ഇനി ഇന്ത്യയിൽ ഗൂഗിൾ വോലറ്റ് ആപ്; ഗൂഗിൾ പേയിൽ നിന്നുള്ള വ്യത്യാസം ഇങ്ങനെ
ഗൂഗിൾ അതിന്റെ ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ഐഡികൾ തുടങ്ങിയവ സുരക്ഷിതമായി സംഭരിക്കാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഗൂഗിൾ വാലറ്റിന്റെ ലോഞ്ച് യുപിഐ ആപ്ലിക്കേഷനായ ഗൂഗിൾ പേയെ ബാധിക്കില്ലെന്ന് കമ്പനി

ഗൂഗിൾ അതിന്റെ ഡിജിറ്റൽ വോലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വോലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ഐഡികൾ തുടങ്ങിയവ സുരക്ഷിതമായി സംഭരിക്കാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഗൂഗിൾ വോലറ്റിന്റെ ലോഞ്ച് യുപിഐ ആപ്ലിക്കേഷനായ ഗൂഗിൾ പേയെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ പിക്സൽ സ്മാർട്ട്ഫോണുകളിലും ഗൂഗിൾ വോലറ്റ് ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കും.പിക്സൽ ഇതര ഉപയോക്താക്കൾക്ക് ഡിജിറ്റൽ വോലറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും അവരുടെ കാർഡ് വിശദാംശങ്ങൾ സംഭരിക്കുന്നതിനും പ്ലേ സ്റ്റോറിലേക്ക് പോകാം.
സുഹൃത്തുക്കൾക്കും മറ്റും പണയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.നിയർഫീൽഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ വോലറ്റ് പ്രവർത്തിക്കുകയുള്ളെന്നതിനാൽ ഗൂഗിൾപേ സംവിധാനം ഇന്ത്യയിൽ പ്രത്യേക ആപ്പായി നിലനിർത്തുകയും ചെയ്യും.
2022 മുതൽ ഗൂഗിൾ പേയ്‌ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിൾ വോലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂൺ മുതൽ ഇന്ത്യയും സിംഗപ്പുരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിൾപേ ലഭ്യമാകില്ലെന്നു ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ സൂചന നൽകിയിരുന്നു.
ഗൂഗിൾ വാലറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റൽ വാലറ്റ് ആപ്പാണ് ഗൂഗിൾ വോലറ്റ്. വിയർഒഎസ്, ഫിറ്റ്ബിറ്റ് ഒഎസ് എന്നിവയലും ഈ ആപ് ലഭ്യമാണ്.
സുരക്ഷിത കോൺടാക്റ്റ്‌ലെസ് പേമെന്റുകള്‍: ഗൂഗിൾപേ സ്വീകരിക്കുന്ന സ്റ്റോറുകളിൽ വേഗത്തിൽ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വോലറ്റിൽ ശേഖരിക്കാനാകും. യഥാർഥ കാർഡ് നമ്പർ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല. സംഭരിക്കാനാകുന്ന കാർഡുകൾ: ലോയൽറ്റി കാർഡുകൾ, സമ്മാന കാർഡുകൾ,ബോർഡിങ് പാസുകൾ, ഇവന്റ് ടിക്കറ്റുകൾ, സിനിമാ ടിക്കറ്റുകൾകൂടാതെ ചില ഡിജിറ്റൽ കീകളും ഐഡികളും സംഭരിക്കാനാകും.
സുരക്ഷാ സംവിധാനങ്ങള്‍
∙ലോഗിൻ സംരക്ഷണത്തിനായി രണ്ട്-ഘട്ട പരിശോധന
∙ഫോൺ സ്ഥാനം തെറ്റിയാൽ കണ്ടെത്തുന്നതിന് ഫൈൻഡ് മൈ ഡിവൈസ് സംവിധാനം.
∙നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ മായ്‌ക്കാൻ റിമോട് ഡാറ്റ ഇറേസ്.
∙ കാർഡ് വിശദാംശങ്ങൾ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ