ഉപയോഗിച്ചു കുറച്ച് കഴിയുമ്പോള്‍ എൻട്രി ലെവലിലുള്ള ആൻഡ്രോയിഡ് ഫോണുകളെല്ലാം അൽപ്പം സ്പീഡ് കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഏതാനും ടാപ്പും സ്വൈപ്പും കൊണ്ട് അൽപ്പം സ്പീഡ് കൂട്ടാൻ കഴിയുകയാണെങ്കിൽ അടിപൊളിയല്ലേ? ആർക്കും ചെയ്യാവുന്ന സിംപിൾ ടിപ്സ് മുതൽ ഇൻസ്റ്റാഗ്രാമിലുള്‍പ്പെടെ വൈറലായ ചില 'ഡവലപ്പര്‍' ടിപ്സ്

ഉപയോഗിച്ചു കുറച്ച് കഴിയുമ്പോള്‍ എൻട്രി ലെവലിലുള്ള ആൻഡ്രോയിഡ് ഫോണുകളെല്ലാം അൽപ്പം സ്പീഡ് കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഏതാനും ടാപ്പും സ്വൈപ്പും കൊണ്ട് അൽപ്പം സ്പീഡ് കൂട്ടാൻ കഴിയുകയാണെങ്കിൽ അടിപൊളിയല്ലേ? ആർക്കും ചെയ്യാവുന്ന സിംപിൾ ടിപ്സ് മുതൽ ഇൻസ്റ്റാഗ്രാമിലുള്‍പ്പെടെ വൈറലായ ചില 'ഡവലപ്പര്‍' ടിപ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപയോഗിച്ചു കുറച്ച് കഴിയുമ്പോള്‍ എൻട്രി ലെവലിലുള്ള ആൻഡ്രോയിഡ് ഫോണുകളെല്ലാം അൽപ്പം സ്പീഡ് കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഏതാനും ടാപ്പും സ്വൈപ്പും കൊണ്ട് അൽപ്പം സ്പീഡ് കൂട്ടാൻ കഴിയുകയാണെങ്കിൽ അടിപൊളിയല്ലേ? ആർക്കും ചെയ്യാവുന്ന സിംപിൾ ടിപ്സ് മുതൽ ഇൻസ്റ്റാഗ്രാമിലുള്‍പ്പെടെ വൈറലായ ചില 'ഡവലപ്പര്‍' ടിപ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപയോഗിച്ചു കുറച്ച് കഴിയുമ്പോള്‍ എൻട്രി ലെവലിലുള്ള ആൻഡ്രോയിഡ് ഫോണുകളെല്ലാം അൽപ്പം സ്പീഡ് കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഏതാനും ടാപ്പും സ്വൈപ്പും കൊണ്ട് അൽപ്പം  സ്പീഡ് കൂട്ടാൻ കഴിയുകയാണെങ്കിൽ  അടിപൊളിയല്ലേ? ആർക്കും ചെയ്യാവുന്ന സിംപിൾ ടിപ്സ് മുതൽ ഇൻസ്റ്റാഗ്രാമിലുള്‍പ്പെടെ വൈറലായ ചില 'ഡവലപ്പര്‍' ടിപ്സ് വരെ.

ഫോൺ റിസ്റ്റർട്ട്: ഐടി ടെക്നീഷ്യൻമാർ മുതൽ സാധാരണക്കാർവരെ പരീക്ഷിക്കുന്ന എളുപ്പവഴി. വല്ലാതെ ഹാങാവുന്ന ഫോണിനെ ഒന്നു റിസ്റ്റാർട്ട് ചെയ്യുക. മിക്കപ്പോഴും താൽക്കാലിക(കാഷെ) ഫയലുകളും മന്ദഗതിയിലായ പ്രോസസുകളും ഒഴിവായി ഫോൺ സ്പീഡിൽ വ്യത്യാസമുണ്ടാകും.

ADVERTISEMENT

സ്‌റ്റോറേജ് സ്‌പേസ്:  സ്‌റ്റോറേജ് സ്‌പെയ്‌സിന്റെ കുറവ് ഫോണിനെ മന്ദഗതിയിലാക്കാം.ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയും ഫോട്ടോകളും വിഡിയോകളും പോലുള്ള അനാവശ്യ ഫയലുകൾ ഇല്ലാതാക്കുകയും ചെയ്യുക. വലിയ ഫയലുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനും ഒരു സ്റ്റോറേജ് മാനേജ്മെന്റ് ആപ്പും ഉപയോഗിക്കാം.

Representative Image. Photo Credit: BongkarnThanyakij / iStockPhoto.com

സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക: ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുക. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ പലപ്പോഴും പ്രകടനത്തിന്റെ മെച്ചപ്പെടുത്തലുകളും ബഗുകൾ‍ ഒഴിവാക്കുന്നതും ഉൾപ്പെടുന്നു.

ഉപയോഗിക്കാത്ത ആപ്പുകൾ പ്രവർത്തനരഹിതമാക്കുക:  ഉപയോഗിക്കാത്തപ്പോൾ പോലും പല ആപ്പുകളും പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നു. ഇത് ബാറ്ററി കുറയുന്നതിനൊപ്പം ഫോണിന്റെ വേഗം കുറയ്ക്കും.  ക്രമീകരണങ്ങളിലേക്ക് പോയി  പതിവായി ഉപയോഗിക്കാത്ത ആപ്പുകൾ പ്രവർത്തനരഹിതമാക്കുക.

ആപ്പുകളുടെ ലൈറ്റ് പതിപ്പുകൾ ഉപയോഗിക്കുക: കുറച്ച് സ്‌റ്റോറേജ് സ്‌പെയ്‌സും റാമും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജനപ്രിയ ആപ്പുകളുടെ ലൈറ്റ് പതിപ്പുകളുണ്ട്. പഴയ ഫോണുകൾക്കോ പരിമിതമായ സ്റ്റോറേജുള്ള ഫോണുകൾക്കും ഇത് നല്ല മാറ്റമുണ്ടാക്കും.

ADVERTISEMENT

ഡവലപ്പർ ഓപ്ഷനിൽ ആനിമേഷനുകൾ നിയന്ത്രിക്കുക( ഈ ആശയം പരീക്ഷിക്കുന്നതിനു മുന്‍പ് മതിയായ ഗവേഷണങ്ങൾ സ്വയം നടത്തുക. നിലവിൽ അനിമേഷൻ സ്കെയ്ൽ താഴ്ത്തിയതിനാൽ ഫോണിനെ ബാധിച്ച പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ ചില മോഡ‍ലിലെങ്കിലും പ്രശ്നം വന്നേക്കാം. മാത്രമല്ല സ്പീഡ് കൂടിയതായി തോന്നുകയാണെന്നും യഥാർഥത്തിൽ സ്പീഡ് കൂടുന്നില്ലെന്നുമൊക്കെ വിദഗ്ദർ പറയുന്നു. ):ഡവലപ്പർ ഓപ്‌ഷനുകൾ പ്രവർത്തനക്ഷമമാക്കാൻ ഫോോണുംലോക്ക് സ്‌ക്രീൻ പാസ്‌വേഡ്/പിൻ/പാറ്റേണും മാത്രം മതി.

representative image (Photo Credit : Kar-Tr‌/istock)

ഡവലപ്പർ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ, നിങ്ങളുടെ ക്രമീകരണങ്ങൾ(സെറ്റിങ്സ്) തുറക്കുക > എബൗട് ഫോൺ എന്നതിൽ താഴേക്ക് സ്ക്രോൾ ചെയ്യുക > സോഫ്റ്റ്‌വെയർ വിവരങ്ങളിൽ ടാപ്പ് ചെയ്യുക > തുടർന്ന്  ബിൽഡ് നമ്പർ ഏഴ് തവണ ടാപ്പ് ചെയ്യുക. നിങ്ങൾ ആദ്യമായി അങ്ങനെ ചെയ്യുകയാണെങ്കിൽ, ടെക്‌സ്‌റ്റിൽ എത്ര തവണ കൂടി ടാപ്പ് ചെയ്യണമെന്ന് പറയുന്ന ടിക്കർ ഫോണിൽ കാണാൻ കഴിയും.

∙ഡവലപ്പർ ഓപ്‌ഷനുകളിലേക്ക് പ്രവേശിക്കാനായാൽ അവിടെ അനിമേഷൻ ക്രമീകരണങ്ങള്‍ നോക്കുക

∙വിൻഡോ ആനിമേഷൻ സ്കെയിൽ: ആപ്ലിക്കേഷനുകളുടെയും വിൻഡോ പോപ്പ്-അപ്പുകളുടെയും വേഗം.

ADVERTISEMENT

∙ട്രാൻസിഷൻ ആനിമേഷൻ സ്കെയിൽ: ഹോം സ്ക്രീൻ പാനലുകൾക്കിടയിലും ആപ്പുകൾക്കുള്ളിലും നീങ്ങുന്നതിൻ്റെ വേഗം.

∙ആനിമേറ്റർ ദൈർഘ്യം സ്കെയിൽ: ആപ്പുകൾ തുറക്കുന്നതും അടയ്ക്കുന്നതും, ഫോൺ അൺലോക്ക് ചെയ്യുന്നതുപോലുള്ള പൊതുവായ യുഐ ആനിമേഷനുകളുടെ വേഗത.

∙ഓരോന്നിലും ടാപ്പുചെയ്‌ത് സ്കെയിൽ റേറ്റിംഗ് 1x (ഡിഫോൾട്ട്) എന്നതിൽ നിന്ന് .5x ആയി മാറ്റുക. ഇനി ഫോൺ റിസ്റ്റാർട്ട് ചെയ്തതിനുശേഷം ഫോണിന്റെ വേഗം മാറുന്നുണ്ടോയെന്നു പരിശോധിക്കുക.

ഇതെല്ലാ പരീക്ഷിക്കുകയും എന്നിട്ടും ഫോൺ മന്ദഗതിയിലാണെങ്കിൽ, ഫാക്‌ടറി റിസെറ്റ് പരിഗണിക്കാം. പക്ഷേ എല്ലാ ഡാറ്റയും ക്രമീകരണങ്ങളും മായ്‌ക്കുമെന്നതിനാൽഫോൺ ബാക്കപ്പ് ചെയ്യുന്നത് ഉറപ്പാക്കുക. ചില സാഹചര്യങ്ങളിൽ, ഫോണിനെ അതിന്റെ യഥാർത്ഥ വേഗതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരേയൊരു മാർഗ്ഗം ഫാക്ടറി റീസെറ്റ് ആയിരിക്കാം.