നിങ്ങളുടെ ഫോണുകൾ അപകടത്തിലാണ്!, ഡേർട്ടി സ്ട്രീം മാൽവെയർ വ്യാപിക്കുന്നു
ആൻഡ്രോയിഡ് ഫോണുകളെ വ്യാപകമായി ബാധിക്കുന്ന ഡേർട്ടി സ്ട്രീം മാൽവെയറിനെതിരെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഫോണിലെ ജനപ്രിയ ആപ്പുകളെ മൊത്തത്തിൽ ഹൈജാക് ചെയ്യുകയോ, അല്ലെങ്കിൽ ഫോണിലുള്ള സുപ്രധാന വിവരങ്ങൾ മോഷ്ടിക്കാനോ ഹാക്കര്‍മാരെ അനുവദിക്കുന്ന സുരക്ഷാ ഭീഷണിയാണ് ഈ ആപ്പ് ഉയർത്തുന്നത്. എന്താണ് ഡേർട്ടി

ആൻഡ്രോയിഡ് ഫോണുകളെ വ്യാപകമായി ബാധിക്കുന്ന ഡേർട്ടി സ്ട്രീം മാൽവെയറിനെതിരെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഫോണിലെ ജനപ്രിയ ആപ്പുകളെ മൊത്തത്തിൽ ഹൈജാക് ചെയ്യുകയോ, അല്ലെങ്കിൽ ഫോണിലുള്ള സുപ്രധാന വിവരങ്ങൾ മോഷ്ടിക്കാനോ ഹാക്കര്‍മാരെ അനുവദിക്കുന്ന സുരക്ഷാ ഭീഷണിയാണ് ഈ ആപ്പ് ഉയർത്തുന്നത്.
എന്താണ് ഡേർട്ടി സ്ട്രീം
നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാപിഴവുണ്ടാക്കുകയാണ് ഈ മാൽവെയർ ചെയ്യുന്നത്. ആപ്പിന്റെ ഹോം ഡയറക്ടറി തിരുത്തിയെഴുതാൻ അനുവദിക്കുകയും ഇത് അനിയന്ത്രിതമായ കോഡ് എക്സിക്യൂഷനിലേക്കും ഡാറ്റ തെഫ്റ്റിലേക്കും നയിക്കും.
മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടിൽ ഡേർട്ടി സ്ട്രീം ആക്രമണത്തിന് ഇരയാകാൻ സാധ്യതയുള്ള രണ്ട് ആപ്പുകൾ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഒരു ബില്യണിലധികം ഇൻസ്റ്റാളേഷനുകളുള്ള ഷഓമിയുടെ ഫയൽ മാനേജർ ആപ്ലിക്കേഷനും 500 ദശലക്ഷം ഇൻസ്റ്റാളുകൾ കണക്കാക്കുന്ന WPS ഓഫീസുമാണ്.
എങ്ങനെ സുരക്ഷിതരാകാം
ഔദ്യോഗിക ആപ് സ്റ്റോറില്‍ തുടരുക: വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽനിന്ന് ആപ്പുകൾ ഡൗണ്‍ലോഡുകൾ ചെയ്യുന്നത് ഒഴിവാക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ, സാംസങ് ഗാലക്സി സ്റ്റോര്‍, ആമസോൺ ആപ്സ്റ്റോർ എന്നീ ഔദ്യോഗിക സ്റ്റോറുകൾ ഉപയോഗിക്കുക.
ഗൂഗിൾ പ്ലേ പ്രൊട്ടക്ട് ഓണാക്കുക
ഇൻ ബിൽറ്റ് സുരക്ഷാ ഫീച്ചറുകൾ ഫോണിലെ മാൽവെയർ ആപ്പുകൾക്കായി സ്കാന്‍ ചെയ്യുകയും സാധ്യതയുള്ള ഭീഷണികളെക്കുറിച്ചു മുന്നറിയിപ്പു നൽകുകകയും ചെയ്യുന്നു. ഗൂഗിൾപ്ലേസ്റ്റോർ ക്രമീകരണങ്ങളിൽ ഈ സേവനം പ്രവർത്തന ക്ഷമമാക്കിയതായി ഉറപ്പുവരുത്തുക.
അധിക സുരക്ഷ പരിഗണിക്കുക
ഗൂഗിൾ പ്ലേ പ്രൊട്ടക്ട് മികച്ചതാണെങ്കിലും വിശ്വസനീയമായ മൂന്നാംകക്ഷി ആപ് ഉപയോഗിച്ചും സുരക്ഷ ഉറപ്പാക്കാം.
അപ്ഡേറ്റ് ചെയ്യുക
സോഫ്റ്റ്വെയർ അപ്ഡേറ്റുകളിൽ പലപ്പോഴും കേടുപാടുകൾ പരിഹരിക്കുന്ന സുരക്ഷാ പാച്ചുകൾ ഉൾപ്പെടുന്നു. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്പുകളും ഏറ്റവും പുതിയ ആപ്പുകളിലേക്കു അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
.