നൃത്തംചെയ്ത് ഞെട്ടിക്കും; സ്വീകരിക്കാനെത്തുന്ന സാന്ബോട്ടിന്റെ വിശേഷങ്ങൾ
ജൂണ്‍ 12ന് കൊച്ചി രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കെത്തിയാല്‍ നിങ്ങളെ ആശംസിച്ചുകൊണ്ട് സ്വീകരിക്കാനെത്തുക സാന്‍ബോട്ട് എന്ന റോബോട്ടായിരിക്കും. ആശംസ സ്വീകരിച്ചുകൊണ്ട് എന്തെങ്കിലും ചോദിച്ചാല്‍ അതിനും മറുപടി നല്‍കും സാന്‍ബോട്ട്. ഇതുകൊണ്ടും തീര്‍ന്നില്ലനൃത്തംചെയ്ത് നിങ്ങളെ ഞെട്ടിച്ച ശേഷം

ജൂണ്‍ 12ന് കൊച്ചി രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കെത്തിയാല്‍ നിങ്ങളെ ആശംസിച്ചുകൊണ്ട് സ്വീകരിക്കാനെത്തുക സാന്‍ബോട്ട് എന്ന റോബട്ടായിരിക്കും. ആശംസ സ്വീകരിച്ചുകൊണ്ട് എന്തെങ്കിലും ചോദിച്ചാല്‍ അതിനും മറുപടി നല്‍കും സാന്‍ബോട്ട്. ഇതുകൊണ്ടും തീര്‍ന്നില്ല നൃത്തംചെയ്ത് നിങ്ങളെ ഞെട്ടിച്ച ശേഷം മാത്രമേ സാന്‍ബോട്ട് പിന്‍മാറൂ.മനോരമ ഓണ്‍ലൈനും ജെയിൻ സർവകലാശാലയുമായി ചേർന്ന് അവതരിപ്പിക്കുന്ന റോബോവേഴ്‌സിലെത്തുന്ന സന്ദര്‍ശകരെയാണ് ഈ മനുഷ്യരൂപത്തിലുള്ള റോബട് അമ്പരപ്പിക്കുക. ജൂണ്‍ 12 മുതല്‍ 17 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് റോബോവേഴ്‌സ് സന്ദര്‍ശിക്കാനാവുക.
കേരളത്തിലെ ഏറ്റവും വലിയ റോബോട്ടിക്, വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്‌പോ ആയ റോബോവേഴ്‌സിലെ താരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സാന്‍ബോട്ട്. സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും സംസാരിക്കാനും തമാശകള്‍ പറയാനും ഒപ്പം നൃത്തം ചെയ്യാനുമെല്ലാം സാന്‍ബോട്ട് മുന്നിലുണ്ടാവും. റോബോവേഴ്‌സ് മൊത്തം ചുറ്റിയയടിച്ച് സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുനീങ്ങുന്ന സാന്‍ബോട്ടിനെ ഇവിടെയെത്തിയാല്‍ നിങ്ങള്‍ക്ക് കാണാനാവും.
റോബോട്ടിക്, വെര്‍ച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും. ടെക്കികള്‍ക്കു മാത്രമല്ല കുടുംബമായി എത്തുന്നവരേയും ആകര്‍ഷിക്കാനുള്ള വിഭവങ്ങള്‍ റോബോവേഴ്‌സില്‍ ഒരുക്കിയിട്ടുണ്ട്.
റോബോട്ടിക്, വിആര്‍ മേഖലയിലെ വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍ പങ്കെടുക്കാനും ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനുമെല്ലാം ഇവിടെ അവസരമുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം സമാന മനസുള്ളവരുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് നല്‍കുന്നു.
തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബട്ടിക്സ് ആണ് സാങ്കേതിക പിന്തുണ നൽകുന്നത്. രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കൗണ്ടറില്‍ നിന്നും റോബോവേഴ്‌സിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാം. വിനോദത്തിനൊപ്പം പുത്തന്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളും സ്വന്തമാക്കാനുള്ള അസുലഭാവസരം കൂടിയാണ് റോബോവേഴ്‌സ് എക്‌സ്‌പോ.
മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ, ഇന്ററാക്ടീവ് ടൈലുകളുള്ള മാജിക് ഫ്ലോർ തുടങ്ങിയവയും എക്സ്പോയിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാം: https://www.roboversexpo.com, ഫോൺ: 9895395225