പീറ്റർ ടോഡാണോ സതോഷി നകാമോട്ടോ? ആ രഹസ്യം മറനീങ്ങിയോ?
ബിറ്റ്കോയിന്റെ സ്രഷ്ടാവായ സതോഷി നകമോട്ടോയുടെ രഹസ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് എച്ച്ബിഒയുടെ ഡോക്യുമെന്ററി. കനേഡിയൻ സോഫ്‌റ്റ്‌വെയർ ഡവലപ്പർ പീറ്റർ ടോഡായിരിക്കും നകാമോട്ടോയെന്നാണ് മണി ഇലക്ട്രിക് ഡോക്യുമെന്ററി സൂചിപ്പിച്ചത്. എന്നാൽ ഈ വാദത്തെ ടോഡ് അസംബന്ധമെന്നാണ്

ബിറ്റ്കോയിന്റെ സ്രഷ്ടാവായ സതോഷി നകമോട്ടോയുടെ രഹസ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് എച്ച്ബിഒയുടെ ഡോക്യുമെന്ററി. കനേഡിയൻ സോഫ്‌റ്റ്‌വെയർ ഡവലപ്പർ പീറ്റർ ടോഡായിരിക്കും നകാമോട്ടോയെന്നാണ് ''മണി ഇലക്ട്രിക്" എന്ന ഡോക്യുമെന്ററി സൂചിപ്പിച്ചത്. എന്നാൽ ഈ വാദത്തെ അസംബന്ധമെന്നു വിശേഷിച്ചെത്തിയ് ടോഡ് തന്നെയാണ്.
ആരാണ് സതോഷി നകാമോട്ടോ?
ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ സൃഷ്ടിച്ച വ്യക്തിയോ ഗ്രൂപ്പോ ഉപയോഗിക്കുന്ന പേരാണ് സതോഷി നകാമോട്ടോ. 2009-ൽ ബിറ്റ്‌കോയിന്റെ സമാരംഭം മുതൽ, നകാമോട്ടോയുടെ യഥാർത്ഥ ഐഡന്റിറ്റി ഒരു നിഗൂഢതയായി തുടരുന്നു. വർഷങ്ങളായി, നകാമോട്ടോ ആരാകുമെന്നതിനെക്കുറിച്ച് നിരവധി ഊഹങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ആർക്കും അത് തെളിയിക്കാൻ കഴിഞ്ഞില്ല.
സോഫ്‌റ്റ്‌വെയർ എൻജിനീയർ ഹാൽ ഫിന്നി, സിസ്റ്റം എൻജിനീയർ ഡോറിയൻ നകാമോട്ടോ, കമ്പ്യൂട്ടർ സയന്റിസ്റ്റ് നിക്ക് സാബോ എന്നിവരെല്ലാം നകാമോട്ടോയാണെന്ന് സംശയിക്കപ്പെട്ടിരുന്നു. പക്ഷേ കൃത്യമായ തെളിവ് ആർക്കും അവതരിപ്പിക്കാനായില്ല.
ബിറ്റ്കോയിനിന്റെ ആദ്യരൂപത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സ്രോതസ്സ് SOURCEFORGE എന്ന സൗജന്യ ഇന്റർനെറ്റ് കലവറയിലാണ് (APP Store രീതിയിൽ) നിക്ഷേപിച്ചത്രെ. ഈ സ്രോതസ്സിൽനിന്ന് ആർക്കു വേണമെങ്കിലും ബിറ്റ്കോയിൻ വിഖനനം ചെയ്യാനായി) ബിറ്റ്കോയിൻ കമ്യൂണിറ്റി ഇന്റർനെറ്റ് വഴി പ്രമോട്ട് ചെയ്യുകയും ചെയ്തു. 2011ൽ ‘We are Coins’ എന്ന വിഡിയോ 64 ലക്ഷം പേർ കണ്ടതിനെത്തുടർന്നാണു ബിറ്റ്കോയിൻ ഖനനവും പ്രചാരവും വർധിച്ചത്.
2015 മുതൽ ചില ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ചുതുടങ്ങി. 2016ൽ ജപ്പാനാണ് ആദ്യമായി ബിറ്റ്കോയിൻ എന്ന അയഥാർഥ കറൻസി യഥാർഥ പണവുമായി കൈമാറ്റം ചെയ്യാം എന്നു തീരുമാനിച്ചതു. ബിറ്റ്കോയിന്റെ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം,അതുകൊണ്ടുതന്നെ ഇത് അപകടകരമായ നിക്ഷേപമാക്കി മാറ്റുന്നു. പല രാജ്യങ്ങളും ബിറ്റ്കോയിൻ നിയമവിധേയമാക്കുകയും ചെയ്തിട്ടില്ലെന്നും ഓർക്കുക.