18 ഒടിടി പ്ലാറ്റ്​ഫോമുകളുൾപ്പെടെയുള്ള വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും നിരോധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും എക്സ്(ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്​ഫോമുകളിൽ ട്രെൻഡിങ് ആയിരിക്കുന്നത് 'ജസ്റ്റ് മിസ്' ആയ ഇതര പ്ലാറ്റ്ഫോമുകളുടെ പേരുകളാണ്. നിരവധി ട്രോളുകളാണ് ഇതു സംബന്ധിച്ചു ഇറങ്ങുന്നത്. അശ്ലീല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

18 ഒടിടി പ്ലാറ്റ്​ഫോമുകളുൾപ്പെടെയുള്ള വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും നിരോധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും എക്സ്(ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്​ഫോമുകളിൽ ട്രെൻഡിങ് ആയിരിക്കുന്നത് 'ജസ്റ്റ് മിസ്' ആയ ഇതര പ്ലാറ്റ്ഫോമുകളുടെ പേരുകളാണ്. നിരവധി ട്രോളുകളാണ് ഇതു സംബന്ധിച്ചു ഇറങ്ങുന്നത്.

Read More: 'യെസ്മാ' ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്​ഫോമുകൾ നിരോധിച്ചു; അശ്ലീല അതിപ്രസരമെന്ന് കേന്ദ്രം, വിശദമായറിയാം

Image Credit: Canva
ADVERTISEMENT

 അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്  19 വെബ്സൈറ്റുകളും പത്തോളം ആപ്ലിക്കേഷനുകളും 57  സമൂഹ മാധ്യമ അക്കൗണ്ടുകളും നടപടി നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു കോടിയിലധികം ഡൗൺലോഡുകൾ നേടിയ ആപ്പുകളും നിരോധിച്ചവയിൽപ്പെടുന്നു.

ഉല്ലു പോലെയുള്ള ആപ്പുകൾ ഈ നിരോധനത്തിൽനിന്നും രക്ഷപ്പെട്ടെന്നും എന്നാൽ ഉള്ളടക്കത്തില്‍ കുറച്ചെങ്കിലും നിയന്ത്രണം ഏർപ്പെടുന്നതിനാലാവണം ഈ ഈ ആപ്പുകൾ രക്ഷപ്പെട്ടതെന്നും ചില ഉപയോക്താക്കൾ കുറിച്ചു. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നടപടി. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000ത്തിലെ വ്യവസ്ഥകൾ പ്രകാരം വാർത്താ വിതരണ മന്ത്രാലയമാണ് (ഐ ആൻഡ് ബി) നടപടി സ്വീകരിച്ചത്. സർഗാത്മകമായ ആവിഷ്‌കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം  പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടിയെന്നു അധികൃതർ വിശദീകരിച്ചു. 

ADVERTISEMENT

ചൂഷണത്തിനുള്ള സാധ്യത, അനാരോഗ്യകരമായ ലൈംഗിക രീതികൾ, കുട്ടികൾക്കു എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ആപ്പുകളുടെ വർധന തുടങ്ങിയആശങ്കകളിൽ വളരെ  മുൻപേ ഇത്തരം പ്ലാറ്റ്ഫോമുകൾ വിമർശിക്കപ്പെട്ടിരുന്നു.കാഴ്ച ശീലങ്ങളെക്കുറിച്ചുള്ള ഉപയോക്തൃ ഡാറ്റ വളരെ സെൻസിറ്റീവ് ആയിരിക്കാം, ഈ ആപ്പുകൾ അത്തരം വിവരങ്ങൾ എത്രത്തോളം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകളും പല ടെക് വിദഗ്ദരും പുറത്തു വിട്ടിരുന്നു.