ഐഫോണുകളുടെ ചരിത്രം: യഥാർഥ ഐഫോൺ മുതൽ ഐഫോൺ 16 വരെ
48 വര്‍ഷം മുൻപ് മൂന്നു പേര്‍ ഒരു ഗാരിജില്‍ തുടങ്ങിയ കമ്പനിയായ ആപ്പിൾ ഇന്ന് ലോകത്തെ ഏറ്റവും തലയെടുപ്പുള്ള, മൂല്യമുള്ള ബ്രാൻഡാണ്. സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റോണള്‍ഡ് വെയ്ന്‍ എന്നിവരായിരുന്നു ആപ്പിള്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചത്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടലേറെ കാലത്ത് നിരവധി
48 വര്‍ഷം മുൻപ് മൂന്നു പേര്‍ ഒരു ഗാരിജില്‍ തുടങ്ങിയ കമ്പനിയായ ആപ്പിൾ ഇന്ന് ലോകത്തെ ഏറ്റവും തലയെടുപ്പുള്ള, മൂല്യമുള്ള ബ്രാൻഡാണ്. സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റോണള്‍ഡ് വെയ്ന്‍ എന്നിവരായിരുന്നു ആപ്പിള്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചത്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടലേറെ കാലത്ത് നിരവധി
48 വര്‍ഷം മുൻപ് മൂന്നു പേര്‍ ഒരു ഗാരിജില്‍ തുടങ്ങിയ കമ്പനിയായ ആപ്പിൾ ഇന്ന് ലോകത്തെ ഏറ്റവും തലയെടുപ്പുള്ള, മൂല്യമുള്ള ബ്രാൻഡാണ്. സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റോണള്‍ഡ് വെയ്ന്‍ എന്നിവരായിരുന്നു ആപ്പിള്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചത്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടലേറെ കാലത്ത് നിരവധി
48 വര്‍ഷം മുൻപ് മൂന്നു പേര്‍ ഒരു ഗാരിജില്‍ തുടങ്ങിയ കമ്പനിയായ ആപ്പിൾ ഇന്ന് ലോകത്തെ ഏറ്റവും തലയെടുപ്പുള്ള, മൂല്യമുള്ള ബ്രാൻഡാണ്. സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റോണള്‍ഡ് വെയ്ന്‍ എന്നിവരായിരുന്നു ആപ്പിള്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചത്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടലേറെ കാലത്ത് നിരവധി ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നു പോയ ആപ്പിള്‍ ലോകത്തെ കണ്‍സ്യൂമര്‍ ടെക്‌നോളജി ഉപകരണ നിര്‍മാണ മേഖലയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ബ്രാൻഡുകളില്‍ ഒന്നായിരിക്കുന്നു.
ഐഫോണിനെ ഒരു പോക്കറ്റ് കംപ്യൂട്ടറായി എടുത്തുയര്‍ത്തുന്ന നിമിഷമായിരുന്നു ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ സംഭവിച്ചത്. 2007 ല്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, ഫോണ്‍ വ്യവസായം ഐഫോണിനു മുൻപും പിൻപുമെന്നായി വേര്‍തിരിക്കുകയായിരുന്നു ആപ്പിൾ. ഒരു സ്മാര്‍ട് ഫോണ്‍ എങ്ങനെയിരിക്കണമെന്ന പലരുടെയും സങ്കല്‍പത്തിനാണ് ആപ്പിള്‍ അന്ന് ജീവന്‍ നല്‍കിയത്. ഫോണ്‍ വില്‍പനയ്‌ക്കെത്തി 30 മണിക്കൂറിനുള്ളില്‍ കമ്പനി 27 ലക്ഷം ഫോണുകളാണ് വിറ്റത്. പിന്നീടൊരിക്കലും ആപ്പിള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ഐഫോണ്‍ അവതരണ ദിവസത്തിന് വിശേഷ ദിനങ്ങളുടെ പദവിയാണ് ടെക് പ്രേമികള്‍ നല്‍കിയത്. 2024ലെ ആ വിശേഷ ദിനം സെപ്റ്റംബർ 9 ആണ്.
3.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയും 2 മെഗാപിക്സൽ ക്യാമറയും സിംഗിൾ കോർ എആർഎം പ്രൊസസറുമായി എത്തിയ ആദ്യ ഐഫോണിൽനിന്നു നിലവിലെ ടൈറ്റാനിയം ബോഡി, സിനിമാറ്റിക് മോഡ്, 16ജിബിവരെയുള്ള ഇന്റേണൽ സ്റ്റോറേജുമുള്ള ശക്തമായ കംപ്യൂടിങ് ഉപകരണത്തിലേക്കുള്ള പരിണാമം ഒരു വലിയ ചരിത്രമാണ്.
∙ ജൂൺ 2007: ആദ്യ തലമുറ ഐഫോൺ യുഎസ് വിപണിയിൽ എത്തി. 3.5 ഇഞ്ച് ഡിസ്പ്ലേയും 2 മെഗാപിക്സൽ ക്യാമറയും സിംഗിൾ കോർ എആർഎം പ്രൊസസറുമുള്ള ഫോണിനെ കൈയ്യിലൊതുങ്ങുന്ന കംപ്യൂട്ടറെന്നാണ് വാഴ്ത്തിയത്.
∙ യഥാർത്ഥ ഐഫോൺ അവതരിപ്പിച്ച് ഒരു വർഷത്തിന് ശേഷം, അതിന്റെ പിൻഗാമി ഐഫോൺ 3G രൂപത്തിൽ വിപണിയിൽ എത്തി. മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും അനുവദിക്കുന്ന ടെക്നോളജി പരിചയപ്പെടുത്തിയെന്നതാണ് നിർണായകമാറ്റം.
∙ഉയർന്ന റസല്യൂഷനുള്ള റെറ്റിന ഡിസ്‌പ്ലേ,ആദ്യത്തെ ഫ്രണ്ട് ഫെയ്സിങ് ക്യാമറ, മൾട്ടി ടാസ്‌കിംഗ് പ്രവർത്തനക്ഷമത, ഫേസ്‌ടൈം എന്നിവയുള്ള ഐഫോൺ 4 ജൂൺ 2010ൽ വിപണിയിലവതരിച്ചു.
∙ ഐഫോൺ 4എസ് : സിരി വോയ്‌സ് അസിസ്റ്റൻ്റ്, 8-മെഗാപിക്‌സൽ ക്യാമറ, മെച്ചപ്പെട്ട പ്രൊസസ്സർ എന്നിവയുള്ള 4എസ് വിപണിയിലെത്തി.
∙ 2012ൽത്തന്നെ വലിയ 4-ഇഞ്ച് ഡിസ്‌പ്ലേ, ലൈറ്റ്നിങ് കണക്ടർ, കനം കുറഞ്ഞ ഡിസൈനുള്ള ഐഫോൺ 5 വിപണിയിലേക്കെത്തി.
∙ ഐഫോൺ 5 സെപ്റ്റംബറിൽ(2012 സെപ്റ്റംബര്‍12) ലോഞ്ച് ചെയ്ത ആദ്യത്തെ ആപ്പിൾ ഫോണാണ്.
∙ 2014 - ഐഫോൺ 6 സീരീസ് ഒരു പുതിയ മെറ്റാലിക് ഡിസൈനുമായെത്തി, രണ്ട് വലുപ്പ വേരിയന്റുകളുള്ള ആദ്യത്തെ ഐഫോണായി മാറി. 4.7 ഇഞ്ച് സ്‌ക്രീനുള്ള ഐഫോൺ 6, 5.5 ഇഞ്ച് സ്‌ക്രീനുള്ള ഐഫോൺ 6 പ്ലസ്.
∙ വലിയ പ്ലസ് വേരിയന്റിലെ ട്രെൻഡ് iPhone 6s-ലും തുടർന്നു. iPhone 6s ഉം iPhone 6s Plus ഉം സമാനമായ ഡിസൈൻ ഫീച്ചർ ചെയ്‌തു, പുതിയ A9 ചിപ്പും എത്തി.
∙ 2016 - iPhone 7 സീരീസ്:iPhone 7, iPhone 7 Plus എന്നിവ മാറ്റ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് തുടങ്ങിയ പുതിയ വർണ്ണ വേരിയന്റുകളിൽ ലഭ്യമായി, കൂടാതെ 3.5mm ഹെഡ്‌ഫോൺ ജാക്ക് നീക്കം ചെയ്ത ആദ്യത്തെ ഐഫോണുകളായി മാറി. ഒപ്പം ഡസ്റ്റ്, വാട്ടർ പ്രതിരോധവും നൽകി.
∙ എൽഇഡി സ്‌ക്രീൻ, വയർലെസ് ചാർജിങ്, എഡ്ജ്-ടു-എഡ്ജ് സ്‌ക്രീൻ ഡിസ്‌പ്ലേ എന്നിവയുമായി അഞ്ചാം തലമുറയുമെത്തി. തികച്ചും പുതിയൊരു ഗ്ലാസ് ഡിസൈനും അതിലേറെ അതിശയിപ്പിക്കുന്ന സവിശേഷതകളുമായിiPhone 8 , iPhone 8 Plus എന്നിവ 2017 സെപ്റ്റംബർ 12-ന് പ്രഖ്യാപിച്ചു
∙ ഐഫോൺ 8 പ്രഖ്യാപനത്തിൻ്റെ അതേ ദിവസം തന്നെ, ആപ്പിൾ പുതിയ ഐഫോൺ 10 പ്രഖ്യാപിച്ചു.
∙2018 മുതൽ, പുതിയ ബെസൽ-ലെസ്, FaceID ഡിസൈൻ ആപ്പിളിന്റെ മുൻഗണനയായി.
∙2018 സെപ്റ്റംബർ 12-ന് Apple iPhone XR അവതരിപ്പിച്ചു. വലിയ 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, സിംഗിൾ ലെൻസ് ക്യാമറ, താങ്ങാവുന്ന വിലയുമൊക്കെയായിരുന്നു സവിശേഷത.
∙ഐഫോൺ XR-നൊപ്പം 2018 സെപ്റ്റംബർ 12-ന് ഐഫോൺ XS-നും പുറത്തിറങ്ങി. സൂപ്പർ റെറ്റിന HD ഡിസ്പ്ലേകൾ, ഡ്യുവൽ ലെൻസ് ക്യാമറകൾ, A12 ബയോണിക് ചിപ്പ് എന്നിവയായിരുന്നു സവിശേഷതകൾ.
∙2019 സെപ്റ്റംബർ 10-ന് ആപ്പിൾ ഐഫോൺ 11 അവതരിപ്പിച്ചു. ഇത് മൂന്ന് മോഡലുകളിലാണ് വന്നത്: iPhone 11, iPhone 11 Pro, iPhone 11 Pro Max. ട്രിപ്പിൾ ലെൻസ് ക്യാമറ, A13 ബയോണിക് ചിപ്പ്, നൈറ്റ് മോഡ് എന്നിവയോടെ എത്തി.
∙2020 ഒക്ടോബർ 13-ന്, iPhone 12, iPhone 12 mini, iPhone 12 Pro, iPhone 12 Pro Max എന്നിവ അടങ്ങുന്ന പുതിയ iPhone 12 സീരീസ് ആപ്പിൾ പുറത്തിറക്കി. 5G കണക്റ്റിവിറ്റി, സെറാമിക് ഷീൽഡ് ഡിസ്പ്ലേ, MagSafe വയർലെസ് ചാർജിംഗ്, ഫ്ലാറ്റ് എഡ്ജ് ഡിസൈൻ എന്നിവയായിരുന്നു സവിശേഷത.
∙2021 സെപ്റ്റംബർ 14-ന് Apple iPhone 13 സീരീസ് പ്രഖ്യാപിച്ചു. ഈ ലൈനപ്പിൽ iPhone 13, iPhone 13 mini, iPhone 13 Pro, iPhone 13 Pro Max എന്നിവ ഉൾപ്പെടുന്നു. മെച്ചപ്പെട്ട ക്യാമറകൾ, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, സിനിമാറ്റിക് മോഡ് എന്നിവയായിരുന്നു സവിശേഷതകൾ.
∙സ്റ്റാൻഡേർഡ് iPhone 14, iPhone 14 Plus, iPhone 14 Pro, iPhone 14 Pro Max എന്നിവ ഉൾപ്പെടുന്ന iPhone 14 സീരീസ് ആപ്പിൾ 2022 സെപ്റ്റംബർ 7-ന് പുറത്തിറക്കി. 13ന് സമാനമായ ഡിസൈൻ, എന്നാൽ നവീകരിച്ച ക്യാമറയും പ്രോസസ്സറും.
∙Apple iPhone 15 സീരീസ് സെപ്റ്റംബർ 12, 2023-ന് അവതരിപ്പിച്ചു, അത് 2023 സെപ്റ്റംബർ 22-ന് പുറത്തിറങ്ങി. ഡൈനാമിക് ഐലൻഡ്, മെച്ചപ്പെട്ട ക്യാമറകൾ, A16 ബയോണിക് ചിപ്പ് എന്നിവ സവിശേഷതകൾ.
∙ഐഫോൺ 16
2024 സെപ്റ്റംബർ 9-ന് ഐഫോൺ 16, പുതിയ ആപ്പിൾ വാച്ചുകൾ, എയർപോഡുകൾ എന്നിവയ്‌ക്കൊപ്പം ഐഫോൺ 16 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ വെബ്‌സൈറ്റിലെ ഐഫോൺ 16 ഇവന്റ് പേജിൽ "ഇറ്റ്സ് ഗ്ലോടൈം" എന്ന ടാഗ്‌ലൈനിനൊപ്പം തിളങ്ങുന്ന, സിരിയെ ഓർമിപ്പിക്കുന്ന ആപ്പിൾ ലോഗോ ആനിമേഷൻ ഇപ്പോൾ അവതരിപ്പിക്കുന്നു.