ആദ്യമായി ഐഫോണ്‍ പുതിയ മോഡലിനു കുറഞ്ഞ വില; കൂടുതല്‍ വലിയ സ്ക്രീന്‍ എന്ന പതിവും
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്‌സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്‌സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്‌സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്‌സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15 പ്രോ മാക്‌സിനേക്കാളും വില കുറവാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക്. അതേസമയം പുതിയ മോഡലുകളില്‍ കൂടുതല്‍ വലിയ സ്ക്രീന്‍ എന്ന പതിവ് ആപ്പിള്‍ തെറ്റിച്ചിട്ടുമില്ല.
128 ജിബി ഐഫോണ്‍ 16 പ്രോയുടെ വില 1,19,900 മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇതേ മോഡലിന് ഐഫോണ്‍ 15 പ്രോയില്‍ 1,34,900 രൂപ വില വരും. അതുപോലെ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,44,900 രൂപയാണ് ആപ്പിള്‍ ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. മുന്‍ഗാമിയായ ഐഫോണ്‍ 15 പ്രോക്കാവട്ടെ 1,44,900 രൂപ വില വരും. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1 ടിബി ഐഫോണ്‍ 15 പ്രോ മാക്‌സിന് 1,99,900 രൂപയാണെങ്കില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,84,900 രൂപയാണ് വില. ഇങ്ങനെ എല്ലാ പുതിയ ഐഫോണ്‍ മോഡലുകള്‍ക്കും സമാനമായ പഴയ മോഡലിനേക്കാള്‍ 15,000 രൂപ കുറവുണ്ട്.
സെപ്റ്റംബർ 13ന് വൈകുന്നേരം 05.30 മുതലാണ് ഐഫോണ്‍ 16 മോഡലുകളുടെ പ്രീ ഓര്‍ഡര്‍ ഇന്ത്യയില്‍ ആപ്പിള്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് ഐഫോണ്‍ 16 ലഭിച്ചു തുടങ്ങും.
ഡിസൈനും ഡിസ്‌പ്ലേയും
ആപ്പിള്‍ ഇവന്റിന്റെ ഭാഗമായി പുറത്തിറക്കിയ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് മോഡലുകള്‍ എയറോസ്‌പേസ് ഗ്രേഡ് അലൂമിനിയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അള്‍ട്രാമറൈന്‍, ടീല്‍, പിങ്ക്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ഐഫോണ്‍ 16ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കില്‍ ഐഫോണ്‍ 16 പ്ലസിന് കൂടുതല്‍ വലിയ 6.7 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ 6.9 ഇഞ്ച് വലിപ്പമുണ്ട് സ്‌ക്രീന്‍. ഇത് ഐഫോണിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനാണ്. പ്രോ മോഡലുകള്‍ ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം, ഡെസേര്‍ട്ട് ടൈറ്റാനിയം നിറങ്ങളില്‍ ലഭ്യമാണ്.
എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി ആക്ഷന്‍ ബട്ടണ്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ട്. റെക്കോര്‍ഡിങ് വോയ്‌സ് മെമോസ്, പാട്ടുകള്‍ തിരിച്ചറിയുക, വേഗത്തിലുള്ള തര്‍ജമ, ആപ്പുകളിലേക്കുള്ള ഷോര്‍ട്ട് കട്ട് തുടങ്ങി പല കാര്യങ്ങളും എളുപ്പത്തില്‍ ഈ ബട്ടണ്‍ വഴി ഉപയോഗിക്കാനാവും. ഫോര്‍ഡ്പാസ് ആപ്പ് പോലുള്ളവ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ അണ്‍ലോക്കു ചെയ്യാനും ലോക്കു ചെയ്യാനും വരെ ആക്ഷന്‍ ബട്ടണ്‍ ഉപയോഗിക്കാനാവും.
ക്യാമറ
പിന്നിലെ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ 48എംപി ഫ്യൂഷന്‍ ക്യാമറയും രണ്ടാം തലമുറ ക്വാഡ് പിക്‌സല്‍ സെന്‍സറുമാണ് നല്‍കിയിരിക്കുന്നത്. 4K120 വിഡിയോയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓട്ടോഫോക്കസുള്ള 48എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്. രണ്ട് പ്രോ മോഡലുകളിലും 12 എംപി സെന്‍സറും 120എംഎം ഫോക്കല്‍ ലെങ്തുള്ള 5എക്‌സ് ടെലിഫോട്ടോ ലെന്‍സും നല്‍കിയിരിക്കുന്നു.
ആപ്പിള്‍ ഐഫോണ്‍ 16ല്‍ പുതിയ ക്യാമറ കണ്‍ട്രോളും നല്‍കിയിട്ടുണ്ട്. ഒറ്റ ക്ലിക്കില്‍ ക്യാമറ തുറക്കാനും രണ്ടാമത്തെ ക്ലിക്കില്‍ ഫോട്ടോ പകര്‍ത്താനും സാധിക്കും. ഈ ബട്ടണ്‍ ഞെക്കി പിടിച്ചാല്‍ വിഡിയോ റെക്കോഡിങ് ആരംഭിക്കും. ക്യാമറക്ക് സഫയര്‍ ഗ്ലാസിന്റെ സംരക്ഷണവുമുണ്ട്. പുതിയ ഓവര്‍ ലേ വഴി സൂം പോലുള്ള ക്യാമറ ഫങ്ഷനുകളിലേക്ക് എളുപ്പം പോവാനും സാധിക്കും.
ചിപ് സെറ്റ്
ഐഫോണ്‍ 16ലും പ്ലസ് മോഡലുകളിലും ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം തലമുറ 3എന്‍എം സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 6 കോര്‍ സിപിയുവുള്ളവയാണ് എ18 ചിപ്പുകള്‍. ആപ്പിള്‍ 15ല്‍ ഉപയോഗിച്ചിരിക്കുന്ന എ16 ബയോണിക് ചിപ്പുകളേക്കാള്‍ 30 ശതമാനം അധിക വേഗതയുണ്ട് പുതിയ ചിപ്പുകള്‍ക്കെന്നാണ് ആപ്പിളിന്റെ അവകാശവാദം. സിസ്റ്റം മെമ്മറി ബാന്‍ഡ്‌വിഡ്ത്തില്‍ 17 ശതമാനം വര്‍ധനവുമുണ്ടായിട്ടുണ്ട്.