വിളിച്ചാല്‍ ഒരിക്കല്‍ പോലും എടുക്കില്ല, ഇങ്ങനെ പരാതി പറയേണ്ടി വരുന്ന പലരേയും നിങ്ങള്‍ക്കും പരിചയം കാണും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാനാണ് മടിയെങ്കില്‍ മറ്റു ചിലര്‍ക്ക് ടെക്‌സ്റ്റ് മെസേജ് ചെയ്യാനാണ്. വേറെ ചിലര്‍ക്ക് വോയ്‌സ് മെസേജാണ് താത്പര്യം. ഇതിലൊന്നും പെടാതെ ആയിരം വാക്കുകള്‍ക്ക് തുല്യമായ

വിളിച്ചാല്‍ ഒരിക്കല്‍ പോലും എടുക്കില്ല, ഇങ്ങനെ പരാതി പറയേണ്ടി വരുന്ന പലരേയും നിങ്ങള്‍ക്കും പരിചയം കാണും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാനാണ് മടിയെങ്കില്‍ മറ്റു ചിലര്‍ക്ക് ടെക്‌സ്റ്റ് മെസേജ് ചെയ്യാനാണ്. വേറെ ചിലര്‍ക്ക് വോയ്‌സ് മെസേജാണ് താത്പര്യം. ഇതിലൊന്നും പെടാതെ ആയിരം വാക്കുകള്‍ക്ക് തുല്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളിച്ചാല്‍ ഒരിക്കല്‍ പോലും എടുക്കില്ല, ഇങ്ങനെ പരാതി പറയേണ്ടി വരുന്ന പലരേയും നിങ്ങള്‍ക്കും പരിചയം കാണും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാനാണ് മടിയെങ്കില്‍ മറ്റു ചിലര്‍ക്ക് ടെക്‌സ്റ്റ് മെസേജ് ചെയ്യാനാണ്. വേറെ ചിലര്‍ക്ക് വോയ്‌സ് മെസേജാണ് താത്പര്യം. ഇതിലൊന്നും പെടാതെ ആയിരം വാക്കുകള്‍ക്ക് തുല്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളിച്ചാല്‍ ഒരിക്കല്‍ പോലും എടുക്കില്ല, ഇങ്ങനെ പരാതി പറയേണ്ടി വരുന്ന പലരേയും നിങ്ങള്‍ക്കും പരിചയം കാണും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാനാണ് മടിയെങ്കില്‍ മറ്റു ചിലര്‍ക്ക് ടെക്‌സ്റ്റ് മെസേജ് ചെയ്യാനാണ്. വേറെ ചിലര്‍ക്ക് വോയ്‌സ് മെസേജാണ് താത്പര്യം. ഇതിലൊന്നും പെടാതെ ആയിരം വാക്കുകള്‍ക്ക് തുല്യമായ മീമുകള്‍ വെച്ച് കളിക്കുന്നവരും സോഷ്യല്‍മീഡിയ കാലത്ത് കുറവല്ല. തലമുറകള്‍ക്കനുസരിച്ച് ഈ താത്പര്യങ്ങളും മാറി മറിയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

പതിനെട്ടിനും  34നും ഇടക്ക് പ്രായമുള്ളവരില്‍ നാലിലൊന്നു പേര്‍ക്കും പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഫോണ്‍ വന്നാല്‍ സംസാരിക്കാന്‍ മടിയാണെന്നാണ് പഠനം പറയുന്നത്. ഫോണില്‍ സംസാരിക്കുന്നതിനേക്കാള്‍ ടെക്സ്റ്റ് ചെയ്യുന്നതാണ് ഇവര്‍ക്ക് പ്രിയം. 2,000ത്തോളം പേരെ ഉള്‍പ്പെടുത്തി ഉസ്‌വിച്ച് നടത്തിയ സര്‍വേയിലാണ് 18നും 34നും ഇടക്ക് പ്രായമുള്ള യുവതലമുറ ഫോണ്‍ കോളിനേക്കാള്‍ ടെക്‌സ്റ്റ് മെസേജിന് പ്രാധാന്യം നല്‍കുന്നുവെന്ന വിവരമുള്ളത്. 

ADVERTISEMENT

അതേസമയം, മുതിര്‍ന്ന തലമുറക്ക് കൂടുതല്‍ പ്രിയം ഫോണ്‍ കോളുകളോടാണ്. ലാന്‍ഡ് ഫോണുകള്‍ ഉപയോഗിച്ച് പരിചയമുള്ളവരാണ് ഇവര്‍. ഫോണിന്റെ തലമുറമാറ്റത്തിനൊപ്പം സ്മാര്‍ട്ട്‌ഫോണിലേക്കു മാറിയവര്‍ ലാന്‍ഡ്‌ഫോണിലെ ദീര്‍ഘനേര സംസാരങ്ങളെ കൂടെ കൂട്ടുകയും ചെയ്തു. അതേസമയം ആദ്യ ഫോണായി കീപാഡ് മൊബൈല്‍ ഫോണും സ്മാര്‍ട്ട്‌ഫോണും ഉപയോഗിച്ചവര്‍ക്ക് ടെക്‌സ്റ്റ് മെസേജുകളോടായി പ്രിയം. 

സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും വ്യാപകമായതിനൊപ്പം സൗജന്യ മെസേജിങ് ആപ്പുകളുടെ വരവ് വലിയ മാറ്റമാണ് ആശയവിനിമയ രംഗത്ത് ഉണ്ടാക്കിയത്. ടെക്സ്റ്റ് മെസേജുകള്‍ക്കൊപ്പം ചിത്രങ്ങളും വിഡിയോകളും വോയ്‌സ് മെസേജുകളുമെല്ലാം ആശയവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പുതിയ തലമുറക്ക് ഫോണിലൂടെയുള്ള സംസാരിക്കുന്ന ശീലം കുറവാണെന്നാണ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, ഡോ. എലേന ടോറോണി പറയുന്നത്. 

ADVERTISEMENT

പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വരുമ്പോള്‍ പലരും അപകട സൂചനയായാണ് കാണുന്നത്. പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന ഫോണ്‍ കോളുകള്‍ മോശം വിവരവുമായെത്തുന്നുവെന്ന് കരുതുന്നുവെന്ന് ഉസ്‌വിച്ച് സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും സമ്മതിക്കുന്നുണ്ട്. മോശം വിവരമല്ലെങ്കില്‍ പരിചയമില്ലാത്ത നമ്പറുകള്‍ തട്ടിപ്പുകാരുടേതാകാമെന്ന പേടിയും ഇത്തരം ഫോണ്‍കോളുകള്‍ എടുക്കുന്നതില്‍ നിന്നും പലരേയും പിന്തിരിപ്പിക്കുന്നു. 

ഫോണില്‍ സംസാരിക്കാന്‍ മടിയുണ്ടെന്നു കരുതി ഇത്തരക്കാര്‍ ആശയവിനിമയത്തില്‍ പിന്നിലാണെന്ന് അര്‍ഥമില്ല. ചാറ്റ് ഗ്രൂപ്പുകള്‍ വഴിയും മെസേജിങ് ആപ്പുകള്‍ വഴിയുള്ള വോയ്‌സ് മെസേജുകള്‍ വഴിയുമെല്ലാം ആശയവിനിമയം മുറക്കു നടക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കു കൂടിയതോടെ മറ്റുള്ളവര്‍ക്ക് ഒഴിവുള്ള സമയത്ത് പ്രതികരിക്കാനാവുന്നില്ലെന്നതും ഫോണിലൂടെയുള്ള സംസാരങ്ങള്‍ കുറക്കുന്നുണ്ടെന്നും സൈക്കോതെറാപിസ്റ്റ് എലോസി സ്‌കിന്നര്‍ വിശദീകരിക്കുന്നുണ്ട്. മറ്റ് മെസേജിങ് സംവിധാനങ്ങള്‍ വഴിയാണെങ്കില്‍ നമുക്ക് ഒഴിവുള്ള സമയത്ത് പ്രതികരിക്കാനുമാവും. 

ADVERTISEMENT

ഫോണിലൂടെ ഏതു തരത്തിലുള്ള ആശയവിനിമയത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന ചോദ്യവും ഉസ്‌വിച്ച് സര്‍വേയില്‍ ഉന്നയിച്ചിരുന്നു. 18നും 34നും ഇടക്ക് പ്രായമുള്ള 37 ശതമാനം പേരും വോയ്‌സ് നോട്ട് എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. അതേസമയം 35നും 54നും ഇടക്ക് പ്രായമുള്ളവരില്‍ വെറും ഒരു ശതമാനം മാത്രമാണ് ഫോണ്‍ കോളിനേക്കാള്‍ വോയ്‌സ് മെസേജിന് പ്രാധാന്യം നല്‍കുന്നത്. 

ഒരുകാലത്ത് സജീവമായിരുന്ന ഫാക്‌സ് മെഷീനുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ അപ്രത്യക്ഷമായി തുടങ്ങിയിരുന്നു. 1990കളില്‍ ഇ മെയിലിന്റേയും ഇന്റര്‍നെറ്റിന്റേയും പ്രചാരം വര്‍ധിക്കുകയും പിന്നീട് സ്മാര്‍ട്ട്‌ഫോണുകള്‍ വരികയും ചെയ്തതോടെ ആശയവിനിമയരീതികള്‍ അടിമുടി മാറി. ഫാക്‌സിനു പകരമാണ് ഫോണ്‍ കോളുകളെത്തിയത്. ഇപ്പോള്‍ ഫോണ്‍ കോളുകളില്‍ നിന്നും പുതിയ തലമുറ വീണ്ടും മെസേജുകളിലേക്കു നീങ്ങുന്നുവെന്നാണ് ഉസ്‌വിച്ച് സര്‍വേ നല്‍കുന്ന സൂചന.

English Summary:

Gen Z’s ‘No Calls’ Trend: The Shift From Phone Calls To Texting And Voice Notes