എയർഡ്രോപ് പ്രവർത്തിക്കുന്നില്ലേ? ഈ മാർഗങ്ങള് പരീക്ഷിക്കാം
ഐഫോൺ, മാക് അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ഫയൽ കൈമാറ്റങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്പിൾ സേവനമാണ് എയർഡ്രോപ്. ആപ്പിൾ ഇകോസിസ്റ്റത്തിൽ നിർണായകമായ ഈ സംവിധാനത്തിലെ പ്രശ്നങ്ങൾ ഉപയോക്താക്കളെ കാര്യമായി ബാധിക്കാറുണ്ട്.എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കാം. എയർഡ്രോപ് പ്രശ്നങ്ങൾക്ക് കാരണം പരിഹാരം നോക്കുന്നതിന്

ഐഫോൺ, മാക് അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ഫയൽ കൈമാറ്റങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്പിൾ സേവനമാണ് എയർഡ്രോപ്. ആപ്പിൾ ഇകോസിസ്റ്റത്തിൽ നിർണായകമായ ഈ സംവിധാനത്തിലെ പ്രശ്നങ്ങൾ ഉപയോക്താക്കളെ കാര്യമായി ബാധിക്കാറുണ്ട്.എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കാം.
എയർഡ്രോപ് പ്രശ്നങ്ങൾക്ക് കാരണം
പരിഹാരം നോക്കുന്നതിന് മുൻപ് എന്തൊക്കെയാണ് പ്രശ്നങ്ങളെന്നറിയണ്ടത് പ്രധാനമാണ്. സോഫ്റ്റ്വെയർ തകരാറുകൾ, പെയറിങ് പ്രശ്നങ്ങൾ, സെറ്റിങ്സിലെ മാറ്റങ്ങൾ, ദൂരം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ബാധിക്കും.
പെയറിങ് പ്രശ്നങ്ങൾ
നിങ്ങളുടെ ആപ്പിൾ ഉപകരണത്തിൽ എയർഡ്രോപ് കൃത്യമായി പ്രവർത്തിക്കുമെന്നു ഉറപ്പാക്കുക. അഞ്ചാം തലമുറ മുതലുള്ള ഐഫോണുകൾ, ഐപാഡ് ഡച്ച്, ഐപാഡ് മിനി, നാലാം തലമുറ ഐപാഡുകൾ, 2012ന് ശേഷമുള്ള മാക് എന്നിവ എയർഡ്രോപ് പിന്തുണയ്ക്കും.
അൺലോക് ചെയ്തെന്ന് ഉറപ്പാക്കുക
ഫയൽകൈമാറ്റ വേളയിൽ മാക് ഡിസ്പ്ലേ ഓണായിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉപകരണം അൺലോക് ആയിരിക്കുകയാണെന്നും ഉറപ്പാക്കുക.
വൈഫൈ, ബ്ലൂടൂത്ത് എന്നിവ പ്രവർത്തനക്ഷമമാക്കുക
രണ്ട് ഉപകരങ്ങളുടെയും വൈഫൈയും ബ്ലൂടൂത്തും പ്രവർത്തനക്ഷമമാക്കി ഒരേ നെറ്റ്വർക്കിലേക്കു കണക്റ്റ് ചെയ്തിരിക്കുകയാണെന്ന് ഉറപ്പുവരുത്തുക.
ഹോട്സ്പോട് ഓഫാക്കുക
ഹോട്സ്പോട് താൽക്കാലികമായി പ്രവർത്തനരഹിതമാക്കുക.
ഉപകരണങ്ങളുടെ ദൂരം
ഉപകരണങ്ങളുടെ ദൂരം ക്രമീകരിക്കുക, ഇടയ്ക്കു തടസങ്ങളുണ്ടോയെന്നു പരിശോധിക്കുക.
റിസെറ്റ്
ഈ ഘട്ടങ്ങളെല്ലാം പരാജയപ്പെടുകയാണെങ്കിൽ ഫോൺ റിസെറ്റ് അല്ലെങ്കിൽ റിസ്റ്റാർട്ട് ചെയ്യുക. മിക്ക എയർഡ്രോപ് പ്രശ്നങ്ങളും ഇത്തരത്തിൽ പരിഹരിക്കാനാകും.