ഒരു മെസേജ് അയക്കണമെങ്കില്‍ നമ്മള്‍ ഇന്ന് ആദ്യം എടുക്കുന്ന ആപ്ളിക്കേഷന്‍ വാട്‌സാപ് ആയിരിക്കും. വിഡിയോ/ഓഡിയോ കോള്‍ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും മെസേജിങ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ഇന്നും വാട്‌സാപ്പിന് പ്രചാരം കൂടുതല്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലെ ടെക്സ്റ്റ് കമ്മ്യൂണിക്കേഷന്‍

ഒരു മെസേജ് അയക്കണമെങ്കില്‍ നമ്മള്‍ ഇന്ന് ആദ്യം എടുക്കുന്ന ആപ്ളിക്കേഷന്‍ വാട്‌സാപ് ആയിരിക്കും. വിഡിയോ/ഓഡിയോ കോള്‍ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും മെസേജിങ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ഇന്നും വാട്‌സാപ്പിന് പ്രചാരം കൂടുതല്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലെ ടെക്സ്റ്റ് കമ്മ്യൂണിക്കേഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മെസേജ് അയക്കണമെങ്കില്‍ നമ്മള്‍ ഇന്ന് ആദ്യം എടുക്കുന്ന ആപ്ളിക്കേഷന്‍ വാട്‌സാപ് ആയിരിക്കും. വിഡിയോ/ഓഡിയോ കോള്‍ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും മെസേജിങ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ഇന്നും വാട്‌സാപ്പിന് പ്രചാരം കൂടുതല്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലെ ടെക്സ്റ്റ് കമ്മ്യൂണിക്കേഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മെസേജ് അയയ്ക്കണമെങ്കില്‍ നമ്മള്‍ ഇന്ന് ആദ്യം എടുക്കുന്ന ആപ്ലിക്കേഷൻ വാട്‌സാപ് ആയിരിക്കും. വിഡിയോ/ഓഡിയോ കോള്‍ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും മെസേജിങ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ഇന്നും വാട്‌സാപ്പിന് പ്രചാരം കൂടുതല്‍. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലെ ടെക്സ്റ്റ് കമ്യൂണിക്കേഷന്‍ പലപ്പോഴും ഒരേ പോലെയാണെന്നത് വിരസതയ്ക്ക് കാരണമാവാറുണ്ട്. എന്നാൽ ഇതു മാറ്റാനുള്ള സംവിധാനം വാട്‌സാപ്പില്‍ തന്നെയുണ്ട്. 

നൊബീലിയം ആക്രമിക്കാൻ ശ്രമിക്കുന്നെന്ന് മൈക്രോസോഫ്റ്റ്

Photo Credit: SajjadHussian/AFP
ADVERTISEMENT


വാട്‌സാപ്പില്‍ അധികം ആരും ഉപയോഗിക്കാത്ത എന്നാല്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ നമ്മള്‍ ഇഷ്ടപ്പെട്ടു പോവുന്ന പല ഫീച്ചറുകളിലൊന്നാണിത്. ഒന്നു ശ്രദ്ധിച്ചാല്‍ വളരെയെളുപ്പം നമ്മള്‍ അയക്കുന്ന ടെക്സ്റ്റുകള്‍ക്ക് വ്യത്യസ്തതയും പ്രാധാന്യവുമൊക്കെ ലഭിക്കും. ആരെയും ആകര്‍ഷിക്കാന്‍ പോന്ന 7 വാട്‌സാപ്പ് ടെക്സ്റ്റിങ് എളുപ്പവഴികളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ബോള്‍ഡ് ടെക്‌സ്റ്റ്

നിങ്ങള്‍ വാട്‌സാപ്പില്‍ അയക്കുന്ന സന്ദേശത്തിന്റെ ഒരു ഭാഗമോ മറ്റോ കട്ടി കൂട്ടണമെങ്കില്‍ എന്തു ചെയ്യും? അതിനും വാട്‌സാപ്പില്‍ ഓഫ്ഷനുണ്ട്. അസ്ട്രിക്(*) ചിഹ്നം തുടക്കത്തിലും അവസാനത്തിലും ഇട്ടുകൊടുത്താല്‍ മതി ടെക്സ്റ്റ് ബോള്‍ഡായിക്കോളും. ഒട്ടും വൈകാതെ *Hi* എന്നു ടൈപ്പു നോക്കി പരീക്ഷിക്കൂ. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിങ്ങളുടെ നമ്പര്‍ തന്നെ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു തന്നെ മെസേജ് അയച്ച് ആരെയും ബുദ്ധിമുട്ടിക്കാതെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുകയുമാവാം. 

ഇറ്റാലിക്ക് ടെക്സ്റ്റ് 

A picture taken on November 10, 2021 in Moscow shows the US instant messaging software Whatsapp's logo on a smartphone screen. (Photo by Yuri KADOBNOV / AFP)
ADVERTISEMENT

വാട്‌സാപ്പില്‍ അയക്കുന്ന സന്ദേശങ്ങളില്‍ ചിലഭാഗങ്ങള്‍ ഇറ്റാലിക്കായി അയച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ടോ? അതിനും വഴിയുണ്ട്. അണ്ടര്‍സ്‌കോര്‍(_) ചിഹ്നം ഇറ്റാലിക്കായി കാണിക്കേണ്ട ടെക്‌സ്റ്റിന്റെ തുടക്കത്തിലും അവസാനത്തിലും ഇട്ടുകൊടുത്താല്‍ മതിയാവും. അക്ഷരങ്ങള്‍ ചെരിഞ്ഞു തെളിയുന്നതു കാണാം. 

ഫോണ്ട് മാറ്റല്‍

മോണോസ്‌പേസ് ഫോണ്ടിനെ വാട്‌സാപ്പ് സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അത് തെരഞ്ഞെടുക്കലാവട്ടെ വളരെയെളുപ്പവും. ടെക്സ്റ്റില്‍ ലോങ്ടാപ്പ് കൊടുത്ത് മുകളിലെ > ആരോ ചിഹ്നം വഴി അപ്പുറത്തേക്കു പോയി നോക്കിയാല്‍ മോണോസ്‌പേസ് എന്ന ഓപ്ഷന്‍ കാണാനാവും. ഇത് തെരഞ്ഞെടുത്താല്‍ ഫോണ്ട് മാറി കിട്ടും. 

സ്‌ട്രൈക്ക് ത്രൂ

(Photo by Yasuyoshi CHIBA / AFP)
ADVERTISEMENT

അയക്കുന്ന അക്ഷരങ്ങള്‍ നടുവില്‍ വെട്ടിക്കൊണ്ട് വേണമെങ്കില്‍(സ്‌ട്രൈക്ക് ത്രൂ) അതിനും വഴിയുണ്ട്. നേരത്തെ പറഞ്ഞതു പോലെ ടെക്‌സ്റ്റില്‍ ലോങ് ടാപ്പ് ചെയ്ത് മുകളിലെ > ചിഹ്നം വഴി കൂടുതല്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കണം. അപ്പോള്‍ സ്‌ട്രൈക്ക് ത്രൂ എന്ന ഓപ്ഷന്‍ കാണാനാവും. അതല്ലെങ്കില്‍ ടെക്സ്റ്റിന്റെ മുന്നിലും പിന്നിലും ~ ചിഹ്നം ഇട്ടാല്‍ മതിയാവും. 

ഫോണ്ട് സൈസ് മാറ്റാന്‍

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ഫോണ്ട് സൈസ് മാറ്റാന്‍ സെറ്റിങ്‌സ്>ചാറ്റ്‌സ്>ഫോണ്ട് സൈസ് എന്ന വഴിയിലൂടെ പോയാല്‍ മതിയാവും. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നു ഫോണ്ട് സൈസുകള്‍ ലഭ്യമാണ്. 

നിറം മാറ്റാന്‍

Byline / Source / Credit Lionel BONAVENTURE / AFP

വാട്‌സാപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങളുടെ നിറം മാറ്റാനും സ്‌റ്റൈലിഷാക്കാനും സാധിക്കും. ഇതിന് ആന്‍ഡ്രോയിഡില്‍ ബ്ലൂവേഡ്‌സ് ആപ്പ് ഡൗണ്‍ലോഡു ചെയ്താല്‍ മതി. ഈ ആപ്പു വഴി കിട്ടുന്ന സ്റ്റൈലന്‍ ടെക്സ്റ്റുകള്‍ വാട്‌സാപ്പിലേക്ക് കോപ്പി പേസ്റ്റു ചെയ്യാനാവും. 

പിസിയില്‍ ഉപയോഗിക്കുമ്പോള്‍

Image Credit: Canva

വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ് ആപ്പിന് പുതിയൊരു അപ്‌ഡേഷന്‍ വാട്‌സാപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കംപ്യൂട്ടർ വഴി വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ പുതിയൊരു കോണ്‍ടെക്‌സ്റ്റ് മെനു കൂടി കാണാനാവും. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്നും വാട്‌സാപ് ബീറ്റ ഡൗണ്‍ലോഡു ചെയ്ത് നോക്കിയാല്‍ മതിയാവും. ഈ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ ബോള്‍ഡ്, ഇറ്റാലിക്, സ്‌ട്രൈക്ക് ത്രൂ, കട്ട്, കോപ്പി, പേസ്റ്റ്, അണ്‍ഡു ഓപ്ഷനുകള്‍ക്കുള്ള ഷോട്ട്കട്ടും ലഭ്യമാണ്. 

ഇതിനായി ആദ്യം വാട്‌സാപ്പ് ഡെസ്‌ക്ടോപ് ബീറ്റ ആപ്പ് ഡൗണ്‍ലോഡു ചെയ്യുക. നിങ്ങള്‍ക്ക് ഏതു ചാറ്റിലാണോ സ്‌റ്റൈലിഷ് ഫോണ്ട് വേണ്ടത് ആ ചാറ്റ് തെരഞ്ഞെടുക്കുക. ടെക്‌സ്റ്റ് ടൈപ്പു ചെയ്ത് സെലെക്ട് ചെയ്യുക. ഇതോടെ പുതിയൊരു മെനു ടെക്സ്റ്റിനു മുകളില്‍ തെളിയുന്നതു കാണാം ഇതില്‍ ബോള്‍ഡ്, ഇറ്റാലിക്, സ്‌ട്രൈക്ക് ത്രൂ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാനാവും. ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് മെസേജ് അയക്കാവുന്നതാണ്.