നിർമിതബുദ്ധിയുടെയും റോബോടിക്സിന്റെയും ചുമലിലേറി ആധുനിക ലോകം അതിവേഗം കുതിക്കുമ്പോൾ, അതിനൊപ്പമെത്താൻ സഹായകമാകുന്ന അറിവുകളും കൗതുകങ്ങളും അനുഭവങ്ങളും പകരാൻ മനോരമ ഓണ്‍ലൈന്‍ റോബോവേഴ്‌സ് വിആര്‍ എക്സ്പോ. വിദ്യാർഥികൾക്കും അധ്യാപകർക്കും ബിസിനസുകാർക്കും സ്റ്റാർട് അപ്പുകൾക്കും ടെക് പ്രഫഷണലുകൾക്കുമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമിതബുദ്ധിയുടെയും റോബോടിക്സിന്റെയും ചുമലിലേറി ആധുനിക ലോകം അതിവേഗം കുതിക്കുമ്പോൾ, അതിനൊപ്പമെത്താൻ സഹായകമാകുന്ന അറിവുകളും കൗതുകങ്ങളും അനുഭവങ്ങളും പകരാൻ മനോരമ ഓണ്‍ലൈന്‍ റോബോവേഴ്‌സ് വിആര്‍ എക്സ്പോ. വിദ്യാർഥികൾക്കും അധ്യാപകർക്കും ബിസിനസുകാർക്കും സ്റ്റാർട് അപ്പുകൾക്കും ടെക് പ്രഫഷണലുകൾക്കുമെല്ലാം ഒരേപോലെ റോബോട്ടിക്സ് അറിവുകളുടെ പാഠങ്ങൾ പങ്കിടുന്ന മനോരമ ഓണ്‍ലൈന്‍. ''റോബോവേഴ്‌സ് വിആര്‍'' (RoboVerse VR) എക്സ്പോ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്

Image Credit: AI Canva

ഹ്യുമനോയ്ഡ് റോബോട്സ്, നിർമിതബുദ്ധി മെഷീനുകൾ, റോബോ വാർ, ഗെയിമുകൾ, വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങൾ, റോബോട്ടിക്സ്  ക്ളാസുകള്‍, റോബോട്ടിക് കരിയർ ഗൈഡൻസ് സെഷൻസ് തുടങ്ങി സമ്പൂർണ ടെക് അപ്ഡേഷനുകളോടെ ജൂണ്‍ 12 മുതല്‍ 17 വരെ കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പ്രദർശനം അരങ്ങേറുക. ലൈവ് മത്സരങ്ങള്‍,  റോബോട്ടിക്സ് അറിവുകളുടെ പാഠങ്ങൾ പങ്കിടുന്ന വര്‍ക്‌ഷോപ്പുകള്‍ വരെ റോബോവേഴ്‌സ് വിആര്‍ ഷോയില്‍ ഒരുക്കിയിട്ടുണ്ട്. യൂണിക് വേൾഡ് റോബോട്ടിക്സ് ആണ് എക്സ്പോയ്ക്കുള്ള സാങ്കേതിക പിന്തുണ നൽകുന്നത്.

ADVERTISEMENT

മനുഷ്യാകാരമുള്ള റോബോട്ടുകള്‍, റോബോട്ട് പെറ്റ്സ്, ഫിറ്റ്‌നസ് റോബോട്ടുകള്‍, 3ഡി പ്രിന്ററുകള്‍, ഡ്രോണുകള്‍, സ്റ്റോറി ടെല്ലിങ് റോബോട്ടുകള്‍ തുടങ്ങി ഏറ്റവും പുതിയ റോബോ ഗാഡ്‍ജെറ്റുകളും ഡെമോ സോണിൽ പരിചയപ്പെടാം. വര്‍ക്‌ഷോപ് സോണിലാകട്ടെ റോബോട്ടിക് നിർ‌മാണ പാടവം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. റോബോട്ടുകളെ ഉണ്ടാക്കുക, കോഡിങ് നടത്തുക തുടങ്ങിയവയ്ക്കാണ് ഇവിടെ ഇടം നൽകിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് സെഷനുകളില്‍ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാനുള്ള അവസരവുമുണ്ട്.

Image Credit: Canva AI

വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ ആസ്വദിക്കാവുന്ന എക്‌സ്പീരിയന്‍സ് സോണ്‍ ആണ് മറ്റൊന്ന്. റോളര്‍ കോസ്റ്ററുകള്‍, ഹോവര്‍ബോര്‍ഡ്‌സ് തുടങ്ങിയ വെര്‍ച്വല്‍ അനുഭവങ്ങളാണ് ഇവിടെ ടെക്‌നോളജി പ്രേമികളെ കാത്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന വിആര്‍ അഡ്വഞ്ചറുകള്‍, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഗെയിമുകള്‍, റോബോട്ട് യുദ്ധങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി ക്രിക്കറ്റ്, വിആര്‍ ബോക്‌സിങ്, എസ്‌കേപ് റൂമുകള്‍തുടങ്ങിയവയാണ് ഗെയിം സോണിൽ. മെഷീനുകളുമായി പോരാടാവുന്ന മത്സരാധിഷ്ഠിത ഗെയിമുകൾ ഉൾപ്പടെയുള്ളവ ഉണ്ടായിരിക്കും.

ADVERTISEMENT

റോബോട്ടിക്‌സ്, വിആര്‍, എഐ, എക്‌സോ സ്‌കെലിറ്റന്‍സ്, വാഹനങ്ങള്‍, സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ ഇവിടെ പരിചയപ്പെടാം. സെന്റര്‍ സ്റ്റേജിലാണ് ഉദ്ഘാടനം, കീനോട്ട് അഡ്രസുകള്‍, സ്റ്റാര്‍ട്ട്-അപ്പുകളുടെ അഭിപ്രായങ്ങള്‍, വിദഗ്ദർ നയിക്കുന്ന റോബോടിക് കരിയർ ഗൈഡൻസ്, റോബോട്ടിക് ഫൌണ്ടേഷൻ കോഴ്‌സുകളുടെ പരിചയപ്പെടുത്തൽ  തുടങ്ങിയവ അരങ്ങേറുക.

ടെക്‌നോളജി പ്രേമികള്‍, വിദ്യാർഥികള്‍, അധ്യാപകര്‍, ടെക്‌ പ്രഫഷനലുകള്‍, ബിസിനസുകാര്‍, സ്റ്റാര്‍ട്ട്-അപ് പ്രതിനിധികള്‍, നിക്ഷേപകര്‍ തുടങ്ങി എല്ലാത്തരം ടെക് പ്രേമികളുടെയും സംഗമം ആയിരിക്കും ''റോബോവേഴ്‌സ് വിആര്‍''. രാവിലെ 10 മുതൽ രാത്രി 10 മണി വരെയുള്ള  പ്രദർശനം പാസ് മൂലം ആയിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഗ്രൂപ്പ് ബുക്കിങിനായി എത്രയും വേഗം ഈ നമ്പറിൽ ബന്ധപ്പെടാം:+91 9995811111, വിശദാംശങ്ങളറിയാനായി വെബ്സൈറ്റ് സന്ദർശിക്കുക. https://www.roboversexpo.com/