ഇൻസ്റ്റാഗ്രാമും ഷോർട്സും പതിയെ മടുപ്പിക്കും, സ്ക്രോളിങ് വെറുക്കും; വീണ്ടും വലിയ വിഡിയോകളിലേക്കു തിരികെ വരും; പഠനം ഇങ്ങനെ
ചെറുവിഡിയോകളാണ് ഭാവിയെന്നാണ് ഇൻസ്റ്റാഗ്രം റീലുകളിലെയും യുട്യൂബ് ഷോർട്സിലെയും ഫീഡുകളിലൂടെ നിരന്തരം സ്ക്രോൾ ചെയ്യുമ്പോൾ തോന്നിയിരുന്നത്. പക്ഷേ സ്ഥിരമായി വിഡിയോകൾ സ്ക്രോൾ ചെയ്തു ഒരു വിരസത തോന്നുന്നുണ്ടോ?, വീണ്ടും അൽപ്പം ഉൾക്കാമ്പുള്ള വിഡിയോകളിലേക്കു തിരികെ എത്താൻ ആഗ്രഹിക്കുന്നോ?. അതെ ഇതാണ് ടൊറന്റോ

ഫോണുകളിലെ റീൽ വിഡിയോകൾ കാണാന്‍ ധാരാളം സമയം ചിലവിടാറുണ്ട്. ഇത്തരത്തിലുള്ള നാം.ചെറുവിഡിയോകളായിരിക്കും ഇനി ഭാവിയെന്നാണ് ഇൻസ്റ്റാഗ്രം റീലുകളിലെയും യുട്യൂബ് ഷോർട്സിലെയും ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ തോന്നിയിരുന്നത്. പക്ഷേ സ്ഥിരമായി സ്ക്രോൾ ചെയ്തു ചെയ്തു ഒരു വിരസത തോന്നുന്നുണ്ടോ? അൽപ്പം ഉൾക്കാമ്പുള്ള, രസകരമായ നീണ്ട വിഡിയോകളിലേക്കു തിരികെ എത്താൻ ആഗ്രഹിക്കുന്നോ?.
ഇതാണ് ടൊറന്റോ സ്കാർബറോ സർവ്വകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച 'ഫാസ്റ്റ്-ഫോർവേഡ് ടു ബോർഡം: ഹൗ സ്വിച്ചിങ് ബിഹേവിയർ ഓൺ ഡിജിറ്റൽ മീഡിയ മേക്ക്സ് പീപ്പിൾ മോർ ബോറഡ്' എന്ന തലക്കെട്ടിലുള്ള പുതിയ പഠനം പറയുന്നത്. രസകരമായ വിഡിയോകൾ കണ്ടെത്താൻ മുന്നോട്ടും പിന്നോട്ടും സ്ക്രോൾ ചെയ്യുന്നത് ക്രമേണ ഉപയോക്താക്കളെ കൂടുതൽ ബോറടിപ്പിക്കുമത്രെ.
വിരസതയെ ചെറുക്കാൻ ഉദ്ദേശിച്ചുള്ള യുട്യൂബ്, ടിക്ടോക്, ഷോർട്സ് വിഡിയോകളെക്കുറിച്ചാണ് ഇത്തരത്തിലുള്ള പഠനമെന്നതാണ് വിചിത്രം.1,200-ലധികം ആളുകളുടെ സഹായത്തോടെയാണ് ഗവേഷകർ ഏഴോളം പരീക്ഷണങ്ങൾ നടത്തിയത്. ഇടപഴകൽ കുറയുന്നതിനും പ്രവർത്തനങ്ങളിൽ അർഥമില്ലെന്നു തോന്നുന്നതുമാണ് ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്കെത്താൻ കാരണമാകുന്നത്
10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, അവർക്ക് ഇത്തരത്തില്‍ മാറ്റാൻ കഴിയുന്ന അഞ്ച് മിനിറ്റ് വിഡിയോകളുടെ ഒരു ശേഖരം കൈമാറിയപ്പോൾ കൂടുതൽ വിരസമായെന്നു പരീക്ഷണത്തിലുൾപ്പെട്ട മറ്റൊരു സംഘം വെളിപ്പെടുത്തി.
ഒരു ആപ്പിനുള്ളിലെ വിവിധ ഉള്ളടക്കങ്ങൾക്കിടയിലൂടെ ഇടയ്ക്കിടെ മാറുന്നതിനേക്കാൾ ആഴത്തിലുള്ള വിഡിയോകളുടെയും സ്റ്റോറികളുടെയും ഉള്ളടക്കത്തിൽ മുഴുകി ഒരാൾക്ക് ഡിജിറ്റൽ മീഡിയയിൽ നിന്ന് ആസ്വാദനം നേടാമെന്ന് ഇവിടെയുള്ള പഠനം സൂചിപ്പിക്കുന്നു.
ആളുകൾ എങ്ങനെ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നുവെന്നും ആരോഗ്യകരമായ ഉപയോക്തൃ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾ അവരുടെ ഇന്റർഫേസുകൾ ഭാവിയിൽ രൂപകൽപ്പന ചെയ്‌തേക്കാം എന്നതിലും ഈ പഠനത്തിന് പ്രാധാന്യമുണ്ട്.