ഇന്ത്യയിൽ എഐ സെർവറുകൾ നിർമിക്കാൻ ലെനോവോ; ആർ ആൻഡ് ഡി സൗകര്യം ആരംഭിച്ചു
ദക്ഷിണേന്ത്യയിലെ പ്ലാന്റിൽ എഐ സെർവറുകൾ നിർമിക്കാൻ തുടങ്ങുമെന്ന് ലെനോവോ . ബെംഗലൂരുവിൽ ഒരു ഗവേഷണ-വികസന ലാബും ആരംഭിച്ചു. എഐ സെർവർ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. 50,000 എഐ റാക്ക് സെർവറുകളും 2,400 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് (ജിപിയു) സെർവറുകളും

ദക്ഷിണേന്ത്യയിലെ പ്ലാന്റിൽ എഐ സെർവറുകൾ നിർമിക്കാൻ തുടങ്ങുമെന്ന് ലെനോവോ . ബെംഗലൂരുവിൽ ഒരു ഗവേഷണ-വികസന ലാബും ആരംഭിച്ചു. എഐ സെർവർ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. 50,000 എഐ റാക്ക് സെർവറുകളും 2,400 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് (ജിപിയു) സെർവറുകളും നിർമ്മിക്കാനാണ് ലെനോവോ ലക്ഷ്യമിടുന്നത്.
ലെനോവോയുടെയും ഇന്ത്യൻ സർക്കാരിന്റെയും 'എല്ലാവർക്കും എഐ' എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് കമ്പനി പറയുന്നു.ലെനോവോയുടെ സെർവറുകൾ ഇന്ത്യയിലും വിദേശത്തും AI ഇൻഫ്രാസ്ട്രക്ചറിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റും.
പ്രാദേശികമായി വിതരണം ചെയ്യുന്നതിനു പുറമേ, സെർവറുകൾ രാജ്യാന്ത്ര വിപണികളിലേക്കും കയറ്റുമതി ചെയ്യും. പുതുച്ചേരിയിലെ പ്ലാന്റ് ഇതിനകം തന്നെ ബ്രാൻഡിനായി ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, നോട്ട്ബുക്കുകൾ എന്നിവ നിർമ്മിക്കുന്നു.
ബെയ്‌ജിങ്, തായ്‌പേയ്, മോറിസ്‌വില്ലെ സെന്ററുകൾക്ക് ശേഷം ലെനോവോയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നാലാമത്തെ ഫാക്കൽറ്റിയാണ് ബെംഗലൂരു ആർ ആൻഡ് ഡി സെന്റർ. ഈ ലാബ് ഹാർഡ്‌വെയർ, ഫേംവെയർ, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടെ പുതിയ സെർവർ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യും.