ഗോകുൽ സുരേഷുമായി 'സിനിമ വിശേഷം പങ്കുവച്ച്' റോബോ ഡോഗ്, ഗഗനചാരി ടീം റോബോവേഴ്സിനെത്തിയപ്പോൾ
സിനിമാ കാണാനെത്തുമോയെന്ന ഗോകുൽ സുരേഷിന്റെ ചോദ്യത്തിനു തലയാട്ടി മറുപടി നൽകി റോബോവേഴ്സ് എക്സ്പോയിലെ റോബോ ഡോഗ്സ്. കൗതുകവും അത്ഭുതവും അറിവുമെല്ലൊം സമ്മാനിക്കുന്ന ‘മനോരമ ഓൺലൈൻ’ റോബോവേഴ്‌സ് വിആർ എക്സ്പോ ഏലിയൻ ചിത്രമായ ഗഗനചാരി ടീമിനും കൗതുകമായി.ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയ്ക്ക്

സിനിമാ കാണാനെത്തുമോയെന്ന ഗോകുൽ സുരേഷിന്റെ ചോദ്യത്തിനു മറുപടി നൽകി റോബോവേഴ്സ് എക്സ്പോയിലെ റോബോ ഡോഗ്സ്. കൗതുകവും അത്ഭുതവും അറിവുമെല്ലൊം സമ്മാനിക്കുന്ന ‘മനോരമ ഓൺലൈൻ’ റോബോവേഴ്‌സ് വിആർ എക്സ്പോ ഏലിയൻ ചിത്രമായ ഗഗനചാരി ടീമിനും കൗതുകമായി.ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ആവേശകരമായ തുടക്കമായത്.
കുട്ടികളുമായെത്തുന്ന മാതാപിതാക്കളുടെയും ചെറുപ്പക്കാരുടെയും നീണ്ട നിരയ്ക്കു പുറമെ താരസാന്നിധ്യവും എക്സ്പോയ്ക്ക് പകിട്ടു കൂട്ടി. ഈ മാസം 21ന് റിലീസ് ചെയ്യുന്ന ഏലിയൻ ചിത്രമായ ‘ഗഗനചാരി’യിലെ അഭിനേതാക്കളായ ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ ചന്തു എന്നിവരാണ് എക്സ്പോയിലെ അത്ഭുതങ്ങൾ കാണാനും ‘റോബോട്ടുകളുമായി സംവദിക്കാ’നും എത്തിയത്.
ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ജൂൺ 17 വരെ നീളുന്ന റോബോവേഴ്സ് വിആർ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.12ന് രാവിലെ ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസാണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. വ്യാവസായിക, സേവന, വൈദ്യശാസ്ത്ര മേഖലയിൽ വെർച്വൽ റിയാലിറ്റിയുടെയും റോബടിക്സുിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെയും സാധ്യതകൾ വർദ്ധിച്ചുവരികയാണെന്നും അടിസ്ഥാന വിദ്യാഭ്യാസരംഗം മുതൽ ഇത്തരം സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തണമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എക്സ്പോയിൽ അതിഥിയായെത്തിയ ഇന്ത്യയിലെ ഫിൻലന്‍ഡ് കോൺസൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, െജയിൻ യൂണിവേഴ്സിറ്റി പിവിസി ഡോ. ജെ.ലത, രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മനോരമ ഒാൺലൈൻ കോ ഒാർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവരും എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സ് ആണ് എക്സ്പോയ്ക്കുള്ള സാങ്കേതിക പിന്തുണ നൽകുന്നത്. എക്സ്പോ കാണാനെത്തുന്നവരെ സ്വീകരിക്കുന്ന മനുഷ്യാകാരമുള്ള റോബട്ടുകൾ, നിർമിതബുദ്ധി മെഷീനുകൾ, റോബോ വാർ ഉൾപ്പടെയുള്ള റോബോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, റോബട്ടിക്സ് ക്ലാസുകൾ, റോബട്ടിക് കരിയർ ഗൈഡൻസ് സെഷനുകൾ, റോബട്ടുകളുടെ ചരിത്രം വിവരിക്കുന്ന സോൺ, റോബട്ടുകൾക്കൊപ്പം ഗെയിം കളിക്കാനുള്ള സോൺ എന്നിവയെല്ലാം റോബോവേഴ്‌സ് വിആർ പ്രദർശനത്തിലുണ്ട്. നായകളെ പോലെ പെരുമാറുന്ന റോബോട് ഡോഗ്സ് ആണ് എക്സ്പോയിൽ കുട്ടികൾക്ക് ഏറ്റവും ആവേശം പകരുന്ന സംഗതികളിലൊന്ന്. പ്രവേശനം പാസ് മുഖേന, ടിക്കറ്റുകൾക്കായി ക്ലിക്ക് ചെയ്യുക.