ക്രൗഡ്സ്ട്രൈക് പോലൊരു ആക്രമണം, ഇന്റർനെറ്റില്ലാത്ത ഒരു കാലം വന്നാൽ;എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ!
ലോകത്തിൽ ഐടി രംഗത്തുള്ള ഏറ്റവുംവലിയ സ്തംഭനമാണ് കഴിഞ്ഞദിവസം മൈക്രോസോഫ്റ്റിന് സംഭവിച്ചത്. ലോകമാകെ വിന്‍ഡോസ് ഉപയോക്താക്കളായ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളാണ് നിശ്ചലമായത്. ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. ലോകത്ത് സൈബർ ആക്രമണങ്ങൾ തലങ്ങും വിലങ്ങും നടക്കാറുണ്ട്. ഇവയിൽ പലതും തോതു

ലോകത്തിൽ ഐടി രംഗത്തുള്ള ഏറ്റവും വലിയ സ്തംഭനമാണ് കഴിഞ്ഞദിവസം മൈക്രോസോഫ്റ്റിന് സംഭവിച്ചത്. ലോകമാകെ വിന്‍ഡോസ് ഉപയോക്താക്കളായ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളാണ് നിശ്ചലമായത്. ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. ലോകത്ത് സൈബർ ആക്രമണങ്ങൾ തലങ്ങും വിലങ്ങും നടക്കാറുണ്ട്. ഇവയിൽ പലതും തോതു കൊണ്ട് ചെറുതാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ലോകത്തെ വിറപ്പിച്ച വാനാക്രൈ അറ്റാക് വലിയ തോതിലുള്ളതായിരുന്നു.
1983ൽ ആർപനെറ്റ് എന്ന പേരിലാണ് ഇന്റർനെറ്റിന്റെ തുടക്കം. പിന്നീട് ഈ സാങ്കേതികവിദ്യ വികസിച്ചുവന്നു മായാജാലങ്ങൾ കാട്ടി. 1995 മുതൽ ഇന്ത്യയിൽ ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങിയെങ്കിലും അത് സർവസാധാരണ തലത്തിലേക്ക് ഉയർന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണ്. ഇന്ന് നമ്മുടെ പ്രവർത്തനമേഖലകളിൽ എല്ലാത്തിലും തന്നെ ഇടപെടൽ നടത്തുന്ന ഒരു സാങ്കേതികവിദ്യയാണ് ഇന്റർനെറ്റ്.ഈ ഇന്റർനെറ്റ് പൊടുന്നനെ അപ്രത്യക്ഷമായാൽ എന്തു സംഭവിക്കുമെന്നത് ടെക് ചിന്തകർക്കിടയിൽ പ്രശസ്തമായ ഒരു ‘വാട്ട് ഇഫ്’ ചിന്തയാണ്.
സംഭവിക്കാനിടയില്ലെങ്കിലും ഇങ്ങനെ സംഭവിച്ചാൽ ലോകത്ത് അതിന്റെ പ്രത്യാഘാതമെന്താകുമെന്ന് പലരും സാധ്യതാപഠനവും നടത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഇല്ലാതായാൽ എന്തു പറ്റും? പല വിദഗ്ധരുടെയും ചില ചിന്തകൾ ഇങ്ങനെയാണ്.ഇന്റർനെറ്റ് കമ്പനികളും സമൂഹമാധ്യമങ്ങളും നിലം പൊത്തും.
കോടിക്കണക്കിന് ഡോളറായിരിക്കും ഇവർക്ക് നഷ്ടപ്പെടുക. ഇന്റർനെറ്റിന്റെ പതനം ലോകത്തെ എല്ലാ വ്യവസായങ്ങളെയും ബാധിക്കും. പൊടുന്നനെ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. ലോകത്തെ പ്രമുഖ സ്റ്റോക് എക്സ്ചേഞ്ചുകളെല്ലാം ഉടനടി ഇടിയും. ഓൺലൈൻ കച്ചവടശൃംഖല പാടെ തകരും.
ഇന്ന് പല രാജ്യങ്ങളുടെയും വൈദ്യുത സംവിധാനങ്ങൾ ഇന്റർനെറ്റിലും മറ്റും അധിഷ്ഠിതമാണ്. ഇന്റർനെറ്റും നെറ്റ്‌വർക്കുകളും ഇല്ലാതെയാകുന്നത് പലയിടത്തും നീണ്ടനാൾ തുടരുന്ന വൈദ്യുതിയില്ലായ്മയ്ക്ക് വഴിയൊരുക്കും.പെട്രോൾ വിതരണം തടസ്സപെടാം. സാധനങ്ങൾക്ക് വില കുതിച്ചുകയറാം. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടാം.ഇന്റർനെറ്റാണ് ഇന്നത്തെ ലോകത്തിന്റെ ആശയവിനിമയ ഉപാധി. ഇതു പോകുന്നതോടെ ഓണ്‍ലൈൻ ആശയവിനിമയം തകരും. പഴയകാല മാർഗങ്ങളിലേക്ക് തിരിച്ചുപോകേണ്ടിവരും.
സമൂഹമാധ്യമങ്ങൾ, ഒടിടികൾ തുടങ്ങി അനേകം വിനോദോപാദികൾ ഇന്റർനെറ്റ് നമുക്ക് നൽകുന്നുണ്ട്. ഇതു പൊടുന്നനെ ഇല്ലാതെയാകുന്നതോടെ ജനങ്ങളുടെ മാനസികനില കുറച്ചുകാലത്തേക്കെങ്കിലും ബാധിക്കപ്പെട്ടേക്കാം. സമൂഹമാധ്യമങ്ങളിലെ സാമൂഹികജീവിതം ഇല്ലാതെയായെന്ന വിഷാദം ഒറ്റപ്പെടലിലേക്കും കുറച്ചുകാലത്ത് നയിക്കാം.
ഇതൊന്നും സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളല്ല. എങ്കിലും ഇന്റർനെറ്റ് നമ്മുടെ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള ചിത്രം ഇതു നൽകും.