വിമാനത്താവളങ്ങളിൽ ബോർഡിങ് പാസുകൾ എഴുതി നൽകി; ഒരു ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റിൽ 'ടൈം ട്രാവൽ'
ഒരു ചെറിയ കംപ്യൂട്ടർ തകരാറിനു ലോകത്തെ എങ്ങനെ മാറ്റി മറിക്കാൻ കഴിയും എന്നറിയാൻ ഇപ്പോൾ സമൂഹ മാധ്യങ്ങൾ പരിശോധിച്ചാൽ മതി.രാവിലെ 10 മണിയോടെ ആരംഭിച്ച വിന്‍ഡോസ് ബ്ലൂസ്ക്രീൻ പ്രശ്നങ്ങൾ വിമാനത്താവളങ്ങൾ, എയർലൈനുകൾ, ബാങ്കുകൾ, ബ്രോക്കറേജുകൾ എന്നിവയെ ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ വിമാനത്താവളങ്ങൾ

ഒരു ചെറിയ കംപ്യൂട്ടർ തകരാറിനു ലോകത്തെ എങ്ങനെ മാറ്റി മറിക്കാൻ കഴിയും എന്നറിയാൻ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ പരിശോധിച്ചാൽ മതി. രാവിലെ 10 മണിയോടെ ആരംഭിച്ച വിന്‍ഡോസ് ബ്ലൂസ്ക്രീൻ പ്രശ്നങ്ങൾ വിമാനത്താവളങ്ങൾ, എയർലൈനുകൾ, ബാങ്കുകൾ, ബ്രോക്കറേജുകൾ എന്നിവയെ ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ വിമാനത്താവളങ്ങൾ താൽക്കാലികമായി 'മാനുവൽ' പ്രവർത്തന രീതിയിലേക്ക് മാറി. ഇന്ത്യയിലെ എയർപോർട്ടുകളിൽ യാത്രക്കാർക്ക് കൈയെഴുത്ത് ബോർഡിങ് പാസും ചെക് ഇന്‍ ഫോമുകളും നൽകിയെന്ന വിവരങ്ങളും പുറത്തുവന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിൻഡോസ് ഉപയോക്താക്കൾ ബ്ലൂസ്ക്രീൻ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു, ഇത് കംപ്യൂട്ടറുകൾ ഷട്ട് ഡൗൺ ചെയ്യുന്നതിനോ പുനരാരംഭിക്കുന്നതിനോ കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ, കംപ്യൂട്ടറുകൾ ആവർത്തിച്ച് പുനരാരംഭിക്കുന്നു, ഉപയോക്താക്കൾക്ക് ഡാറ്റ സംരക്ഷിക്കപ്പെടാതെ ആവുകയും ഒപ്പം നിർണായക സമയവും നഷ്ടപ്പെടുന്നതിനാലാണ് സേവനങ്ങളെ ബാധിക്കുന്നത്.
ഒരു അപ്ഡേറ്റിൽ കണ്ടെെത്തിയ ആ ചെറിയ തകരാർ പരിഹരിച്ചതായി ക്രൗഡ്സ്ട്രൈക് സിഇഒ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.സൈബർ ആക്രമണമോ സുരക്ഷാപ്രശ്നങ്ങളോ അല്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിക്കുകയാണെന്നും ജോർജ് കർട്സ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
ന്യൂഡൽഹി, ചെന്നൈ, ബെംഗലൂരു, മുംബൈ ഹൈദരാബാദ്, ജയ്പൂർ, ബെർലിൻ, പ്രാഗ്, ആംസ്റ്റർഡാം ,മാഡ്രിഡ്, ബാഴ്സലോണ, ലണ്ടൻ, എഡിൻബർഗ് ബ്രസ്സൽസ്, സിഡ്നി, ഹോങ്കോംഗ്, ലിസ്ബൺ, സിംഗപ്പൂർ എയർപോർട്ടുകളിലെ ചെക്ക് ഇൻ, വിമാന സർവീസുകളെ പ്രശ്നം ബാധിച്ചതായി റിപ്പോര്‍ട്ടുകൾ വന്നു.
സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കുന്നതിന് വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്ക്. ഫാൽകൺ എന്ന ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോം ക്രൗഡ്‌സ്ട്രൈക്ക് വാഗ്ദാനം ചെയ്യുന്നു, അത് എൻഡ്‌പോയിൻ്റ് സുരക്ഷയും ക്ലൗഡ് വർക്ക്‌ലോഡ് പരിരക്ഷയും നൽകുന്നു. ക്രൗഡ്‌സ്ട്രൈക്കിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായിരുന്നു നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
ക്ലൗഡ് ആശ്രിത സംവിധാനങ്ങളുടെ ദുർബലതയാണ് സംഭവം തുറന്നുകാട്ടുന്നത്. എയർലൈനുകളും മറ്റ് വ്യവസായങ്ങളും നിർണായക പ്രവർത്തനങ്ങൾക്കായി ക്ലൗഡ് കംപ്യൂട്ടിങിമെ കൂടുതലായി ആശ്രയിക്കുന്നതിനാൽ, ശക്തമായ സൈബർ സുരക്ഷാ നടപടികളുടെയും ആവശ്യകത പരമപ്രധാനമാണ്.