ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യയിലെ ആപ്പിള്‍ ജീവനക്കാരുടെ എണ്ണം 600,000 ആയേക്കുമെന്ന് റിപ്പോർട്ടുകൾ . ചൈനയുടെ നിർമാണ മേൽക്കോയ്മ മാറ്റുന്നതിന്റെ ഭാഗമായുള്ള വന്‍ നീക്കത്തിന്റെ ഫലമാണ് അടുത്ത മാര്‍ച്ചോടു കൂടെ ഇന്ത്യയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6 ലക്ഷത്തോളം ആക്കുകയെന്നത്. ഇതില്‍ നേരിട്ടുള്ള

ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യയിലെ ആപ്പിള്‍ ജീവനക്കാരുടെ എണ്ണം 600,000 ആയേക്കുമെന്ന് റിപ്പോർട്ടുകൾ . ചൈനയുടെ നിർമാണ മേൽക്കോയ്മ മാറ്റുന്നതിന്റെ ഭാഗമായുള്ള വന്‍ നീക്കത്തിന്റെ ഫലമാണ് അടുത്ത മാര്‍ച്ചോടു കൂടെ ഇന്ത്യയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6 ലക്ഷത്തോളം ആക്കുകയെന്നത്. ഇതില്‍ നേരിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യയിലെ ആപ്പിള്‍ ജീവനക്കാരുടെ എണ്ണം 600,000 ആയേക്കുമെന്ന് റിപ്പോർട്ടുകൾ . ചൈനയുടെ നിർമാണ മേൽക്കോയ്മ മാറ്റുന്നതിന്റെ ഭാഗമായുള്ള വന്‍ നീക്കത്തിന്റെ ഫലമാണ് അടുത്ത മാര്‍ച്ചോടു കൂടെ ഇന്ത്യയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6 ലക്ഷത്തോളം ആക്കുകയെന്നത്. ഇതില്‍ നേരിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യയിലെ ആപ്പിള്‍ ജീവനക്കാരുടെ എണ്ണം 600,000 ആയേക്കുമെന്ന് റിപ്പോർട്ടുകൾ . ചൈനയുടെ നിർമാണ മേൽക്കോയ്മ മാറ്റുന്നതിന്റെ ഭാഗമായുള്ള വന്‍ നീക്കത്തിന്റെ ഫലമാണ് അടുത്ത മാര്‍ച്ചോടു കൂടെ ഇന്ത്യയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6 ലക്ഷത്തോളം ആക്കുകയെന്നത്. ഇതില്‍ നേരിട്ടുള്ള ജോലിക്കാര്‍ 200,000 ആയിരിക്കും. ഇവരില്‍ 70 ശതമാനവും സ്ത്രീകളും ആയിരിക്കും.

Image Credit: canva AI

കായികാധ്വാനം വേണ്ട തൊഴില്‍ ഏറ്റവും അധികം പേര്‍ക്ക് നല്‍കുന്ന കമ്പനി ആപ്പിള്‍ 

ADVERTISEMENT

ആപ്പിളിനായി കരാറടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍ (ഇപ്പോള്‍ ടാറ്റാ ഇലക്ട്രോണിക്‌സ്), പെഗാട്രോണ്‍ എന്നിവയാണ്. ഈ കമ്പനികളില്‍ ഇപ്പോള്‍ 80,872 ജോലിക്കാരാണ് ഉള്ളത്. എന്നാല്‍, സപ്ലയര്‍ ഗ്രൂപ്പകളായ ഫോക്‌സ്‌ലിങ്ക്, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയവ ഏകദേശം 84,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. 

രാജ്യത്ത് ഇപ്പോള്‍ തന്നെ ശാരീരികാധ്വാനം വേണ്ട ജോലികള്‍ ഏറ്റവും അധികം നല്‍കുന്ന കമ്പനിയായി ആപ്പിള്‍ മാറിക്കഴിഞ്ഞു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരിലേറെയും സ്ത്രീകളുമാണ്. ആപ്പിള്‍ ഇതുവരെ ഏകദേശം 165,000 നേരിട്ടുള്ള ജോലികള്‍ നല്‍കുന്നു. 

ഇലക്ട്രോണിക്‌സ് മേഖലയിലെ ഒരോ നേരിട്ടുള്ള ജോലിക്കും  മൂന്ന് നേരിട്ടല്ലാത്ത (indirect)  ജോലികള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍. ഇതിന്‍ പ്രകാരം മാര്‍ച്ചോടെ രാജ്യത്ത് ആപ്പിളിനായി ജോലിയെടുക്കുന്നവരുടെ എണ്ണം 500,000 ത്തിനും 600,000ത്തിനും ഇടയിലായിരിക്കും. 

Image Credit: Shahid Jamil/Istock

അനുവര്‍ത്തിക്കുന്നത് ചൈനയില്‍ വിജയിച്ച രീതി

ADVERTISEMENT

ആപ്പിള്‍ ഉപകരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചൈനയില്‍ ഉയര്‍ന്നുവന്ന സവിശേഷ പരിസ്ഥിതിയാണ് ഇന്ത്യയിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി ചൈനയില്‍ ഏകദേശം 40 ലക്ഷം പേര്‍ക്ക് തൊഴില്‍ ദാതാവാണ് ആപ്പിള്‍ എന്ന് വിദഗ്ധര്‍ പറയുന്നു. 

ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയിലെ ചാംപ്യനായി അയല്‍ സംസ്ഥാനം

മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് ഉണ്ടാകും എന്നു പറയുന്ന 200,000 പുതിയ നേരിട്ടുള്ള ജോലികളില്‍ 90,000 തമിഴ്‌നാട്ടില്‍ ആയിരിക്കും. രാജ്യത്തെ ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയിലെ ചാംപ്യന്‍ പദവിയാണ് തമിഴ്‌നാട് ഇപ്പോള്‍ തന്നെ അലങ്കരിക്കുന്നത്. 

അടുത്തിടെ തൊഴിലാളികള്‍ക്ക് താമസിക്കാനായി ഉണ്ടാക്കിയ പാര്‍പ്പിട പദ്ധതിയുടെ ചിലവ് 706.5 കോടി രൂപയാണത്രെ. ഇവിടെ ഏകദേശം 18,720 ജോലിക്കാര്‍ക്ക് താമസിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള പാര്‍പ്പിട പദ്ധതികള്‍ 7ഇനിയും ഉണ്ടാകും. 

ADVERTISEMENT

മൂന്നു തവണ ഫോള്‍ഡ് ചെയ്യാവുന്ന ഫോണ്‍ എന്ന സങ്കല്‍പ്പം അമ്പരപ്പിക്കുമോ? 

ടെക്‌നോ ഫാന്റം അള്‍ട്ടിമേറ്റ് 2 എന്ന പേരില്‍ പരിചയപ്പെടുത്തിയ സങ്കല്‍പ്പ ഫോണ്‍ ആശയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇത് കമ്പനി യാഥാര്‍ത്ഥ്യമാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. നാളിതുവരെ കണ്ട മടക്കാവുന്ന ഫോണുകളെ പോലെ അല്ലാതെ മൂന്നു തവണ മടക്കാവുന്ന ഫോണാണ് ഇത്. മൂന്നു സ്‌ക്രീനുകളും രണ്ടിടത്ത് മടക്കുകയും ചെയ്യാവുന്ന ഫോണ്‍ മൊത്തം വിടര്‍ത്തിയാല്‍ 10-ഇഞ്ച് വലിപ്പം ലഭിക്കും. 

മൂന്നു സ്‌ക്രീനും മടക്കിയാല്‍ 6.48-ഇഞ്ച് സ്‌ക്രീനായിട്ട് ചുരുങ്ങുകയും ചെയ്യും. ഫോണിന് 11 മില്ലീമീറ്റര്‍ കനമേ ഉളളു എന്നതാണ് പലര്‍ക്കും ഡിസൈന്‍ ഇഷ്ടപ്പെടാന്‍ കാരണമായത്. ഇരട്ട ഹിൻജ് ഉള്ള ടെക്‌നോ ഫാന്റം അള്‍ട്ടിമേറ്റ് 2 ഫോണ്‍ 300,000 തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യാമെന്നും സ്‌ക്രീനില്‍ ചുളിവുകള്‍ വീഴുന്നത് കുറയ്ക്കുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു. 

നോക്കിയയുടെ മൊബൈല്‍ നെറ്റ്‌വര്‍ക് ബിസിനസ് 83,867 കോടിക്ക് സാംസങ് വാങ്ങുമോ?

ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായിരുന്ന ഫിനിഷ് ഭീമന്‍ നോക്കിയയുടെ പതനം അപ്രതീക്ഷിതമായിരുന്നു. ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റിന് വില്‍ക്കേണ്ടി വന്ന നോക്കിയ, കുറച്ചു കാലം മുമ്പു വരെ ടെലകോം ഉപകരണ നിര്‍മ്മാണത്തില്‍ വിശ്വസനീയമായ പേരുകളിലൊന്നായിരുന്നു. 

എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആ മേഖലയില്‍ വാവെയ് പോലെയുള്ള ചൈനീസ് കമ്പനികളില്‍ നിന്ന് കടുത്ത മത്സരം നേരിട്ട നോക്കിയ ഇപ്പോള്‍ അവിടെ നിന്നും പിന്‍വാങ്ങുകയാണ്. അതിനാല്‍, നോക്കിയയുടെ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യങ്ങളും പേറ്റന്റുകളും വാങ്ങാന്‍ ആഗ്രഹിക്കുന്ന പല കമ്പനികളുണ്ട്. ദക്ഷിണ കൊറിയന്‍ സാംസങ് 83,867 കോടി രൂപയ്ക്ക് ഇതു വാങ്ങുന്ന കാര്യം പരിഗണിക്കുന്നു എന്ന് ബ്ലൂംബര്‍ഗ്.  

ചാറ്റ്ജിപിറ്റിക്ക് പ്രതിവാര ഉപയോക്താക്കള്‍ 200 ദശലക്ഷം

നിര്‍മ്മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ഇന്റര്‍നെറ്റ് സേര്‍ച്ച് നടത്തി ആദ്യം അമ്പരപ്പിച്ച സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ഇപ്പോള്‍ പ്രതിവാരം 200 ദശലക്ഷം ഉപയോക്താക്കള്‍ ആയെന്ന്. 

ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 92 ശതമാനവും തങ്ങളുടെ സേവനമാണ് ഉപയോഗിക്കുന്നത് എന്നും ഓള്‍ട്ട്മാന്‍ അറിയിച്ചു എന്ന് റോയിട്ടേഴ്‌സ്.

ഓപ്പണ്‍എഐ 100 ബില്ല്യന്‍ കമ്പനിയായേക്കാം

ഇപ്പോള്‍ നടക്കുന്ന നിക്ഷേപ ചര്‍ച്ചകള്‍ ഫലവത്തായാല്‍ ഓപ്പണ്‍എഐ 100 ബില്ല്യന്‍ ഡോളര്‍ കമ്പനിയായേക്കാമെന്ന് എന്‍വൈടി. എട്ടുമാസം മുമ്പ് കമ്പനിയുടെ മൂല്ല്യം ഏകദേശം 20 ബില്ല്യന്‍ ആയിരുന്നു. ത്രൈവ് ക്യാപിറ്റല്‍ അടക്കമുള്ള ചില നിക്ഷേപകരാണ് ഓപ്പണ്‍എഐയില്‍ മുതല്‍മുടക്കാന്‍ ഇപ്പോള്‍ തയാറാകുന്നത്. 

artificial chat Chat with AI or Artificial Intelligence. Digital chatbot, robot application, OpenAI generate. Futuristic technology.

ചാറ്റ്ജിപിറ്റിയുടെ അവതരണത്തോടെ 2022 നവംബര്‍ അവസാനം ആരംഭിച്ച എഐ ജ്വരം പൊതുവെ കത്തിയടങ്ങിത്തുടങ്ങി എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട്. എഐ സേര്‍ച്ചിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ കമ്പനിയായ ഓപ്പണ്‍എഐ ഇപ്പോഴും നിക്ഷേപകര്‍ക്ക് താത്പര്യം ഉണര്‍ത്തുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. 

English Summary:

Apple is on a hiring spree and may offer employment to over 6 lakh people in India by March 2025: Report