ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നു. ക്യുഎൽിഡി ടിവി സീരീസിലും സെമി ഓട്ടമാറ്റിക് അക്വാ മാജിക് ഗ്രാൻഡെ സീരീസ് വാഷിങ് മെഷീനുകളിലുമായാണ് പുതിയ ഉൽപന്നങ്ങൾ. പുതിയ എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള 75 ഇഞ്ച്, 32 ഇഞ്ച് ബെസൽ-ലെസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നു. ക്യുഎൽഇഡി ടിവി സീരീസിലും സെമി ഓട്ടമാറ്റിക് അക്വാ മാജിക് ഗ്രാൻഡെ സീരീസ് വാഷിങ് മെഷീനുകളിലുമായാണ് പുതിയ ഉൽപന്നങ്ങൾ. പുതിയ എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള 75 ഇഞ്ച്, 32 ഇഞ്ച് ബെസൽ-ലെസ് ക്യുഎൽിഡി ടിവികളാണ് പുറത്തിറക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയും മികവാർന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അടങ്ങിയ പുതിയ ടെലിവിഷനുകൾ ജൂലൈ 19 മുതൽ 25 വരെ നടക്കുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സെയിലിൽ (ഗോട്ട്) ഫ്ലിപ്കാർട്ടിൽ ലോഞ്ച് ചെയ്യും.

അക്വാ മാജിക് ഗ്രാൻഡെ സീരീസിലെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ പുതിയ സീരീസ് യഥാക്രമം 7 കിലോ, 8 കിലോ, 8.5 കിലോ, 10 കിലോ, 12 കിലോ എന്നിങ്ങനെയാണ്. വിലയിൽ ഏറെ ശ്രദ്ധിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 8,999 രൂപയിൽ തുടങ്ങുന്നതാണ് വാഷിങ് മെഷീൻ സീരീസ്. ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ എച്ച്ഡിഎഫ്സി ആൻഡ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് 10 ശതമാനം കിഴിവും ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

ADVERTISEMENT

സ്മാർട് ടിവികൾ

പുതിയ 75 ഇഞ്ച് എയർ സ്ലിം ഡിസൈൻ ഗൂഗിൾ ടിവിയിൽ 4 കെ ഡിസ്‌പ്ലേ, ബെസൽ-ലെസ് ഡിസൈൻ, ഡോൾബി വിഷൻ എച്ച്ഡിആർ 10+, ഡോൾബി അറ്റ്‌മോസ്, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട് തുടങ്ങി ഫീച്ചറുകളുണ്ട്. 40W ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്സ് സ്പീക്കറുകൾ, 2 ജിബി റാം, 16 ജിബി റോം, ഡ്യുവൽ ബാൻഡ് (2.4 + 5 ജിഗാഹെർട്‌സ്), വൈ-ഫൈ, ഗൂഗിൾ ടിവി തുടങ്ങി നിരവധി അധിക ഫീച്ചറുകളും ഇതിലുണ്ട്.

ADVERTISEMENT

500,000 ടിവി ഷോകളുള്ള നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ ഹോട്ട്സ്റ്റാർ, സീ5, ആപ്പിൾ ടിവി, സോണി ലിവ്, ​ഗൂ​ഗിൾ പ്ലേ സ്റ്റോർ എന്നിവയുൾപ്പെടെ 10,000ത്തിലധികം ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്‌സസ് നൽകുന്നു. പുതിയ 75 ഇഞ്ച് ഗൂഗിൾ ടിവിയുടെ വില 79,999 രൂപയാണ്.

32 ഇഞ്ച് ക്യുഎൽിഡി ടിവിക്ക് 1366 x 768 പിക്സൽ റെസല്യൂഷനും 550 നിറ്റ്സ് ബ്രൈറ്റ്നസും ഉണ്ട്. ഗൂഗിൾ ആൻഡ്രോയിഡ് ടിവി നൽകുന്ന ഇത് നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഡിസ്നി+ഹോട്ട്സ്റ്റാർ, പ്രൈം വിഡിയോ എന്നിവയിലേക്കും ആക്സസ് നൽകുന്നു.

ADVERTISEMENT

മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ബിൽറ്റ്-ഇൻ വൈ-ഫൈ, ഡോൾബി ഡിജിറ്റൽ പ്ലസ് സൗണ്ട് ടെക്നോളജി എന്നിവ ഉപയോഗിച്ച് ഇത് 48W ആഎംഎസ് ഔട്ട്പുട്ടും നൽകുന്നു. 11,499 രൂപയാണ് വില. പുതിയ ടിവികളെല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളോടെയാണ് വരുന്നത്.

വാഷിങ് മെഷീനുകൾ

തോംസണിന്റെ പുതിയ അക്വാ മാജിക് ഗ്രാൻഡെ സീരീസ് സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ ഫ്ലോറൽ ടഫൻഡ് ഗ്ലാസ് ലിഡും ഡബിൾ വാട്ടർഫാൾ സംവിധാനവുമുള്ളതാണ്. സോക്ക് ഓപ്ഷൻ, 3ഡി റോളറുകൾ, ഡ്യുവൽ വാട്ടർഫാൾ, മാജിക് ഫിൽട്ടർ, വാട്ടർ പ്രൂഫ്, ടർബോ ഡ്രൈ സ്പിൻ തുടങ്ങി ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 7 കെജി മോഡലിന് 8499 രൂപയാണ് വില. 8 കെജി മോഡലിന് 8999 രൂപയും 12 കെജി മോഡലിന് 11499 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ എസ്പിപിഎൽ ആണ് തോംസണിനായി ഗൂഗിൾ ലൈസൻസുള്ള ടിവികൾ നിർമിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഗൂഗിൾ ടിവികൾ വിപിണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് കൂടിയാണ് തോംസൺ. ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്.

തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ.