റോബോട്ടിക്സിന്റെയും വിർച്വൽ റിയാലിറ്റിയുടെയും നിർമിത ബുദ്ധിയുടെയും വിസ്മയക്കാഴ്ചകളൊരുക്കി കൊച്ചി കടവന്ത്രി ഇന്‍ഡോർ സ്റ്റേഡിയത്തിൽ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ച റോബോവേഴ്സ് വിആർ എക്സ്പോയ്ക്ക് സമാപനമായി. ജൂണ്‍ 12ന് ആയിരുന്നു എക്സ്പോ ആരംഭിച്ചത്, പുതിയ സാങ്കേതിക വിദ്യകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോബോട്ടിക്സിന്റെയും വിർച്വൽ റിയാലിറ്റിയുടെയും നിർമിത ബുദ്ധിയുടെയും വിസ്മയക്കാഴ്ചകളൊരുക്കി കൊച്ചി കടവന്ത്രി ഇന്‍ഡോർ സ്റ്റേഡിയത്തിൽ മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ച റോബോവേഴ്സ് വിആർ എക്സ്പോയ്ക്ക് സമാപനമായി. ജൂണ്‍ 12ന് ആയിരുന്നു എക്സ്പോ ആരംഭിച്ചത്, പുതിയ സാങ്കേതിക വിദ്യകളെ കണ്ടും തൊട്ടും അനുഭവിച്ചും അറിയാൻ എല്ലാ പ്രായത്തിലുള്ള പതിനായിരങ്ങൾ എക്സ്പോ വേദിയിലേക്കെത്തി. റോബട്ടിക്സ്, എഐ മേഖലയിലെ വിദഗ്ദരെ പരിചയപ്പെടാനും അവരുടെ തൊഴിൽ അനുഭവങ്ങളറിയാനും കഴിഞ്ഞതിനാൽ കരിയർ തേടി എത്തിയവർക്കും എക്സ്പോ നവ്യാനുഭവമായി.

ഫോട്ടോ ഗ്യാലറി കാണാം

ADVERTISEMENT

റൗൾ റോക്സ്റ്റാർ എന്നറിയപ്പെടുന്ന റൗൾ ജോൺ അജു എന്ന 10 വയസുകാരന്റെ എഐയെക്കുറിച്ചുള്ള ക്ലാസുകൾ പ്രായഭേദമന്യേ ഏവർക്കും പുതുമയായി.എക്സ്പോയുടെ ഓരോദിനത്തിലും ഐഒടി, നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ വർക് ഷോപ്പുകളും സ്കൂൾ പ്രൊജക്ടുകളുടെ കാഴ്ചകളും എക്സ്പോയുടെ ഭാഗമായി.

റോബോ വാർ, പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന റോബട്ടുകൾ എന്നിവയ്ക്കു മുന്നിലെല്ലാം കുട്ടികൾ ആർത്തുല്ലസിച്ചു. നായ്ക്കളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തിമറിയുകയും ഒപ്പം ഓടുകയും ചെയ്യുന്ന റോബട് ഡോഗ്സ് ആയിരുന്നു കാണികളുടെയും ഒപ്പം കുട്ടികളുടെയും ശ്രദ്ധ ഏറ്റവുമധികം ആകർഷിച്ചത്. മറ്റൊരു വിസ്മയം ഡ്രോൺഷോയായിരുന്നു. ഉയർന്നും താഴ്ന്നും ഫ്ലിപ്പടിച്ചും പറക്കുന്ന വിവിധ രൂപങ്ങളിലുള്ള ഡ്രോണുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൗതുകത്തിലാഴ്ത്തി.

ADVERTISEMENT

നിർമിതബുദ്ധിയും റോബട്ടുകളും ഒരുമിച്ചു ചേർന്ന് അഭ്ഭുതങ്ങൾ സൃഷ്ടിക്കുന്ന പവിലിയനിലും വിർച്വൽ റിയാലിറ്റി ഗെയിം സോണിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എംപി തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആസിഫ് അലി, ഗോകുൽ സുരേഷ്, ബാബു ആന്റണി, മേജർ രവി, ജ്യുവൽ മേരി, ശ്രീജിത്ത് രവി, അനാർക്കലി മരിക്കാർ ചന്ദ്ര ലക്ഷ്മൺ, ടോഷ് ക്രിസ്റ്റി തുടങ്ങിയ സിനിമാ–സീരിയൽരംഗത്തെ പ്രമുഖരെല്ലാം എക്സ്പോയ്ക്കെത്തി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സായിരുന്നു എക്സ്പോയുടെ സാങ്കേതിക പിന്തുണ.