'ഇനി നടക്കപ്പോകിറത് എഐ യുദ്ധം': ജെമിനിയെന്ന ബ്രഹ്മാസ്ത്രവുമായി ഗൂഗിൾ; ലക്ഷ്യം ചാറ്റ്ജിപിടി
ഇന്നലത്തോടെ ഒരു കാര്യം ഉറപ്പിക്കാം. യുദ്ധമാണ് നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പടക്കളം. ആവനാഴിയിൽ നിറച്ച അസ്ത്രങ്ങളുമായി മഹാരഥൻമാർ മുതൽ കാലാൾപ്പട വരെ രംഗത്തുണ്ട്. തങ്ങളുടെ പുതിയ ജിപിടി 4 ഒ അവതരിപ്പിച്ചതിനു പിന്നാലെ ഗൂഗിൾ ഇന്നലെ രംഗത്തുവന്നു. ജെമിനി എന്ന ബ്രഹ്മാസ്ത്രവുമായായിരുന്നു ആ വരവ്.ഗൂഗിൾ
ഇന്നലത്തോടെ ഒരു കാര്യം ഉറപ്പിക്കാം. യുദ്ധമാണ് നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പടക്കളം. ആവനാഴിയിൽ നിറച്ച അസ്ത്രങ്ങളുമായി മഹാരഥൻമാർ മുതൽ കാലാൾപ്പട വരെ രംഗത്തുണ്ട്. തങ്ങളുടെ പുതിയ ജിപിടി 4 ഒ അവതരിപ്പിച്ചതിനു പിന്നാലെ ഗൂഗിൾ ഇന്നലെ രംഗത്തുവന്നു. ജെമിനി എന്ന ബ്രഹ്മാസ്ത്രവുമായായിരുന്നു ആ വരവ്.ഗൂഗിൾ
ഇന്നലത്തോടെ ഒരു കാര്യം ഉറപ്പിക്കാം. യുദ്ധമാണ് നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പടക്കളം. ആവനാഴിയിൽ നിറച്ച അസ്ത്രങ്ങളുമായി മഹാരഥൻമാർ മുതൽ കാലാൾപ്പട വരെ രംഗത്തുണ്ട്. തങ്ങളുടെ പുതിയ ജിപിടി 4 ഒ അവതരിപ്പിച്ചതിനു പിന്നാലെ ഗൂഗിൾ ഇന്നലെ രംഗത്തുവന്നു. ജെമിനി എന്ന ബ്രഹ്മാസ്ത്രവുമായായിരുന്നു ആ വരവ്.ഗൂഗിൾ
ഇന്നലത്തോടെ ഒരു കാര്യം ഉറപ്പിക്കാം. യുദ്ധമാണ് നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പടക്കളം. ആവനാഴിയിൽ നിറച്ച അസ്ത്രങ്ങളുമായി മഹാരഥൻമാർ മുതൽ കാലാൾപ്പട വരെ രംഗത്തുണ്ട്. തങ്ങളുടെ പുതിയ ജിപിടി 4 ഒ അവതരിപ്പിച്ചതിനു പിന്നാലെ ഗൂഗിൾ ഇന്നലെ രംഗത്തുവന്നു. ജെമിനി എന്ന ബ്രഹ്മാസ്ത്രവുമായായിരുന്നു ആ വരവ്.ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമാണ് ജെമിനി.
ചാറ്റ്ജിപിടിക്ക് ഒരു മറുമരുന്നെന്ന നിലയിൽ അവതരിപ്പിച്ച ബാർഡ് അത്ര വിജയിക്കാഞ്ഞതോടെ കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷമാണ് ജെമിനിയെ ഇറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഗൂഗിളിന്റെ മുഖമായി ജെമിനി മാറുമെന്നാണ് പ്രതീക്ഷ. പ്രോ, അൾട്രാ, നാനോ വെർഷനുകൾക്കു പുറമേ ജെമിനിയുടെ നാലാം വകഭേദമായ 1.5 ഫ്ലാഷ് ഇന്നലത്തെ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടു,
ജെമിനി എങ്ങനെ നമ്മുടെ ഭാവി സെർച്ചിങ്ങിനെയും ജീവിതത്തെയും മാറ്റിമറിക്കുമെന്ന ഒരു ചിത്രം ഇന്നലത്തെ കോൺഫറൻസ് നൽകി.ഗൂഗിൾ ഫോട്ടോസിലും എഐ സാന്നിധ്യം വരികയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസിൽ തിരയാം. എഐ ഓവർവ്യൂസ് എന്ന ഫീച്ചർ യുഎസിൽ ഉടൻ പുറത്തിറക്കും. നമ്മുടെ ഒരു ചോദ്യത്തിന് കിട്ടാവുന്ന രീതിയിലൊക്കെ ഉത്തരങ്ങൾ കണ്ടെത്തി സമഗ്രമായി അവതരിപ്പിക്കുന്ന ഫീച്ചറാണ് ഇത്.
35 ഭാഷകളിൽ ജെമിനി അഡ്വാൻസ്ഡ്
ലോകമെമ്പാടും 35 ഭാഷകളിൽ ജെമിനി അഡ്വാൻസ്ഡ് പുറത്തിറക്കി.ജെമിനി പ്രോയിൽ പ്രവർത്തിക്കുന്ന ഉത്പന്നമാണ് ഇത്.ജെമിനി ഉപയോഗിച്ച് ട്രിപ് പ്ലാൻ ചെയ്യുന്ന ദൃശ്യം ഇന്നലെ കോൺഫറൻസിൽ ശ്രദ്ധ നേടി. ജെമിനിക്ക് അസ്ട്ര എന്ന ലൈവ് ഫീച്ചർ ഉൾപ്പെടുത്തുമെന്നും ഗൂഗിൾ പറഞ്ഞു. ഇതിന് ശബ്ദമുപയോഗിച്ചുള്ള കമാൻഡുകളോട് പ്രതികരിക്കാനുള്ള ശേഷിയുണ്ട്. വാക്കുകളിൽ നിന്ന് മെച്ചപ്പെട്ട ഇമേജുകൾ സൃഷ്ടിക്കാനായുള്ള മെച്ചപ്പെട്ട ടാക്ക്ബാക്ക് ഓപ്ഷൻ പുതിയ ജെമിനി നാനോയിൽ ഉൾപ്പെടും. ജെമിനിയുടെ ഏറ്റവും താഴ്ന്ന പതിപ്പാണ് നാനോ. ഇതെല്ലാം വിരൽ ചൂണ്ടുന്നത് എഐ രംഗത്തെ ഗൂഗിൾ ശക്തമായി പരിഗണിക്കാൻ തുടങ്ങിയെന്നു തന്നെയാണ്.
നിങ്ങൾക്കൊരു പ്രശ്നമുണ്ട്. അത് എങ്ങനെ സോൾവ് ചെയ്യണമെന്ന് അറിയില്ല. പരിഹാരം ജെമിനി എഐ നൽകും. വിഡിയോ അപ്ലോഡ് ചെയ്തു കൊടുത്താൽ മതി. ഈ ഫീച്ചർ വളരെ കൗതുകകരമായി കോൺഫറൻസിൽ.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സെർച്ച് സുഗമമാക്കുന്നതിനുള്ള നടപടികളും ജെമിനി സ്വീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് സങ്കീർണമായ പാഠഭാഗങ്ങൾ എഐ സഹായത്തോടെ തിരഞ്ഞു മനസ്സിലാക്കാനുള്ള അവസരവും ഇതു വഴി ലഭിക്കും.
സോറയ്ക്കെതിരായാകും വിയോ
ജിമെയിൽ ആപ്പിൽ വലിയ മെയിൽ ത്രെഡുകളൊക്കെ വായിച്ചു മനസ്സിലാക്കി അതിന്റെ സംഗ്രഹം നമുക്ക് പറഞ്ഞുതരാനും ജെമിനിക്ക് കഴിയും.ട്രില്ലിയം എന്ന എഐ പ്രോസസിങ് മോഡലിനെയും ഗൂഗിൾ അവതരിപ്പിച്ചു.എഐ ഉപയോഗിച്ച് വിഡിയോ നിർമിക്കാനുള്ള വിയോ മോഡൽ, അക്ഷരങ്ങളിൽ നിന്ന് ഇമേജ് നൽകുന്ന ഇമേജൻ 3 എന്നീ മോഡലുകൾ ഗൂഗിൾ അവതരിപ്പിച്ചു. ഓപ്പൺ എഐയുടെ സോറയ്ക്കെതിരായാകും വിയോ കളം പിടിക്കുന്നത്.
വിയോയ്ക്ക് നമ്മുടെ മനസ്സിലുള്ള ഇമേജറികൾക്കനുസരിച്ച് വിഡിയോ നൽകാനുള്ള കഴിവുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. ഒരു മിനുട്ടിൽ കൂടുതലുള്ള വിഡിയോ ഇവയ്ക്ക് നൽകാൻ കഴിയുമത്രേ.വിഎഫ്എക്സ് രംഗത്തൊക്കെ വരും കാലങ്ങളിൽ വിയോ നിർണായകമായേക്കാം.
ഇമേജനും ഗൂഗിളിന്റെ ഒരു നിർണായക കാൽവയ്പായേക്കും. ഡാൾഇ, മിഡ്ജേണി തുടങ്ങിയ ധാരാളം ഇമേജ് ജനറേഷൻ ടൂളുകൾ ഇപ്പോൾ പ്രചാരത്തിലുണ്ടെങ്കിലും ചിത്രത്തിനുള്ളിൽ അക്ഷരങ്ങൾ പതിപ്പിക്കാൻ ഇവയ്ക്ക് തീരെ കഴിവില്ല. ഈ പോരായ്മ ഇമേജൻ മറികടക്കുമെന്നാണ് കിട്ടുന്ന വിവരം. അങ്ങനെയെങ്കിൽ വലിയൊരു കാൽവയ്പാകും അത്.
ചാറ്റ്ജിപിടിയെ ജെമിനി മലർത്തിയടിക്കുമോ?
കുറച്ചുനാൾ മുൻപ് ജെമിനി അധിഷ്ഠിത ആൻഡ്രോയ്ഡ് മേസേജിങ് ആപ്പിന്റെ പരീക്ഷണം ഗൂഗിൾ ആരംഭിച്ചിരുന്നു. ബീറ്റ പതിപ്പിലായിരുന്നു ഈ പരിഷ്കാരം. ചാറ്റ്ജിപിടിയെ ജെമിനി മലർത്തിയടിക്കുമോ എന്നതാണ് ചോദ്യം. പാരമ്പര്യവും ചരിത്രവുമൊക്കെ ജെമിനിക്കു പിന്നിലുണ്ട്. എന്നാൽ ടെക് രംഗത്ത് ഇതിനൊന്നും വലിയ കാര്യമില്ലെന്നും എപ്പോൾ എന്താകും പൊങ്ങിവരുന്നതെന്ന് പറയാനാകില്ലെന്നും പണ്ടേ നാം തിരിച്ചറിഞ്ഞ കാര്യമാണ്. ചാറ്റ്ജിപിടിക്ക് ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ കരുത്തു കൂടിയുള്ളതിനാൽ ഇനി കാണാനൊരുപാടുണ്ടാകും. എങ്കിലും ഗൂഗിൾ ഗൂഗിൾ തന്നെയല്ലേ. അങ്ങനെയങ്ങ് വെറുതെയിരിക്കുമോ. ജെമിനി ഇനി എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയാം.