ബാങ്കിലെ 70 ലക്ഷം രൂപ മയക്കുമരുന്ന് സംഘത്തിന്, അറസ്റ്റ് ചെയ്യുമെന്ന് വ്യാജ ഫോൺ കോൾ; തട്ടിപ്പുകൾ ഇങ്ങനെ
സമൂഹമാധ്യമങ്ങളിൽ എഐ സാങ്കേതികവിദ്യകളുടെ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ വമ്പൻ തട്ടിപ്പുകൾ അരങ്ങേറുന്ന കാലം. പ്രായമായിരിക്കുന്നവരാണ് കൂടുതലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്നു പറയുന്നെങ്കിലും അതല്ല സ്ഥിതി നല്ല വിദ്യാഭ്യാസമുണ്ടെന്നും വിവരമുണ്ടെന്നും പറയുന്ന മലയാളികളിൽ കുട്ടികളും യുവതീയുവാക്കളും
സമൂഹമാധ്യമങ്ങളിൽ എഐ സാങ്കേതികവിദ്യകളുടെ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ വമ്പൻ തട്ടിപ്പുകൾ അരങ്ങേറുന്ന കാലം. പ്രായമായിരിക്കുന്നവരാണ് കൂടുതലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്നു പറയുന്നെങ്കിലും അതല്ല സ്ഥിതി നല്ല വിദ്യാഭ്യാസമുണ്ടെന്നും വിവരമുണ്ടെന്നും പറയുന്ന മലയാളികളിൽ കുട്ടികളും യുവതീയുവാക്കളും
സമൂഹമാധ്യമങ്ങളിൽ എഐ സാങ്കേതികവിദ്യകളുടെ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ വമ്പൻ തട്ടിപ്പുകൾ അരങ്ങേറുന്ന കാലം. പ്രായമായിരിക്കുന്നവരാണ് കൂടുതലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്നു പറയുന്നെങ്കിലും അതല്ല സ്ഥിതി നല്ല വിദ്യാഭ്യാസമുണ്ടെന്നും വിവരമുണ്ടെന്നും പറയുന്ന മലയാളികളിൽ കുട്ടികളും യുവതീയുവാക്കളും
സമൂഹമാധ്യമങ്ങളിൽ എഐ സാങ്കേതികവിദ്യകളുടെ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ വമ്പൻ തട്ടിപ്പുകൾ അരങ്ങേറുന്ന കാലം. പ്രായമായിരിക്കുന്നവരാണ് കൂടുതലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്നു പറയുന്നെങ്കിലും അതല്ല സ്ഥിതി നല്ല വിദ്യാഭ്യാസമുണ്ടെന്നും വിവരമുണ്ടെന്നും പറയുന്ന മലയാളികളിൽ കുട്ടികളും യുവതീയുവാക്കളും മധ്യവയസ്കരും നിരവധി ഓൺലൈൻ തട്ടിപ്പുകളിൽ പെട്ടുപോയ സംഭവങ്ങൾ നിത്യവും കേൾക്കാറുമുണ്ട്. തനിക്കുണ്ടായ ഒരു തട്ടിപ്പിന്റെ അനുഭവം ഇത്തരത്തിൽ മറ്റുള്ളവർ ഇരയാകാതിരിക്കാൻ വിവരിക്കുകയാണ് അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന എഴുത്തുകാരനും കൂടിയായ ഡോ. മാത്യു ജോയിസ്. കഥ ഇങ്ങനെ:
സീനിയർ സിറ്റിസൻ ആയിക്കഴിഞ്ഞ രണ്ടുപേര്‍. ജോലി ചെയ്‌തു വന്നതിന്റെ സ്വൽപം സമ്പാദ്യം മാത്രം ഒരു വൻകിട ബാങ്കിൽ കിടക്കുന്നു. അത് സുരക്ഷിതമാണെന്ന് ചിന്തിച്ചു നടക്കുന്ന ദമ്പതികൾ. ഒരു സുപ്രഭാതത്തിൽ ബാങ്കിന്റ ഫ്രോഡ് അലേർട്ട് ഡിപ്പാർട്മെന്റിൽ നിന്നു ഒരു ഫോൺ കാൾ. ഇങ്ങോട്ടു വിവരങ്ങൾ പറയുന്നതെല്ലാം ശരിയായവ തന്നെ. മാത്രമല്ല കോളർ ഐഡി , കാണിക്കുന്നത് ബാങ്കിന്റെ ലോഗോ ഉൾപെട്ടതുമാണ്. സംശയിക്കാൻ ഒരു സാധ്യതയും തോന്നിയില്ല
സംസാരത്തിനിടെ കാര്യങ്ങൾ ക്രമേണ സീരിയസ് ആയിത്തുടങ്ങി. വിളിച്ചതിന്റെ പ്രധാന കാര്യം, ബാങ്ക് അക്കൗണ്ടിൽ നിന്നും 85,000 ഡോളർ (ഏകദേശം 70,55,000 രൂപ)യുടെ ഒരു വയർ ട്രാൻസ്ഫർ നടക്കാനിരിക്കുന്നതായും, അത് അനുവദിച്ചതായും ശ്രദ്ധയിൽപ്പെട്ടു. ഈ തുക സ്വീകരിക്കുന്നത് ഒരു രാജ്യാന്തര മയക്കുമരുന്ന് സംഘമാണെന്നും ഐആർഎസ് അന്വേഷിച്ചു സകല വിവരവും താങ്കൾക്കു എതിരായി കണ്ടുപിടിച്ചു വച്ചിരിക്കുന്നു. ഒരു കേസ് നമ്പറും പൊലീസ് ഓഫീസറുടെ പേരും നമ്പറും ഉടൻ ഫോണിലേക്കു ടെക്സ്റ്റ് മെസ്സേജുമായി വന്ന് കഴിഞ്ഞു. ഉടനേ ഡ്രൈവിങ് ലൈസൻസിന്റെയും സോഷ്യൽ സെക്യൂരിറ്റിയുടെയും പകർപ്പുകൾ മാത്രം അയക്കാൻ നിർദേശങ്ങൾ പുറകെ മെസേജ് വന്നു.
ഇത്രയും കേട്ടപ്പോൾ ബുദ്ധി പയ്യെ മിന്നി. ഭാര്യ യാത്രയിലാണ്. നാളെയെ തിരിച്ചു വരികയുള്ളു, ഐഡികളും കാർഡുകളും അടങ്ങിയ പഴ്‌സ് ഭാര്യയുടെ ബാഗിൽ ആയതുകൊണ്ട് പിന്നീട് അയയ്ക്കാം. അപ്പോൾ ഓഫീസർ ദേഷ്യപ്പെട്ടു പറഞ്ഞ വാചകങ്ങളിൽ തോന്നിയ നേരിയ സംശയങ്ങളാണ് രക്ഷിച്ചത് എന്നു പറയുന്നതാവും ശരി. അരമണിക്കൂറിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഐആർഎസ് താങ്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. രാവിലെ താങ്കളുടെ വീടിന് മുന്നിൽ പോലീസ് എത്തി അറസ്റ്റു ചെയ്യാനാണ് സാദ്ധ്യത. അതുകൊണ്ട് ഉടൻ ഭാര്യയെ വിളിച്ചു, ആവശ്യപ്പെട്ട ഫോട്ടോകോപ്പികൾ അയച്ചുതരാൻ പറയുക.
'ഇല്ലെങ്കിൽ, മയക്കുമരുന്ന് സംഘവുമായി താങ്കൾക്കു ബന്ധമില്ലെന്ന് തെളിയിക്കാൻ അവസരം പോലും കിട്ടിയെന്നു വരില്ല, സോ ഹറി അപ്'; ഭീഷണി ഇത്തരത്തിൽ പുരോഗമിക്കുകയും ചെയ്തതോടെ ആദ്യം തോന്നിയ നേരിയ ഭയത്തിന്റെ തേരട്ട മസ്തിഷ്കത്തിൽ നിന്നും ഇഴഞ്ഞിറങ്ങി പോയി. ഓകെ സർ എന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്‌തു. ഉടനേ ബാങ്ക് മാനേജരെ വിളിച്ചു, എന്റെ അക്കൗണ്ടിൽനിന്നും ഒരു പേയ്മെന്റും എന്നെ വിളിച്ചു കൺഫേം ചെയ്യാതെ പാസ്സ് ആക്കരുത് എന്ന ഒരു സ്റ്റാൻഡിങ് അലേർട്ടും കൊടുത്തു. അറസ്റ്റ് വരുമെന്ന് പേടിച്ചുകൊണ്ട് ആവശ്യപ്പെട്ടതെല്ലാം അയച്ചിരുന്നെങ്കിൽ, കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം എപ്പോൾ അടിച്ചു മാറ്റി എന്ന് ചോദിക്കേണ്ടതില്ല!
അമേരിക്കയിൽ ഇന്റേണൽ റവന്യൂ സർവീസ് (IRS) പ്രായമായ അമേരിക്കക്കാരെ ഇത്തരത്തിലുള്ള ഭയം ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി അഴിമതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയമില്ലാത്ത വ്യക്തികളെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് വഞ്ചകർ ഐആർഎസ് ഏജന്റുമാരായി ആൾമാറാട്ടം നടത്തുന്ന ഒരു പ്രവണത സർക്കാർ ഏജൻസി തിരിച്ചറിഞ്ഞു.നികുതി ബാധ്യതകൾ പരിഹരിക്കുന്നതിനോ, തെറ്റായ റീഫണ്ടുകൾ സുരക്ഷിതമാക്കുന്നതിനോ ഉള്ള വ്യാജേന, ഗിഫ്റ്റ് കാർഡുകൾ അല്ലെങ്കിൽ വയർ ട്രാൻസ്ഫർ പോലുള്ള അസാധാരണമായ രീതികളിലൂടെ ഉടനടി പണമടയ്ക്കുന്നതിനു ആവശ്യപ്പെട്ട് അമേരിക്കയിലെ പ്രായമായവരെ കബളിപ്പിക്കുന്നു, ഇതിനെതിരെ ജൂലൈ 12 ന് പുറത്തിറക്കിയ ഒരു റിലീസിൽ, ഐആർഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേട്ട സംഭവങ്ങളിലെ പോലെ, അവിചാരിതമായി ഫോണിൽ കൂടെ ഭയപ്പെടുത്തുന്ന വിളികൾ വന്നാൽ പേടിച്ചുപോകരുത്. തട്ടിപ്പാണ് എന്ന രീതിയിൽ മറുപടി പറയുകയും ചെയ്യരുത് . വ്യക്തിപരമായ യാതൊരു നമ്പറുകളോ തീയതികളോ ഫോട്ടോകോപ്പികളോ അയച്ചുകൊടുക്കാതിരിക്കുക. (നമുക്ക് വിശദീകരിക്കാനോ തെളിവുകൾ സമർപ്പിക്കാനോ സാവകാശം തരാത്ത ഒരു ഗവണ്മെന്റ് ഏജൻസിയുമില്ല. അങ്ങനെ നിർബന്ധപൂർവം ഫോണിലൂടെ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരായിരിക്കുമെന്നു മനസ്സിൽ കരുതുക). കിട്ടുന്ന ആദ്യത്തെ അവസരത്തിൽ തന്നെ, തിരിച്ചുവിളിക്കാം എന്ന് പറഞ്ഞിട്ട് ഫോൺ കട്ടു ചെയ്യുക. കൂടാതെ ബാങ്കിൽ ഒരു അലേർട്ട് നൽകുക.
.കൂടുതൽ സുരക്ഷക്കായി അക്കൗണ്ട് പാസ്സ് വേഡുകൾ മാറ്റുകയും, പേഴ്‌സണൽ കമ്പ്യൂട്ടറും ലാപ്റ്റോപ്പുകളും മറ്റാർക്കും ഉപയോഗിക്കാൻ കൊടുക്കാതിരിക്കുക, അവയിലെ സുരക്ഷാ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.വീണ്ടും ഇതെപ്പോലെ ആവർത്തിച്ചാൽ, ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്‌തു പുതിയ അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും സ്ഥാപിച്ചെടുക്കുക. തത്ക്കാലം സുരക്ഷിതമായി എന്നാശ്വസിക്കുക.