോഗിക്കാം. ഇക്കാര്യം മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടിവ് ആയ മിഖായെല്‍ പാരഖിന്‍ ആണ് എക്‌സ് പ്ലാറ്റ്‌ഫോം വഴി അറിയിച്ചത്.

ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ് പൊട്ടിത്തെറിച്ചു-വിഡിയോ

കയ്‌റോസ് എന്ന പേരില്‍ ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്‌പെയ്‌സ് വണ്‍ നിര്‍മ്മിച്ചെടുത്ത റോക്കറ്റ് വിക്ഷേപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു. റോക്കറ്റിന് 8 മീറ്ററായിരുന്നു നീളം. ജാപ്പനീസ് ഗവണ്‍മെന്റിന്റെ പരീക്ഷണാര്‍ത്ഥമുള്ള ഒരു സാറ്റലൈറ്റ് ആയിരുന്നു റോക്കറ്റ് വഹിച്ചത്. വിഡിയോ കാണാം

സാംസങ് ഗ്യാലക്‌സി റിങ് ജൂലൈയില്‍

സാംസങ് കമ്പനിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ഗ്യാലക്‌സി റിങ് ജൂലൈയില്‍ അവതരിപ്പിച്ചേക്കുമെന്ന്. തുടക്കത്തില്‍ ഏകദേശം 400,000 എണ്ണം ഗ്യാലക്‌സി റിങ് സ്മാര്‍ട്ട്മോതിരങ്ങളാണ് കമ്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കൊറിയന്‍ പ്രസിദ്ധീകരമമായ ദി എലക് പറയുന്നു. ഇത് ഏകദേശം 8-9 സൈസുകളില്‍ ലഭ്യമാക്കിയേക്കും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കായിരിക്കും സദാ അണിയാന്‍ സാധിക്കുന്ന ഇവ ഉപകരിക്കുക. ഇസിജി, ബിപി നിരീക്ഷണംതുടങ്ങി പല ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. എന്നാല്‍, ഗ്യാലക്‌സി റിങ് ചുളുവില്‍ വാങ്ങാന്‍ സാധിച്ചേക്കില്ല. പ്രതീക്ഷിക്കുന്ന വില 300-500 ഡോളര്‍ വരെയാണ്. 

മെറ്റയുടെ റേ-ബാന്‍ ഗ്ലാസിന് ഇനി ചരിത്രപ്രാധാന്യമുളള സ്ഥലങ്ങള്‍ തിരിച്ചറിയാനാകും

മെറ്റാ കമ്പനിയും റേ-ബാന്‍ കമ്പനിയും ചേര്‍ന്നു പുറത്തിറക്കിയിരിക്കുന്ന റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസിന് ഇനി ചരിത്രപ്രാധാന്യമുളള സ്ഥലങ്ങള്‍ തിരിച്ചറിയാനാകും. ഇപ്പോള്‍ ബീറ്റാ ആവസ്ഥയിലുള്ള ഒരു എഐ ഫീച്ചറാണിത്. ഗ്ലാസ് അണിയുന്നയാള്‍, ചരിത്ര പ്രാധാന്യമുള്ള ഇടങ്ങള്‍ കാണുമ്പോള്‍ അവയെക്കുറിച്ചു വിവരണം നല്‍കാന്‍ ഗ്ലാസിന് സാധിക്കും. ഇതിനായി ഒരു മള്‍ട്ടിമോഡല്‍ എഐ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് മെറ്റാ മേധാവി മര്‍ക്ക്‌സക്കര്‍ബര്‍ഗ് പറഞ്ഞിരിക്കുന്നത്. 

English Summary:

Apple decided to discontinue the 4GB model on September 5, 2007, a mere two months after its initial release.