ഒരു വമ്പന്‍ അപ്‌ഡേറ്റ്: 50,000 രൂപയ്ക്ക് ഫെയ്‌സ് ഐഡിയുള്ള പുതിയ ഐഫോണ്‍; വിശദമായി അറിയാം
ഫെയ്‌സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഫെയ്‌സ് ഐഡിക്കു പുറമെ, ആധൂനിക ഡിസൈനും ഐഫോണ്‍ എസ്ഇ 4 എന്നു വിളിക്കുന്ന മോഡലിന് കണ്ടേക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മാണ രീതിയില്‍
ഫെയ്‌സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഫെയ്‌സ് ഐഡിക്കു പുറമെ, ആധൂനിക ഡിസൈനും ഐഫോണ്‍ എസ്ഇ 4 എന്നു വിളിക്കുന്ന മോഡലിന് കണ്ടേക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മാണ രീതിയില്‍
ഫെയ്‌സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഫെയ്‌സ് ഐഡിക്കു പുറമെ, ആധൂനിക ഡിസൈനും ഐഫോണ്‍ എസ്ഇ 4 എന്നു വിളിക്കുന്ന മോഡലിന് കണ്ടേക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മാണ രീതിയില്‍
ഫെയ്‌സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഫെയ്‌സ് ഐഡിക്കു പുറമെ, ആധൂനിക ഡിസൈനും ഐഫോണ്‍ എസ്ഇ 4 എന്നു വിളിക്കുന്ന മോഡലിന് കണ്ടേക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മാണ രീതിയില്‍ നിന്ന് കടമെടുത്തായിരിക്കും. 6.1-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീനുള്ള ഫോണ്‍ പുറത്തിറക്കുക. തുടക്ക വേരിയന്റിന് ഏകദേശം 50,000 രൂപയായിരിക്കും വില എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.
വില്‍പ്പനയിലുള്ള ഐഫോണ്‍ എസ്ഇ 3യുടെ സ്‌ക്രീന്‍ സൈസ് 4.7 ഇഞ്ച് ആണ് എന്നിടത്താണ് പുതിയ ഫോണിന്റെ പ്രസക്തി. ഐഫോണ്‍ പ്രീമിയം മോഡലുകളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു നിറുത്തുന്ന ഘടകങ്ങളിലൊന്ന് അതിന്റെ പിന്നിലെ ഒറ്റ ക്യാമറ ആയിരിക്കും. എന്നാല്‍, ഈ ക്യാമറ മുന്‍തലമുറയിലെ എസ്ഇ മോഡലുകളെക്കാള്‍ വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ മികച്ച ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ ഉപകരിച്ചേക്കും. അതേസമയം, 50എംപി ക്യാമറ കിട്ടുമോ, അതോ 12എംപി ആയിരിക്കുമോ എന്ന കാര്യത്തിലും ഇപ്പോഴും ലീക്കര്‍മാര്‍ തമ്മില്‍ അഭിപ്രായ ഐക്യം ഇല്ല.
താരതമ്യേന വില കുറഞ്ഞ പുതിയ ഐഫോണ്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. നേരത്തെ വന്നിരുന്ന ചില ഊഹാപോഹങ്ങളും ശരിയായാല്‍ ഇത് ഒരു വമ്പന്‍ അപ്‌ഡേറ്റ് തന്നെ ആയിരിക്കാം. ഏറ്റവും പുതിയ ഐഫോണ്‍ 16 സീരിസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നഎ18 ബയോണിക് പ്രൊസസറിന് സമാനമായ ഒന്നായിരിക്കാം ഇതില്‍ ഉള്‍ക്കൊള്ളിക്കുക. അതായത്, ആപ്പിളിന്റെ നിര്‍മ്മിത ബുദ്ധിയായ (എഐ) ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള ഹാര്‍ഡ്‌വെയര്‍ കരുത്തും കണ്ടേക്കാം.
ചുരുക്കിപ്പറഞ്ഞാല്‍, ഐഫോണ്‍ 16 സീരിസ്, ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കരുത്തുറ്റ ഫോണായേക്കാം എസ്ഇ 4. പ്രൊസസിങ് കരുത്ത് കണ്ടേക്കാമെങ്കിലും, കഴിഞ്ഞ ഏതാനും തലമുറ ഐഫോണ്‍ മോഡലുകളില്‍ കണ്ട ഡൈനാമിക് ഐലൻഡ്, ക്യാമറാ ബട്ടണ്‍, ആക്ഷന്‍ബട്ടണ്‍ തുടങ്ങിയവ എസ്ഇ 4ല്‍ കണ്ടേക്കില്ലെന്നും പറയപ്പെടുന്നു.
ഐഫോണ്‍ 17ല്‍ നിന്ന് വോളിയം ബട്ടണും, ആക്ഷന്‍ ബട്ടണും കളയുമോ?
അടുത്ത വര്‍ഷം പുറത്തിറക്കുമെന്നു കരുതുന്ന ഐഫോണ്‍ 17ല്‍ വോളിയം ബട്ടണും, ആക്ഷന്‍ ബട്ടണും ചിലപ്പോള്‍ ഉണ്ടായേക്കില്ലെന്ന അവകാശവാദവുമായി ആപ്പിള്‍ കമ്പനിയെക്കുറിച്ച് താരതമ്യേന വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന ലീക്കര്‍ മജിന്‍ ബു. ഇവയ്ക്ക് പകരം പുതിയൊരു ബട്ടണ്‍കൊണ്ടുവരാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്നാണ് ബു പറയുന്നത്. \
പുതിയ ബട്ടണില്‍ പല ഫങ്ഷനുകള്‍ യഥേഷ്ടം കസ്റ്റമൈസ് ചെയ്യാന്‍ സാധിച്ചേക്കുമെന്നു പറുയന്നു. വോളിയം ക്രമീകരിക്കല്‍, പ്രൊഫൈല്‍ സ്വിച്ചിങ് തുടങ്ങി പലതും ഈ ബട്ടണ്‍ കൊണ്ട് നടത്താായേക്കും. എന്നാല്‍, ആപ്പിള്‍ ഇപ്പോള്‍ പരീക്ഷിക്കുന്ന പല ഡിസൈനുകളില്‍ ഒന്നുമാത്രമാണ് ഇതെന്നുംപറയുന്നു.
വിന്‍ഡോസ് 11ൽ 2024ലെ വമ്പന്‍ അപ്‌ഡേറ്റ് എത്തി
വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്. ഇത് അറിയപ്പെടുന്നത് 24എച്2 എന്നാണ്. വിന്‍ഡോസ് 11 ഓഎസ് പുറത്തിറക്കിയ ശേഷം എത്തിയതില്‍ വച്ച് ഏറ്റവും പ്രസക്തമായ അപ്‌ഡേറ്റ് എന്നു പോലും ഇത് വിശേഷിപ്പിക്കപ്പെടുന്നു.എഐ അനുഭവം പുതിയ തലത്തിലേക്ക് എത്തിക്കുന്നു എന്നതായിരിക്കും ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഓപ്പറേറ്റിങ് സിസ്റ്റം മുഴുവനായി പരിഷ്‌കരിക്കുന്ന അപ്‌ഡേറ്റ് എന്നാണ് മൈക്രോസോഫ്റ്റ് ഇതിനെ വിളിക്കുന്നത്.
ലാപ്‌ടോപ്പുകള്‍ക്ക് ബാറ്ററി സേവര്‍, ബ്ലൂടൂത് എല്‍ഇ ഓഡിയോ, എച്ഡിആര്‍ബാക് ഗ്രൗണ്ട് സപ്പോര്‍ട്ട്, വൈ-ഫൈ 7 ശേഷി തുടങ്ങിയവ ഹാര്‍ഡ്‌വെയറിന് അനുസരിച്ച് ലഭിക്കും. (ഇവ പ്രവര്‍ത്തിക്കാന്‍ വേണ്ട ഹാര്‍ഡ്‌വെയര്‍ ഇല്ലാത്ത കംപ്യൂട്ടറുകള്‍ക്ക് ഈ ഫീച്ചറുകള്‍ ലഭിക്കില്ല.) ഇപ്പോള്‍വിന്‍ഡോസ് 11 പ്രവര്‍ത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകള്‍ക്കും ഇത് ലഭിക്കും.
എന്നാല്‍, ഏറ്റവും വലിയ ഫീച്ചറുകളിലൊന്ന് റീകോള്‍ ആയിരിക്കും. ഇത് നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ ചെയ്യുന്ന കാര്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഏതാനും സെക്കന്‍ഡുകള്‍ കൂടുമ്പോള്‍ എടുക്കുന്ന രീതിക്കാണ് റീകോള്‍ എന്ന് പറയുന്നത്. വോയിസ് കമാന്‍ഡ് വഴി മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാം എന്നതാണ് ഇതിന്റെ സവിശേഷത. ഇത് വിന്‍ഡോസ് 11 ഫോട്ടോഗ്രാഫിക് ഓര്‍മ്മ നല്‍കുന്നു എന്ന് കമ്പനി പറയുന്നു.
മുൻപ് നോക്കിക്കൊണ്ടിരുന്ന ഫയൽ, സന്ദര്‍ശിച്ച വെബ്‌സൈറ്റ്, ആപ്പുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു വിവരണം നല്‍കിയാല്‍ അവ കാണാം. ഇത് കോപൈലറ്റ് പ്ലസ് പ്രവര്‍ത്തിക്കുന്ന പിസികളില്‍ മാത്രമായിരിക്കും ലഭിക്കുക. ഇപ്പോഴത്തെ അപ്‌ഡേറ്റില്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ മാത്രമായിരിക്കും. ഇന്റല്‍, എഎംഡി പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന കോപൈലറ്റ് പ്ലസ് കംപ്യൂട്ടറുകളില്‍ ഈ ഫീച്ചര്‍ നവംബറില്‍ ലഭിക്കും.