24 മണിക്കൂര്‍ ബെംഗളൂരു എയര്‍പോര്‍ട്ടിൽ ചുറ്റിത്തിരിഞ്ഞ യൂട്യൂബർ അറസ്റ്റിൽ; സമൂഹമാധ്യമങ്ങളിൽ വിഡിയോ
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നൽകിയ പരാതിയില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറിലേറെ ചെലവിട്ടു എന്ന് അവകാശപ്പെട്ട യൂട്യൂബര്‍ അറസ്റ്റിലെന്നു റിപ്പോർട്ടുകൾ. വികാസ് ഗൗഡ (23)യാണ് പിടിയിലായത്. ഏപ്രില്‍ 7ന് രാത്രി 12.06 മണിക്ക് ചെന്നൈ ഫ്‌ളൈറ്റിനുള്ള ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ കടന്നുകൂടിയ വികാസ്
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നൽകിയ പരാതിയില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറിലേറെ ചെലവിട്ടു എന്ന് അവകാശപ്പെട്ട യൂട്യൂബര്‍ അറസ്റ്റിലെന്നു റിപ്പോർട്ടുകൾ. വികാസ് ഗൗഡ (23)യാണ് പിടിയിലായത്. ഏപ്രില്‍ 7ന് രാത്രി 12.06 മണിക്ക് ചെന്നൈ ഫ്‌ളൈറ്റിനുള്ള ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ കടന്നുകൂടിയ വികാസ്
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നൽകിയ പരാതിയില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറിലേറെ ചെലവിട്ടു എന്ന് അവകാശപ്പെട്ട യൂട്യൂബര്‍ അറസ്റ്റിലെന്നു റിപ്പോർട്ടുകൾ. വികാസ് ഗൗഡ (23)യാണ് പിടിയിലായത്. ഏപ്രില്‍ 7ന് രാത്രി 12.06 മണിക്ക് ചെന്നൈ ഫ്‌ളൈറ്റിനുള്ള ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ കടന്നുകൂടിയ വികാസ്
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നൽകിയ പരാതിയില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറിലേറെ ചെലവിട്ടു എന്ന് അവകാശപ്പെട്ട യൂട്യൂബര്‍ അറസ്റ്റിലെന്നു റിപ്പോർട്ടുകൾ. വികാസ് ഗൗഡ (23)യാണ് പിടിയിലായത്. ഏപ്രില്‍ 7ന് രാത്രി 12.06 മണിക്ക് ചെന്നൈ ഫ്‌ളൈറ്റിനുള്ള ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ കടന്നുകൂടിയ വികാസ് വിമാനത്തില്‍ കയറാതെ എയര്‍പോര്‍ട്ടില്‍ കറങ്ങി നടന്നു വിഡിയോ ഷൂട്ടു ചെയ്തു എന്നാണ് പൊലിസ് പറയുന്നത്.
24 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ ചുറ്റിത്തിരിഞ്ഞു എന്ന് അവകാശപ്പെട്ട്, ഈ വിഡിയോ ഏപ്രില്‍ 12ന് ആണ് വികാസ് അപ്‌ലോഡ് ചെയ്തത്. വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നുവെന്നാണ് കേസെടുത്തതിനുള്ള വിശദീകരണം. വിഡിയോ വൈറലായിരുന്നെങ്കിലും പരാതി നൽകിയതിനു ശേഷം വിഡിയോ നീക്കംചെയ്തു. അറസ്റ്റു ചെയ്യപ്പെട്ട വികാസിന് ജാമ്യം ലഭിച്ചു.
ആന്‍ഡ്രോയിഡ് 15ഇൽ എന്‍എഫ്‌സി വയര്‍ലെസ് ചാര്‍ജിങ്
ആപ്പിള്‍ അടക്കമുള്ള മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ വയര്‍ലെസ് ചാര്‍ജിങിനായി പ്രയോജനപ്പെടുത്തുന്നത് ചി (Qi) സ്റ്റാന്‍ഡര്‍ഡ് ആണ്. ആന്‍ഡ്രോയിഡ് 15നില്‍ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) വയര്‍ലെസ് ചാര്‍ജിങ് രീതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്ന് ബീറ്റാ ടെസ്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്‍എഫ്‌സി ചാര്‍ജിങിന്റെ പ്രധാന പരിമിതി അതിന് പരമാവധി 1w പവര്‍ മാത്രമെ പ്രവേശിപ്പിക്കാന്‍ സാധിക്കൂ എന്നതാണ്. വലിയ ബാറ്ററികളുള്ള ഉപകരണങ്ങള്‍ക്ക് ഇത്എത്ര ഗുണകരമാകുമെന്ന് കണ്ടറിയണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നതിങ് ഓഎസ് 2.5.5 ഫോണ്‍ (2എ) ക്യാമറാ മികവ് വര്‍ദ്ധിപ്പിക്കുന്നു
കുറഞ്ഞ വിലയുള്ള പുതിയ ഫോണ്‍ മോഡലായ നതിങ് ഫോണ്‍ (2എ)ക്ക് പുതിയ ഓഎസ് അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി. നതിങ് ഓഎസ് 2.5.5 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഓഎസ് പതിപ്പ് ഫോണിന്റെക്യാമറയുടെ കളര്‍ സാച്ചുറേഷന്‍ പ്രകടനം മെച്ചപ്പെടുത്തുമെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിക്കുന്നു. ക്യാമറ കൂടുതല്‍ വേഗം ലോഡ് ആകും, പോട്രെയ്റ്റ് മോഡിനും മികവു വര്‍ദ്ധിക്കുമെന്നും കമ്പനി നടത്തിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നു:
എഐ ശേഷിയുള്ള ടിവി വില്‍പ്പനയ്‌ക്കെത്തിച്ച് സാംസങ്
കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് പുതിയ 8കെ ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത് ക്യൂഎന്‍900ഡി, ക്യൂഎന്‍800ഡി. ഇവ മൂന്നു സ്‌ക്രീന്‍ സൈസുകളില്‍ ലഭ്യമായിരിക്കും-65,75, 85-ഇഞ്ച്. ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 3,199,90 രൂപയാണ്.ഒട്ടനവധി നൂതന ഫീച്ചറുകളും കരുത്തും ഉള്‍ക്കൊള്ളുന്നവയാണ് ഇവ. നിയോ ക്യൂഎല്‍ഡി ശ്രേണിയിലുള്ള ഇവയ്ക്ക് 8കെ വരെ റെസലൂഷനുള്ള വിഡിയോ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഇവയ്ക്ക് ശക്തിപകരുന്നത് എന്‍ക്യു8 എഐ ജെന്‍3 പ്രൊസസറാണ്.
നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് വിഡിയോയും ഓഡിയോയും എന്‍ഹാന്‍സ് ചെയ്യാമെന്നതാണ് ഗുണം. ടിസന്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ടിവികള്‍ ക്ലൗഡ് ഗെയിമിങ് മുതല്‍, വിദ്യാഭ്യാസാവശ്യങ്ങള്‍ വരെ പല കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. ടിവികളുടെ വിലയ്ക്കനുസരിച്ച് 79,990രൂപ, 59,990രൂപ, 29,990 രൂപ എന്നിങ്ങനെ വിലയുള്ള സൗണ്ട് ബാറുകള്‍ തുടക്ക ഓഫറിനൊപ്പം സൗജന്യമായി നല്‍കുന്നു.
ഈ വര്‍ഷം ടെലഗ്രാം 100 കോടി ക്ലബിലെത്തുമെന്ന്
സന്ദേശക്കൈമാറ്റത്തില്‍ വാട്‌സാപിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമിന് 2024ല്‍ 100 കോടി ഉപയോക്താക്കളെ ലഭിക്കുമെന്ന് കമ്പനിയുടെ മേധാവി പാവെല്‍ ഡ്യൂറോവ് അവകാശപ്പെട്ടു. അമേരിക്കന്‍ ജേണലിസ്റ്റ് ടക്കര്‍ കാള്‍സണുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് പാവെല്‍ ഇക്കാര്യം പറഞ്ഞത്. അതിവേഗം വളരുന്ന ടെലഗ്രാമിന് നിലവില്‍ 90 കോടി ഉപയോക്താക്കളാണ് ഉള്ളത്. റഷ്യന്‍ കോടീശ്വരനായ പാവെലിന് ഏകദേശം 15.5 ബില്ല്യന്‍ ഡോളര്‍ ആസ്തി കണ്ടേക്കുമെന്ന് ഫോര്‍ബ്‌സ് വിലയിരുത്തുന്നു. വാട്‌സാപിന് 200 കോടിയിലേറെ പ്രതിമാസ ആക്ടിവ് ഉപയോക്താക്കളുണ്ട്.
മസ്‌കിന്റെ ഈ എക്‌സ് നീക്കവും ദുരന്തമായേക്കാമെന്ന്
തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് പ്ലാറ്റ്‌ഫോമില്‍, പുതിയതായി അംഗത്വമെടുക്കുന്നവര്‍ ഒരു പോസ്റ്റിന് ലൈക് അല്ലെങ്കല്‍ റിപ്ലൈ ഇടാന്‍ ശ്രമിച്ചാല്‍ അവരില്‍ നിന്ന് പൈസ വങ്ങിയാലോ എന്നു താൻ ആലോചിക്കുന്നു എന്ന് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക്. ഈ പുതിയ മാറ്റം കൂടെ ആകുമ്പോഴേക്ക്, നേരത്തെ ട്വിറ്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സില്‍ നിന്ന് പറ്റംപറ്റമായി ഉപയോക്താക്കളുടെ കൊഴിഞ്ഞുകൂടെ പോക്ക് പ്രതീക്ഷിച്ചോളാനാണ് ലോകമെമ്പാടു നിന്നുള്ള പ്രതികരണങ്ങള്‍ മസ്‌കിനോട് പറയുന്നത്.