എഐ സാങ്കേതികതയിൽ താരത്തിളക്കമില്ലാതെ ആപ്പിള്‍; പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട ചർച്ചകള്‍
രണ്ടു പതിറ്റാണ്ടോളം ടെക്നോളജി മേഖലയെ അടക്കിവാണ ആപ്പിള്‍ കമ്പനിക്ക് നിര്‍മിതബുദ്ധി വികസിപ്പിക്കലില്‍ (എഐ) കാലിടറുന്നോ? എഐയുടെ കരുത്തില്ലാത്ത ആപ്പിളിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഐഫോണ്‍ നിർമാണ കമ്പനിയുടെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ് എന്നാണ് വാദം.ഈ വര്‍ഷം മാത്രം കമ്പനിക്ക്
രണ്ടു പതിറ്റാണ്ടോളം ടെക്നോളജി മേഖലയെ അടക്കിവാണ ആപ്പിള്‍ കമ്പനിക്ക് നിര്‍മിതബുദ്ധി വികസിപ്പിക്കലില്‍ (എഐ) കാലിടറുന്നോ? എഐയുടെ കരുത്തില്ലാത്ത ആപ്പിളിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഐഫോണ്‍ നിർമാണ കമ്പനിയുടെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ് എന്നാണ് വാദം.ഈ വര്‍ഷം മാത്രം കമ്പനിക്ക്
രണ്ടു പതിറ്റാണ്ടോളം ടെക്നോളജി മേഖലയെ അടക്കിവാണ ആപ്പിള്‍ കമ്പനിക്ക് നിര്‍മിതബുദ്ധി വികസിപ്പിക്കലില്‍ (എഐ) കാലിടറുന്നോ? എഐയുടെ കരുത്തില്ലാത്ത ആപ്പിളിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഐഫോണ്‍ നിർമാണ കമ്പനിയുടെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ് എന്നാണ് വാദം.ഈ വര്‍ഷം മാത്രം കമ്പനിക്ക്
രണ്ടു പതിറ്റാണ്ടോളം ടെക്നോളജി മേഖലയെ അടക്കിവാണ ആപ്പിള്‍ കമ്പനിക്ക് നിര്‍മിതബുദ്ധി വികസിപ്പിക്കലില്‍ (എഐ) കാലിടറുന്നോ? എഐയുടെ കരുത്തില്ലാത്ത ആപ്പിളിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഐഫോണ്‍ നിർമാണ കമ്പനിയുടെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുകയാണ് എന്നാണ് വാദം.
ഈ വര്‍ഷം മാത്രം കമ്പനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് 330 ബില്ല്യന്‍ ഡോളറാണത്രെ. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം മൈക്രോസോഫ്റ്റിന് കൈമാറുകയും ചെയ്തു. എഐയുടെ വരവോടെ, കണ്ണടച്ചുതുറക്കുന്നതിനു മുമ്പ് ആപ്പിളിന് ഈ താരത്തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ലേഖനം പറയുന്നു.
ടെക് കമ്പനികളുടെ കുതിപ്പിനു പിന്നില്‍ എഐ ആണ്. ആപ്പിളിന്റെ എഐ ഇതാവരുന്നു, ഇതാവരുന്നു എന്ന് പറഞ്ഞ് കാലം കഴിച്ചുകൂട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനിടയില്‍ പല സ്റ്റാര്‍ട്ട്-അപ് എഐ കമ്പനികളെയും ആപ്പിള്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. അപ്പോഴും, വൈറലായ എഐ സംവിധാനമായ ചാറ്റ്ജിപിറ്റിക്കു മുന്നിലോ, ഗൂഗിളിന്റെ ജെമിനി എഐക്കു മുന്നിലോ പ്രദര്‍ശിപ്പിക്കാവുന്ന ഒന്നും ആപ്പിളിന് സൃഷ്ടിക്കാനായില്ല.
വമ്പന്‍ വാര്‍ത്ത
ഈ വാദം ശരിവയ്ക്കുന്നതാണ് ആപ്പിള്‍ ഇപ്പോള്‍, മറ്റു നിവൃത്തിയില്ലാത്തതിനാല്‍ അണിയറയില്‍ നടത്തുന്ന നീക്കങ്ങളത്രെ. തങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനായി, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി ആപ്പിള്‍ ചര്‍ച്ച നടത്തിയിരുന്നു. അത് എവിടെയും എത്താതിരുന്നതിനാലാകണം, ഗൂഗിളിന്റെ ലാര്‍ജ് ലാംഗ്വെജ് മോഡലായ ജെമിനിയെ ഐഫോണിലെ എഐ ഫീച്ചറുകള്‍ക്ക് ശക്തിപകരാന്‍ എത്തിക്കാനുളള ചര്‍ച്ചയിലേക്ക് ആപ്പിള്‍ കടന്നിരിക്കുന്നത്. ആപ്പിള്‍ ഉപകരണങ്ങളില്‍ ജെമിനിയുടെ സേവനം എത്തിക്കാന്‍ ഗൂഗിളില്‍ നിന്ന് ലൈസന്‍സ് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പ്രഖ്യാപനം ജൂണിലായിരിക്കും
ആപ്പിളും ഗൂഗിളും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ജൂണില്‍ മാത്രമേ ഉണ്ടായേക്കൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ ഡബ്ല്യൂഡബ്ല്യൂഡിസിയിലാണ് ഇത് പ്രതീക്ഷിക്കുന്നത്. നേരത്തെ ആപ്പിള്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍, എഐ സജീവമാക്കിയ ഒരു ഐഓഎസ് 18 പ്രതീക്ഷിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും സ്വന്തമായി അത് വികസിപ്പിക്കാന്‍ കമ്പനിക്കു സാധിച്ചിട്ടില്ലെന്നാണ് പുതിയ നീക്കങ്ങള്‍ വിളിച്ചുപറയുന്നത്.
തങ്ങളുടെ പേഴ്സണല്‍ അസിസ്റ്റന്റ് സിറി, ആപ്പിള്‍ മ്യൂസിക്, കീ നോട്ട്, പേജസ്, ആപ്പിള്‍ കെയര്‍ തുടങ്ങിയ സേവനങ്ങളില്‍ എഐ വിന്യസിക്കാനുള്ള ശ്രമങ്ങളാണ് ആപ്പിള്‍ നടത്തുന്നതത്രെ. ആപ്പിള്‍ ഡിവൈസുകളിലും എഐ എത്തിയേക്കും. ഇതിന് 'എജ് എഐ' എന്നായിരിക്കാം പേര്. ഇതെല്ലാം കൈകാര്യം ചെയ്യാനായി കമ്പനി ഏകദേശം 100 എഐ സേര്‍വറുകള്‍ സ്ഥാപിക്കാന്‍ 2023 മുതല്‍ ശ്രമിച്ചു തുടങ്ങിയെന്നും, കൂടുതല്‍ സേര്‍വറുകള്‍ ഈ വര്‍ഷം സ്ഥാപിക്കുമെന്നും വിശകലനവിദഗ്ധന്‍ ജെഫ് പൂ പറയുന്നു.
പൊടുന്നനെ പുരോഗതി കൈവരിച്ചോ?
അതേസമയം, തങ്ങള്‍ എഐ മേഖലയില്‍ നിര്‍ണ്ണായകമായ പുരോഗതി കൈവരിച്ചു എന്ന് ആപ്പിള്‍ ഗവേഷകര്‍ അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഗൂഗിളുമായി സഹകരിക്കുന്നതിനെക്കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്എന്ന വാര്‍ത്ത വന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. മാര്‍ച്ച് 14ന് പ്രസിദ്ധീകരിച്ച ''എംഎം1: മെതഡ്സ്, അനാലസിസ് ആന്‍ഡ് ഇന്‍സൈറ്റ്സ് ഫ്രം മള്‍ട്ടിമോഡല്‍ എല്‍എല്‍എം പ്രീ-ട്രെയ്നിങ്'' എന്ന ഗവേഷണ പ്രബന്ധത്തിലാണ് തങ്ങള്‍ എഐ മേഖലയില്‍ വിജയം കൈവിരിച്ചിരിക്കാമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്നത്.
പരിശീലനത്തിന് നിരവധി ആര്‍ക്കിടെക്ചറുകള്‍ പ്രയോജനപ്പെടുത്തി, അത്യാധൂനിക നിലവാരമുള്ള എഐ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. എന്നാല്‍, ഇതിന്റെ ഫലമറിയാന്‍ ആപ്പിള്‍ കാത്തുനിന്നേക്കില്ല, മറിച്ച് ഗൂഗിളുമായുള്ള കരാറുമായി മുന്നോട്ടുപോയേക്കുമെന്നാണ് സൂചന.
ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായി മൈക്രോസോഫ്റ്റ്
ആപ്പിളിന്റെ എഐയുടെ കാര്യത്തിലുള്ള നിശ്ചലത കമ്പനിയെ 2024ൽ ശരിക്കും ബാധിച്ചു എന്നാണ് ഓഹരി വിപണി നല്കുന്ന സൂചന. ഈ വര്‍ഷം മാത്രം കമ്പനിക്ക് നഷ്ടമായിരിക്കുന്നത് 330 ബില്ല്യന്‍ ഡോളറാണ്. ആപ്പിളിന്റെ മൂല്ല്യം 10 ശതതമാനംഇടിഞ്ഞ് 2.7 ട്രില്ല്യായി. അതേസമയം, ചാറ്റ്ജിപിറ്റിയുമായി നല്ല ബന്ധം സ്ഥാപിച്ച മൈക്രോസോഫ്റ്റിന്റെ മൂല്യം 3.1 ട്രില്ല്യനായി. മറ്റൊരു എഐ കംപ്യൂട്ടിങ് സൂപ്പര്‍ പവറായ എന്‍വിഡിയ ആപ്പിളുമായുള്ള അകലം കുറച്ച് 2.2 ട്രില്ല്യന്‍ മൂല്ല്യമുള്ള കമ്പനിയായി കഴിഞ്ഞു.
ഐഫോണ്‍ 16 പ്ലസിന്റെ ബാറ്ററിയുടെ വലിപ്പം കുറച്ചേക്കുമെന്ന്
ഈ വര്‍ഷം പുറത്തിറക്കിയേക്കും എന്നു കരുതുന്ന ഐഫോണ്‍ 16 പ്ലസിന്റെ ബാറ്ററിയുടെ വലിപ്പം കുറച്ചേക്കുമെന്ന് വിശകലന വിദഗ്ധന്‍. ഈ ശ്രേണിയിലെ എല്ലാ മോഡലുകളുടെയും ബാറ്ററിയുടെ കപ്പാസിറ്റി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്നും, എന്നാല്‍ 16 പ്ലസിന് 2023ലെ മോഡലായ 15 പ്ലസിനേക്കാള്‍ അല്‍പ്പം കുറവായിരിക്കുമെന്നും ആണ് മജിന്‍ ബു എന്ന ടിപ്സ്റ്റര്‍ അവകാശപ്പെടുന്നത്.
ഗൂഗിള്‍ ഐ/ഓ കോണ്‍ഫറന്‍സ് മെയ് 14 മുതല്‍
കണ്‍സ്യൂമര്‍ ടെക്നോളജി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കോണ്‍ഫറന്‍സുകളിലൊന്നായ ഗൂഗിള്‍ ഐ/ഓ മെയ് 14ന് ആരംഭിക്കും. കീനോട്ട് ലൈവായി സംപ്രേക്ഷണം ചെയ്യും. ആന്‍ഡ്രോയിഡ് 15, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജെമിനൈ ചാറ്റ്ബോട്ട് തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും സംസാരങ്ങള്‍ ഉണ്ടായേക്കാം. ഈ വേദിയില്‍ പിക്സല്‍ 8എ പരിചയപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല:
ജിടിഎ 6 കരുത്തില്‍ പുതിയ റെക്കോഡ് ഇട്ടേക്കും
ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6 (ജിടിഎ 6) ഗെയിം വരും മാസങ്ങളില്‍ പുറത്തിറക്കിയേക്കുമെന്നു കരുതുന്ന പ്ലേസ്റ്റേഷന്‍ 5 പ്രോ (പിഎസ്5 പ്രോ) കണ്‍സോളില്‍, കരുത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് ഇട്ടേക്കുമെന്നപ്രതീക്ഷയിലാണ് ഗെയിമിങ് ഫാന്‍സ്. അതേസമയം പിഎസ്5 പ്രോ എന്നൊരു കണ്‍സോള്‍ നിര്‍മ്മിച്ചുവരുന്നതായി സോണി ഇതുവരെ സമ്മതിച്ചിട്ടില്ല. ജിടിഎ 6, 2025ല്‍ ആകാം പുറത്തിറക്കുന്നത്.
പിഎസ്5 പ്രോയ്ക്ക് 3 മടങ്ങ് അധിക കരുത്ത്?
ലോകമെമ്പാടുമുള്ള ഗെയിമര്‍മാര്‍ക്ക് ആവേശം പകരുന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്-പിഎസ്5 പ്രോയ്ക്ക് ഇപ്പോള്‍ വില്‍പ്പനയിലുള്ള പിഎസ്5 മോഡലുകളേക്കാള്‍ 3 മടങ്ങ് അധിക റേ ട്രേസിങ് കരുത്ത് ലഭിച്ചേക്കും. ചില ആവസരങ്ങളില് ഇത് 4 മടങ്ങു വരെ ഉയരാം. ട്രിനിറ്റി എന്ന കോഡ് നാമത്തിലാണ് സോണി ഇത് നിര്മ്മിച്ചുവരുന്നതെന്ന് സൂചന. പുതിയ ജിപിയു ആയിരിക്കും അധിക കരുത്തിനു പിന്നില്‍. യൂട്യൂബര്‍ 'മൂര്‍സ് ലോ ഇസ് ഡെഡ്' ആണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പുതിയ വാട്ടര്‍ ഗണ്ണിന്റെ പരസ്യവുമായി ഷഓമി
മാര്‍ച്ച് 25ന് ആഘോഷിക്കപ്പെടുന്ന ഹോളിക്കു മുമ്പ് ഷഓമിയുടെ പുതിയ വാട്ടര്‍ഗണ്‍ പുറത്തിറക്കുമോ എന്ന ചോദ്യമാണ് കമ്പനിയുടെ ആരാധകര്‍ ചോദിക്കുന്നത്. ഷഓമി ഇന്ത്യ വാട്ടര്‍ ഗണ്ണിന്റെ പരസ്യങ്ങള്‍ കാണിച്ചുതുടങ്ങി. ഷഓമി പ്ലസ് എന്നാണ് പുതിയ വാട്ടര്‍ ഗണ്ണിന്റെ പേര്