എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്

എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024 സെപ്റ്റംബര്‍ 27ന്  ആരംഭിക്കും. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍ വാങ്ങിത്തുടങ്ങാം. എന്നാണ് വിൽപന മാമാങ്കം  അവസാനിക്കുക എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ തുണിത്തരങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന ശേഖരം ആയിരിക്കും സെയിലില്‍ ആമസോണില്‍ വില്‍പ്പനയ്ക്കു വയ്ക്കുക. സമാനമായ രീതിയില്‍ ഏകദേശം ഇതേ സമയത്ത് ആമസോണിന്റെ പ്രധാന എതിരാളി ഫ്‌ളിപ്കാര്‍ട്ടിലും ആദായവില്‍പ്പനനടക്കും. 

ADVERTISEMENT

വിലയിലുള്ള കിഴിവിനു പുറമെ ആമസോണ്‍ ചില ബാങ്കുകളുമായി സഹകരിച്ചും വിലക്കുറവ് ഓഫര്‍ ചെയ്യും. ഇതും ലഭിക്കുന്നുണ്ടെങ്കില്‍ നല്ലൊരു തുക തന്നെ ലാഭിക്കാമെന്നാണ് വിലയിരുത്തല്‍.

ബാങ്ക് ഓഫറുകള്‍

ഇത്തവണത്തെ സെയിലില്‍ ആമസോണ്‍ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് വെബ്‌സൈറ്റിന്റെ ലാന്‍ഡിങ് പേജില്‍ നിന്ന് ലഭിക്കുന്ന വിവരം. അതിനു പുറമെ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും ഓഫര്‍ ചെയ്യുന്നു. 

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍

ADVERTISEMENT

എല്ലാത്തരം ഉപയോക്താക്കള്‍ക്കും കിഴിവുകള്‍ ലഭിക്കുമെങ്കിലും, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024ല്‍ ഓഫറുകള്‍ ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് 24 മണിക്കൂര്‍ നേരത്തെ തുറന്നു കിട്ടുകയും, അധിക കിഴിവ് ലഭിക്കുകയും ചെയ്യും. 

എങ്ങനെ ഒരു പ്രൈം അംഗം ആകാം?

നിലവില്‍ പ്രൈം അംഗത്വത്തിന് പ്രതിവര്‍ഷം 1,499 രൂപയാണ് നല്‍കേണ്ടത്. ഇപ്പോള്‍ പ്രൈം അംഗത്വം അല്ലെന്നുള്ളതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ആസ്വദിക്കാതിരക്കേണ്ട കാര്യമില്ല. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഇഷ്ടപ്പെട്ട ഉല്‍പ്പന്നം കാണുകയും അതിന് പ്രൈം മെമ്പര്‍മാര്‍ക്ക്അധിക കിഴിവ് നല്‍കുന്നുണ്ടെന്നും കണ്ടാല്‍ ആമസോണ്‍ 30 ദിവസത്തേക്ക് നല്‍കുന്ന ഫ്രീ ട്രയലിനായി രജിസ്റ്റര്‍ ചെയ്താല്‍ പ്രൈം അംഗങ്ങള്‍ക്കുള്ള കിഴിവ് ലഭിക്കുമെന്നാണ് ഇപ്പോഴും കേള്‍ക്കുന്നത്.

ഡിസ്‌കൗണ്ട് മേളയില്‍ പരിഗണിക്കാവുന്ന ചില ഓഫറുകള്‍

ADVERTISEMENT

മാക്ബുക് എയര്‍ എം1 49,999 രൂപയ്ക്ക് 

മാക്ബുക് എയര്‍ എം1 തുടക്ക വേരിയന്റിന് വന്‍ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് വിവരം. 8ജിബി/256ജിബി വേരിയന്റിന് എംആര്‍പി 69,990 രൂപയാണ്. ഇതിന് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വില 53,990 രൂപയാണ്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 3,000 രൂപ ഫ്‌ളാറ്റ് കിഴിവ് ലഭിക്കും. 

അങ്ങനെ വില 50,990 രൂപയിലെത്തിക്കാം. സെയില്‍ ആരംഭിച്ച് ആദ്യ ആറുമണിക്കൂറിനുള്ളില്‍ വാങ്ങുന്ന പ്രൈം അംഗങ്ങള്‍ക്ക് 1000 രൂപ അധിക കിഴിവും ലഭിക്കും. അങ്ങനെ വില 49,990 രൂപയായി കുറയ്ക്കാം. ശ്രദ്ധിക്കുക, ഈ ഏര്‍ളി ബേഡ് ഓഫര്‍ ആറുമണിക്കൂര്‍ നേരത്തേക്കു മാത്രമെ ഉണ്ടാകൂ. 

ഇനി പറയുന്ന പല ഓഫറുകളും ഇപ്പോള്‍ തന്നെ വേണ്ടവര്‍ക്ക് പരിഗണിക്കാം. അതേസമയം, ഇവിടെ നല്‍കുന്ന വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. സെയിലില്‍ ചിലപ്പോള്‍ അധിക ഡിസ്‌കൗണ്ടും ലഭിച്ചേക്കാം. 

ഐഫോണ്‍ 13 41,999 രൂപയ്ക്ക്

ഐഫോണ്‍ 13 തുടക്ക വേരിയന്റ് 41,999 രൂപയ്ക്ക് ഇപ്പോള്‍ തന്നെ വാങ്ങാവുന്നതാണ്.  

NEW YORK, NEW YORK - SEPTEMBER 24: The new line of iPhone 13's are displayed at the Fifth Avenue Apple Store during the launch of the phones on September 24, 2021 in New York City. The new phones come equipped with a A15 Bionic chip, improved dual-camera system and longer battery life than the iPhone 12. The iPhone 13 Mini starts at $729, and the iPhone 13 starts at $829. Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

ഐപാഡ് 10-ാം തലമുറ 28,999 രൂപയ്ക്ക്

10.9-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഐപാഡ് 10-ാം തലമുറ ഇപ്പോള്‍ 28,999 രൂപയ്ക്ക് വില്‍ക്കുന്നു. എംആര്‍പി 44,900 രൂപ. വിലയും വിവരങ്ങളും അറിയാം.

റിയല്‍മി നാര്‍സോ 70എക്‌സ് 5ജി 12,498 രൂപയ്ക്ക്

ഡിമെന്‍സിറ്റി 6100പ്ലസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി നാര്‍സോ 70എക്‌സ് 5ജി ഇപ്പോള്‍ 12,498 രൂപയ്ക്ക് വില്‍ക്കുന്നു. 50എംപി എഐ ക്യാമറയാണ് എടുത്തു പറയുന്ന മറ്റൊരു ഫീച്ചര്‍. എംആര്‍പി 17,999. വിശദാംശങ്ങൾ അറിയാം.

സാംസങ് ഗ്യാലക്‌സി എം15 5ജി 11,999 രൂപയ്ക്ക്

ഡിമെന്‍സിറ്റി 6100പ്ലസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫോണാണ് സാംസങ് ഗ്യാലക്‌സി എം15 5ജി. ഇത് ഇപ്പോള്‍ 11,999 രൂപയ്ക്ക് വില്‍ക്കുന്നു. എംആര്‍പി 16,999 രൂപ. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, 50എംപി ട്രിപിള്‍ ക്യാം, 6000 എംഎഎച് ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍. വിശദമായി അറിയാം.

എല്‍ജി 9കെജി, 5 സ്റ്റാര്‍ എഐ ഡയറക്ട് ഡ്രൈവ് ടെക്‌നോളജി വാഷിങ് മെഷീന്‍ 39,990 രൂപയ്ക്ക്

സ്റ്റീം, 6 മോഷന്‍ ഡിഡി, വൈ-ഫൈ തുടങ്ങിയ ടെക്‌നോളജികള്‍ ഉള്‍ക്കൊള്ളിച്ച എല്‍ജി 9കെജി, 5 സ്റ്റാര്‍ എഐ ഡയറക്ട് ഡ്രൈവ് ടെക്‌നോളജി വാഷിങ് മെഷീന്‍ ഇപ്പോള്‍ വില്‍ക്കുന്നത് 39,990 രൂപയ്ക്കാണ്. എംആര്‍പി 53,990 രൂപ. വാങ്ങാനായി ക്ലിക്ക് ചെയ്യാം.

അസൂസ് വിവോബുക്ക് 15 തിന്‍ ആന്‍ഡ് ലൈറ്റ് ലാപ്‌ടോപ് 47,990 രൂപയ്ക്ക്

ഇന്റല്‍ കോര്‍ ഐ5ല്‍ (12-ാം തലമുറ) പ്രവര്‍ത്തിക്കുന്ന അസൂസ് വിവോബുക്ക് 15 തിന്‍ ആന്‍ഡ് ലൈറ്റ് ലാപ്‌ടോപ് ഇപ്പോള്‍ വില്‍ക്കുന്നത് 47,990 രൂപയ്ക്കാണ്. 16ജിബി/512ജിബി, വിന്‍ഡോസ് 11, ഓഫിസ് 2021 അടക്കം. എംആര്‍പി 76,990 രൂപ.  വാങ്ങാനായി പരിശോധിക്കാം.

ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് 2,199 രൂപയ്ക്ക്

അലക്‌സ വോയിസ് അസിസ്റ്റന്റ് ഉള്ള 3-ാം തലമുറ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് 2,199 രൂപയ്ക്ക് ഇപ്പോള്‍ വില്‍ക്കുന്നു. ഫുള്‍എച്ഡി സ്ട്രീമിങ് ക്വാളിറ്റിയുളള ഈ മോഡലിന്റെ എംആര്‍പി 4,999.01 രൂപ. വിശദമായി അറിയാം.

എച്പി വിക്ടസ് വിന്‍ഡോസ് 11 ഗെയിമിങ് ലാപ്‌ടോപ് 79,990 രൂപയ്ക്ക്

എഎംഡി റൈസണ്‍ 7 7840എച്എസ് എഐ പവേഡ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന എച്പി വിക്ടസ് വിന്‍ഡോസ് 11 ഗെയിമിങ് ലാപ്‌ടോപ് 79,990 രൂപയ്ക്ക്. 16ജിബി ഡിഡിആര്‍5, 1ടിബി എസ്എസ്ഡി തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍. എംആര്‍പി 99,527 രൂപ. വിലയും വിവരങ്ങളും അറിയാം.

ഫയര്‍-ബോള്‍ട്ട് നിഞ്ചാ കോള്‍ പ്രോ പ്ലസ് 46.48എംഎം സ്മാര്‍ട്ട് വാച്ച് 999 രൂപയ്ക്ക്

ബ്ലൂടൂത് കോളിങ്, എഐ വോയിസ് അസിസ്റ്റന്‍സ്, 120 സ്‌പോര്‍ട്‌സ് മോഡ്‌സ് തുടങ്ങിയ ഫീച്ചറുകളുള്ള ഫയര്‍-ബോള്‍ട്ട് നിഞ്ചാ കോള്‍ പ്രോ പ്ലസ് 46.48എംഎം സ്മാര്‍ട്ട് വാച്ച് 999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം

English Summary:

Learn how to snag a MacBook Air M1 for just ₹49,999 during the Amazon Great Indian Festival Sale 2024! We break down the offers, bank discounts, and early access for Prime members. Plus, explore other amazing deals on iPhones, iPads, and more!