ഡ്രോൺ പറത്താം, കഥകൾ എഴുതും, റോബോ വാർ സോൺ; റോബട്ടുകളുടെ മാന്ത്രികലോകം കൊച്ചിയിൽ
കൊച്ചി ∙ സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ റോബട്ടിക്, വെർച്വൽ റിയാലിറ്റി എക്‌സ്‌പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ
കൊച്ചി ∙ സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ റോബട്ടിക്, വെർച്വൽ റിയാലിറ്റി എക്‌സ്‌പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ
കൊച്ചി ∙ സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ റോബട്ടിക്, വെർച്വൽ റിയാലിറ്റി എക്‌സ്‌പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ
കൊച്ചി ∙ സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ റോബട്ടിക്, വെർച്വൽ റിയാലിറ്റി എക്‌സ്‌പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കും. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ. തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബട്ടിക്സ് ആണ് സാങ്കേതിക പിന്തുണ നൽകുന്നത്.
∙ നൃത്തം ചെയ്യാൻ സാൻബോട്ട്
‘സാൻബോട്ട്’ എന്ന റോബട്ടാണ് എക്സ്പോ വേദിയിൽ കാഴ്ചക്കാരെ സ്വീകരിക്കുക. ചോദ്യങ്ങൾക്ക് മറുപടി പറയാനും നൃത്തം ചെയ്യാനുമൊക്കെ ഇതിനാകും. ഫേഷ്യൽ, ഒബ്ജെക്ട് റെക്കഗ്‌നീഷൻ, നൂതന എഐ സാങ്കേതികവിദ്യകൾ, സൂപ്പർ മോഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് സാൻബോട്ടിന് ഒരു മികച്ച വഴികാട്ടിയാകാനും കഴിയും.
∙ ഡ്രോൺ പറത്താം
വിവിധ ഡ്രോണുകൾ പറത്താനും റോബോവേഴ്സിൽ അവസരമുണ്ട്. 4 റോട്ടറുകളിൽ പറക്കുന്ന ക്വാഡ് കോപ്റ്ററുകൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന അഗ്രി ഡ്രോൺ, അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം.
∙ ഓട്ടോഗ്രാഫ് കിട്ടും
ഓട്ടോഗ്രാഫ് ഒപ്പിട്ടു തരികയും അതിവേഗം കഥകൾ എഴുതുകയും ചെയ്യുന്ന റോബട്ടും എക്സ്പോയിലുണ്ട്. ഒരു മേശപ്പുറത്ത് അനായാസമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന മോഡലാണ് അവതരിപ്പിക്കുക. കംപ്യൂട്ടറും ടാബും ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. എഴുത്തും വരയും മാത്രമല്ല കൈകളാൽ ചെയ്യാവുന്ന പല ജോലികളും ഈ റോബട് ചെയ്യും.
∙ ഫിറ്റ്നസ് ഗുരു റോബട്ട്
വ്യായാമങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് സജ്ജീകരിച്ചിരിക്കുന്ന റോബട്ടാണ് ‘ആൽഫ’. വർക്ക്ഔട്ടുകൾക്ക് പ്രോത്സാഹനം നൽകാനായി പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഈ റോബട്ടിനെയും എക്സ്പോയിൽ കാണാം.
∙ റോബോ മൗസ്
കോഡിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ രസകരമായി പഠിച്ച് ഒരു ചെറിയ റോബട്ടിനെ നയിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരമുണ്ട്. റേഡിയോകൾ, സെൽഫ് ഡ്രൈവിങ് കാറുകൾ, നൂതന ജലസേചന പദ്ധതികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്ലഗ് ആൻഡ് പ്ലേ വർക്കിങ് മോഡലുകളും ഇവിടെ കാണാം. സന്ദർശകർക്ക് 15 മിനിറ്റിനുള്ളിൽ സ്വന്തം ഇലക്ട്രോണിക് പ്രോജക്ട് നിർമിക്കുന്നതിനുള്ള മിനി വർക്‌ഷോപ്പിൽ പങ്കെടുക്കാനും പറ്റും.
∙ റോളർ കോസ്റ്റർ റൈഡ്
റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം. ഒപ്പം മ്യൂസിക്കൽ സെക്‌ഷനുകളും ആസ്വദിക്കാം. 7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം.
∙ മിമിക്രിക്കാരൻ
വോയ്സ് മിമിക്കിങ് റോബട്ടായ ‘ക്വീക്കി’ക്ക് ശബ്ദങ്ങൾ അനുകരിക്കാൻ കഴിയും. റോബട്ടിക്‌സ് തത്വങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനുള്ള മാർഗമാണിത്. റോബട്ടിക്സും എഐയുമൊക്കെ പഠിക്കുന്ന സ്ഥലം എങ്ങനെയിരിക്കുമെന്ന് അറിയാൻ കഴിയുന്ന ലാബുകളും ഒരുക്കിയിട്ടുണ്ട്.
∙ റോബോ വാർ സോൺ
പരസ്പരം യുദ്ധം ചെയ്യുന്ന റോബട്ടുകളെ കാണുകയും ആ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യാം. റോബട്ടുകൾ തമ്മിലുള്ള മത്സരം നേരിട്ട് ആസ്വദിക്കാൻ ഇതുവഴി സാധിക്കും.
∙ റോബോട് ഡോഗ്സ്
നായ്ക്കളുടെ സ്വഭാവവും രൂപവും അനുകരിക്കുന്ന റോബട്ട് നായ്ക്കളും എക്സ്പോയിലെത്തും.
∙ 3ഡി പ്രിന്റിങ്
3ഡി പ്രിന്റിങ് സാങ്കേതികവിദ്യ പ്രായോഗികമായി എങ്ങനെ ചെയ്യാനാകുമെന്ന് ഇവിടെ തത്സമയം മനസ്സിലാക്കാം. വൈവിധ്യമാർന്ന ശാസ്ത്ര പരീക്ഷണളുമുണ്ട്. രാസപ്രവർത്തനങ്ങളും ഇന്ററാക്ടീവ് ഫിസിക്സ്, ബയോളജി പ്രദർശനങ്ങളും അരങ്ങേറും.
∙ എഐ സ്റ്റോറിടെല്ലിങ്
ബാലരമയിലൂടെയും കളിക്കുടുക്കയിലൂടെയും ചിരപരിചിതരായ വിക്രമനെയും മുത്തുവിനെയും ലുട്ടാപ്പിയെയുമൊക്കെ കഥാപാത്രങ്ങളാക്കി പുതിയൊരു കഥ പറയാം, അതും എഐ സഹായത്തോടെ. ഇന്ററാക്ടീവ് ഡിസ്പ്ലേയിലെ വിവിധ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് എഐ ഉപയോഗിച്ച് കഥ പറച്ചിൽ പഠിക്കാനും എക്സ്പോ വേദിയിൽ ഇടമുണ്ട്.
മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ, ഇന്ററാക്ടീവ് ടൈലുകളുള്ള മാജിക് ഫോർ തുടങ്ങിയവയും എക്സ്പോയിലുണ്ട്.പ്രവേശനം ടിക്കറ്റ് മുഖേന. കൂടുതൽ വിവരങ്ങൾ: https://www.roboversexpo.com, ഫോൺ: 9895395225 കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ.