റോബോവേഴ്സ് എക്സ്പോ എന്ന ടെക് വണ്ടർലാൻഡ്; കുട്ടികളെ അമ്പരപ്പിച്ച റോബട്ട് നായ്ക്കളും ഡ്രോൺഷോയും
നായ്ക്കളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തിമറിയുകയും ഒപ്പം ഓടുകയും ചെയ്യുന്ന റോബട് ഡോഗ്സ് ആയിരുന്നു കാണികളുടെയും ഒപ്പം കുട്ടികളുടെയും ശ്രദ്ധ ആകർഷിച്ചത്. മനോരമ ഓൺലൈൻ–ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്സ് എക്സ്പോയുടെ ഭാഗമായി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനകത്തെ വിശാലമായ

നായ്ക്കളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തിമറിയുകയും ഒപ്പം ഓടുകയും ചെയ്യുന്ന റോബട് ഡോഗ്സ് ആയിരുന്നു കാണികളുടെയും ഒപ്പം കുട്ടികളുടെയും ശ്രദ്ധ ആകർഷിച്ചത്. മനോരമ ഓൺലൈൻ–ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്സ് എക്സ്പോയുടെ ഭാഗമായി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനകത്തെ വിശാലമായ അകത്തളങ്ങളിലൂടെ പാഞ്ഞുനടന്നും തലകുത്തി മറിഞ്ഞു കുട്ടികളെ റോബോ ഡോഗ്സ് വിസ്മയിപ്പിച്ചു. ഒപ്പം കളിച്ചും പിൻകാലുകളിൽ എണീറ്റുനിന്നു ലൗചിഹ്നം കാണിച്ചും റോബട് ഡോഗ്സ് കുട്ടികളുടെ ഉറ്റചങ്ങാതികളായി.
സൂപ്പർ ഡ്രോൺഷോ
മറ്റൊരു വിസ്മയം ഡ്രോൺഷോയായിരുന്നു. ഉയർന്നും താഴ്ന്നും ഫ്ലിപ്പടിച്ചും പറക്കുന്ന വിവിധ രൂപങ്ങളിലുള്ള ഡ്രോണുകള്‍ കുട്ടികളെ കൗതുകത്തിലാഴ്ത്തി.അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം. ഇനി ഡ്രോണുകളുടെ വ്യാവസായിക ആവശ്യങ്ങളറിയാനാഗ്രഹിക്കുന്നവർക്കായി അഗ്രി ഡ്രോണുകളുടെയും നിരീക്ഷണ ഡ്രോണുകളുടെയും പ്രവർത്തനം വിശദീകരിക്കുന്ന പ്രദർശനങ്ങളും ഉണ്ടായിരുന്നു.
ഇനി രണ്ട് ദിവസം കൂടി(ജൂൺ17)വരെ മാത്രമാണ് പ്രദർശനം. എക്സ്പോ വേദിയിലെത്തിയും https://www.roboversexpo.com എന്ന വെബ്സൈറ്റിലൂടെയും പാസ് എടുക്കാനാകും.
കൊച്ചിയിലെത്തി കുട്ടികളെ ഞെട്ടിച്ച റോബോ കുട്ടപ്പൻ; വിശേഷങ്ങളറിയാം
ഗോ2, എയർ, പ്രോ എന്നിങ്ങനെയുള്ള 3 റോബട് നായ്ക്കളാണ് പ്രദർശനത്തിനെത്തിയത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉപയോഗിക്കാനാവുന്നതിനൊപ്പം നിരീക്ഷണങ്ങൾക്കായും ഈ റോബോഡോഗുകളെ ഉപയോഗിക്കാം.3D LiDAR സെൻസറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ റോബോട്ടുകൾക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ അത്യാവശ്യം ഏത് തടസങ്ങളെയും തരണം ചെയ്യാൻ കഴിയും. അവർക്ക് 360 ഡിഗ്രി x 90 ഡിഗ്രി വ്യൂ ഫീൽഡും 30 മീറ്റർ സ്കാനിംഗ് ദൂരവുമുണ്ട്.
അലുമിനിയം അലോയ്, കരുത്തുറ്റ എൻജിന ിയറിങ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ റോബോട്ട് നായ്ക്കളുടെ ഭാരം 15 കിലോ വീതമാണ്. അവയിൽ 12 നീ(knee) ജോയിന്റ് മോട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു, ചാടാനും ഇരിക്കാനും തിരിക്കാനും വട്ടമിടാനും പിൻകാലുകളിൽ നിൽക്കാനും അവരെ പ്രാപ്തരാക്കുന്നു. റോബോട്ടുകൾക്ക് 8-കോർ ഹൈ-പെർഫോമൻസ് സിപിയുവും 8000 എംഎഎച്ച് ബാറ്ററി ശേഷിയും ഉണ്ട്, ഓപ്ഷണൽ ബാറ്ററി പവർ 15000 mAh.
യഥാർഥ നായ്ക്കുട്ടിയെപ്പോലെ ഒപ്പം കൂടും
ISS2.0 ഇന്റലിജന്റ് സൈഡ് ഫോളോ സിസ്റ്റത്തിനൊപ്പം വെക്റ്റർ പൊസിഷനിംഗും കൺട്രോൾ ടെക്നോളജിയും ഉപയോഗിച്ച്, റോബോട്ടുകൾക്ക് യഥാർത്ഥ നായ്ക്കുട്ടികളെപ്പോലെ ആളുകൾക്കൊപ്പം നടക്കാൻ കഴിയും.
മുൻ ക്യാമറ: അൾട്രാ വൈഡ് ലെൻസ് ഘടിപ്പിച്ചിരിക്കുന്ന ഇതിന് 360 ഡിഗ്രിയിൽ വസ്തുക്കളെ നിരീക്ഷിക്കാൻ കഴിയും, ഇത് വിശ്വസനീയമായ ഒരു സുരക്ഷാ ഗാർഡാക്കി മാറ്റുന്നു.
ഫ്രണ്ട് ലാംപ്: ക്യാമറയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വഴി പ്രകാശിപ്പിക്കുകയും ചെയ്യുന്നു, ഇരുട്ടിലും റോബോട്ടിനെ സഞ്ചരിക്കാൻ അനുവദിക്കുന്നു.
3D ലിഡാർ L1: അൾട്രാ-വൈഡ് സ്കാനിംഗ് സൗകര്യവുമായി സംയോജിപ്പിച്ച്, ബ്ലൈൻഡ് സ്പോട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
സെൻസറുകളും ക്യാമറകളുമെല്ലാം ചലനത്തെ സഹായിക്കുന്നു.ഈ റോബട്ടുകൾക്ക് സംഗീതം പ്ലേ ചെയ്യാനുള്ള സ്പീക്കറുകളും ഉണ്ട്.