ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, സയൻസ് പ്രോജക്ടുകൾ, 360 വിഡിയോകൾ, റോബടിക്സുമായി ബന്ധപ്പെട്ട കരിയർ സെമിനാറുകൾ ഇത്തരത്തിൽ നിരവധി പുതുതലമുറ സാങ്കേതികവിദ്യകളുടെ വിസ്മയം മാത്രമല്ല കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച റോബോവേഴ്‌സ് വിആർ എക്‌സ്‌പോ. കുട്ടികൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, സയൻസ് പ്രോജക്ടുകൾ, 360 വിഡിയോകൾ, റോബടിക്സുമായി ബന്ധപ്പെട്ട കരിയർ സെമിനാറുകൾ ഇത്തരത്തിൽ നിരവധി പുതുതലമുറ സാങ്കേതികവിദ്യകളുടെ വിസ്മയം മാത്രമല്ല കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച റോബോവേഴ്‌സ് വിആർ എക്‌സ്‌പോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന അദ്ഭുതങ്ങളാണ് എക്സ്പോ വേദിയിൽ കാത്തിരിക്കുന്നത്. ഈ മാസം 17 വരെയാണ് എക്സ്പോ അരങ്ങേറുന്നത്. പ്രവേശനം ടിക്കറ്റ് മുഖേനയാണ്. നടൻ ആസിഫ് അലി, ഭാര്യ സമ എന്നിവർ ഇന്നലെ എക്സ്പോ സന്ദർശിച്ചു. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് റോബടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി മേഖലകളിലെ കാഴ്ചകളൊരുക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായുള്ള യൂണിക് വേൾഡ് റോബടിക്സാണ് എക്സ്പോയ്ക്ക് സാങ്കേതികസഹായം നൽകുന്നത്. കൂടെ ഓടിച്ചാടിക്കളിക്കുന്ന റോബട് ഡോഗുകളും,സ്വീകരിക്കാൻ പാട്ടും നൃത്തവുമായി എത്തുന്ന റോബട്ടുകളുമൊക്കെ കുട്ടികൾക്ക് കൗതുകമാണ്. ഒപ്പം അന്തരീക്ഷത്തിൽ മലക്കം മറിയുന്ന ഡ്രോണുകളും നോക്കി നിൽക്കുമ്പോൾ കൗതുക രൂപങ്ങൾ നിർമിക്കുന്ന 3 ഡി പ്രിന്ററുകളും ഒക്കെയായി പറഞ്ഞാലും തീരാത്തവിശേഷങ്ങളാണ് കുട്ടികൾക്ക് എക്സ്പോയിൽനിന്നും ലഭിക്കുന്നത്.

ADVERTISEMENT

റോബട്ടുകൾ പോരാളികളായ മത്സരങ്ങൾ കാണാനും തിരക്കേറെ. പ്രത്യേകം ഒരുക്കിയ വേദിയിലാണു പോരാട്ടങ്ങൾ. അതിവേഗം പാഞ്ഞുവന്നു കൂട്ടിയിടിച്ചും ഇടിച്ചു പറത്തിയുമാണ് ഇത്തരം യുദ്ധങ്ങൾ. ആരവത്തോടെയാണു കാഴ്ചക്കാർ ഈ ഗോദയ്ക്കു ചുറ്റും കൂടുന്നത്. റോബട്ട്, എഐ കാഴ്ചകളുടെ ആവേശത്തിലേക്കും റോബോ സോക്കർ കളിക്കാനും കഴിഞ്ഞ ദിവസങ്ങളിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും കുടുംബവുമെത്തി. ആദ്യ ദിവസങ്ങളിൽ നടൻ ഗോകുൽ സുരേഷും നടി അനാർക്കലി മരയ്ക്കാറും എത്തിയിരുന്നു. വെർച്വൽ ലോകത്തെ അനുഭവങ്ങളിൽ ഏറെ നേരം ചെലവിട്ടാണ് ഇരുവരും മടങ്ങിയത്. ഇവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഗഗനചാരി’ എന്ന സയൻസ് ഫിക്‌ഷൻ സിനിമ 21നു റിലീസാകും. 

ഒരു റോബട്ടിനകത്ത് എന്തെല്ലാമുണ്ട്, എങ്ങനെയാണ് അവ നിർമിക്കുന്നത്, പ്ര‍‍വർത്തനം എങ്ങനെ ഇതൊക്കെ അറിയാനും പഠിക്കാനും വേണ്ടിവന്നാൽ ഒരുകൈ നോക്കാനും റോബോവേഴ്സ് അവസരമൊരുക്കുന്നു. നിർമിതബുദ്ധി എങ്ങനെയാണു റോബട്ടുകളിൽ ഉപയോഗിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധർ വിശദീകരിക്കും. 

ADVERTISEMENT

എക്സ്പോയിലെ പ്രവേശനം രാവിലെ 10 മുതൽ രാത്രി 10 വരെയാണ്. ടിക്കറ്റുകൾ https://www.roboversexpo.com എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT