നൊബേൽ നേടിയ ശേഷവും ഹിന്റൻ പറഞ്ഞു- എഐയെ സൂക്ഷിക്കുക
ജെഫ്രി ഹിന്‌റനെന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കു പ്രത്യേക പരിചയപ്പെടുത്തലുകളുടെയൊന്നും ആവശ്യമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതിക വിദ്യകൾ ഇന്നു ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ദൈനംദിന ജീവിതത്തോടു പോലും ഇന്നു വളരെ ചേർന്നുനിൽക്കുന്ന ഈ സാങ്കേതിക വിദ്യകൾക്കു

ജെഫ്രി ഹിന്‌റനെന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കു പ്രത്യേക പരിചയപ്പെടുത്തലുകളുടെയൊന്നും ആവശ്യമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതിക വിദ്യകൾ ഇന്നു ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ദൈനംദിന ജീവിതത്തോടു പോലും ഇന്നു വളരെ ചേർന്നുനിൽക്കുന്ന ഈ സാങ്കേതിക വിദ്യകൾക്കു തുടക്കമേകിയവരിൽ പ്രമുഖനാണ് ജെഫ്രി ഹിന്റൻ. ഇന്നലെ ഭൗതികശാസ്ത്രത്തിലെ നൊബേൽ ജെഫ്രി ഹിന്റനും ജോൺ ഹോപ്ഫീൽഡിനുമായി നൽകിയത് എഐ മേഖലയെ വളർത്തുന്നതിൽ ഇരുവരുടെയും സംഭാവനകൾ പരിഗണിച്ചാണ്. ജോൺ ഹോപ്ഫീൽഡിന്‌റെ ഹോപ്ഫീൽ്ഡ് ന്യൂറൽ നെറ്റ്്വർക്കും ഹിന്‌റനിന്‌റെ ബോൾട്‌സ്മാൻ ന്യൂറൽ നെറ്റ്‌വർക് സംവിധാനവും മെഷീൻ ലേണിങ്ങിലെ നിർണായക കാൽവയ്പുകളായിരുന്നു.
എന്നാൽ ജെഫ്രി ഹിന്റൻ വ്യത്യസ്തനാണ്. താനൊരിക്കൽ തുടക്കമിട്ട്, വളർത്തി വലുതാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികരംഗത്തെ ഇന്നു വളരെയേറെ വിമർശിക്കുന്നയാളാണ് അദ്ദേഹം. എഐ സാങ്കേതികവിദ്യയെ ഒരിക്കലും കയറൂരി വിടരുതെന്നും വളരെ ശ്രദ്ധിച്ചേ ഈ മേഖലയിൽ ഓരോ നീക്കങ്ങളും പാടുള്ളുവെന്നും പറഞ്ഞിരുന്നു. ഇന്നലെ നൊബേൽ സമ്മാനത്തിന്‌റെ കാര്യം അറിഞ്ഞശേഷം നടത്തിയ മാധ്യമസമ്മേളനത്തിലും ഹിന്റൻ ഇക്കാര്യം ആവർത്തിച്ചുപറഞ്ഞത് ലോകശ്രദ്ധ നേടിയിരുന്നു.
നിലവിൽ കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ പ്രഫസർ ഇമെരിറ്റസായ ഹിന്റൻ ബ്രിട്ടനിലാണ് ജനിച്ചത്. 2013 മുതൽ ഗൂഗിളിന്‌റെ എഐ വിഭാഗം ഗവേഷണത്തിൽ അദ്ദേഹം ഉന്നത ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഗൂഗിളിൽ നിന്നു രാജിവച്ചു. എഐ ഭാവിയിൽ മനുഷ്യർക്ക് ഉയർത്തിയേക്കാവുന്ന ദൂഷ്യവശങ്ങൾ മനസ്സിലാക്കിയാണ് തന്‌റെ രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്.
മെഷീൻ ഇന്റലിജൻസ്, എഐ മേഖലയിലെല്ലാം തന്നെ ഹിന്റന്റെ മുഖമുദ്ര വീണു കിടപ്പുണ്ട്. അദ്ദേഹം നേതൃത്വം വഹിച്ച ഒരു പ്രോജക്ടിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വിദ്യാർഥിയാണു പിൽക്കാലത്ത് ചാറ്റ്ജിപിടിക്കു കാരണക്കാരായ ഓപ്പൺ എഐ വികസിപ്പിക്കാൻ മുന്നിൽ നിന്നതെന്നു ചരിത്രം. അതിനാൽ തന്നെ ഹിന്റന്‌റെ വാക്കുകൾക്ക് വലിയ ഭാരവും പ്രസക്തിയുമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയിൽ സൂപ്പർ ഇന്റലിജൻസായി മാറി മനുഷ്യർക്കു പണിയാകാമെന്നു പല വിദഗ്ധരും പേടിക്കുന്നുണ്ട്