ആപ്പിള്‍ ഇന്റലിജന്‍സുമായി പുതുപുത്തന്‍ ഐപാഡ് മിനി എത്തി !; വിശദാംശങ്ങൾ അറിയാം
ഐപാഡ് മിനി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍.എ17 പ്രോ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിക്ക് 8.3-ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഉള്ളതെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ ഇന്റലിജന്‍സ് സുഗമമായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതിയ ഐപാഡ് മിനിയുടെ
ഐപാഡ് മിനി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍.എ17 പ്രോ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിക്ക് 8.3-ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഉള്ളതെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ ഇന്റലിജന്‍സ് സുഗമമായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതിയ ഐപാഡ് മിനിയുടെ
ഐപാഡ് മിനി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍.എ17 പ്രോ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിക്ക് 8.3-ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഉള്ളതെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ ഇന്റലിജന്‍സ് സുഗമമായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതിയ ഐപാഡ് മിനിയുടെ
ഐപാഡ് മിനി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍.എ17 പ്രോ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിക്ക് 8.3-ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഉള്ളത്. ആപ്പിള്‍ ഇന്റലിജന്‍സ് സുഗമമായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതിയ ഐപാഡ് മിനിയുടെ ഏറ്റവും വലിയ കരുത്ത്. ചാറ്റ്ജിപിറ്റി ശക്തിപകരുന്ന സിരി ആയിരിക്കും ഇനി ഐപാഡ് മിനിയില്‍ ഉത്തരങ്ങള്‍ തേടിത്തരിക. മുൻ തലമുറയിലെ ഐപാഡ് മിനി പ്രവര്‍ത്തിക്കുന്നത് എ15 പ്രൊസസറിലാണ്. അതിനേക്കാള്‍ 30 ശതമാനം അധിക കരുത്തുളള പ്രൊസസറാണ് പുതിയ മോഡലില്‍ ഉളളത്.
25 ശതമാനം കുടുതല്‍ ശക്തിയുള്ള ഗ്രാഫിക്‌സ് പ്രൊസസറും പുതിയ മോഡലിന് ഉണ്ട്. അതിനാല്‍ തന്നെ റേ ട്രേസിങ്, ഹാര്‍ഡ്‌വെയർ ആക്‌സലറേറ്റഡ് മെഷ് ഷേഡിങ്, ഡൈനാമിക് ക്യാഷിങ് തുടങ്ങിയവ സപ്പോര്‍ട്ട് ചെയ്യും. ന്യൂറല്‍ എൻജിന് മുന്‍ തലമുറയുടെ അതേ കരുത്താണ് ഉള്ളതെന്നും കമ്പനി പറയുന്നു.
ഇത്തവണ തുടക്ക വേരിയന്റ് ഐപാഡ് മിനിക്ക് 128ജിബി സംഭരണ ശേഷിയാണ് ഉള്ളത്. ക്യാമറ 12എംപി തന്നെയാണ്. സ്മാര്‍ട്ട് എച്ഡിആര്‍4 സപ്പോര്‍ട്ട് ഉണ്ട്. ക്യാമറ ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ തിരിച്ചറിയാന്‍ ഐപാഡ് മിനിക്ക് സാധിക്കും. ട്രൂ ടോണ്‍ ഫ്‌ളാഷ് ഉപയോഗിച്ച് നിഴൽ വീഴ്ത്താതെ ഫോട്ടോ പകര്‍ത്താന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. സെന്റര്‍ സ്റ്റേജ് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലൂ, പര്‍പ്പിള്‍, സ്റ്റാര്‍ലൈറ്റ്, സ്‌പേസ് ഗ്രേ എന്നീ കളറുകളിലാണ് പുതിയ മോഡല്‍ എത്തുക. വൈ-ഫൈ സപ്പോര്‍ട്ട് മാത്രമുള്ള പ്രാഥമിക വേരിയന്റിന് 49,900 രൂപയാണ് വില. വൈഫൈക്ക് ഒപ്പം സെല്ല്യുലര്‍ കണക്ടിവിറ്റിയും വേണമെങ്കിൽ വില 64,900 രൂപയാകും. ഒക്ടോബര്‍ 23 മുതല്‍ ആപ്പിള്‍സ്റ്റോറുകളില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ ഐപാഡ് മിനിക്ക് ഒപ്പം പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പിള്‍ പെന്‍സില്‍ പ്രോ, ആപ്പിള്‍ പെന്‍സില്‍ (യുഎസ്ബി-സി) എന്നിവയ്ക്ക് യഥാക്രമം 11,900 രൂപ, 7,900 രൂപ ആണ് വില.
ലോകത്തെ എറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി ആപ്പിളിന് ഉടന്‍ നഷ്ടപ്പെടും?
എഐ ചിപ് നിര്‍മ്മാതാവ് എന്‍വിഡിയ ലോകത്തെ എറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം, ഉടനെ ആപ്പിളിനെ മറികടന്ന് സ്വന്തമാക്കിയേക്കുമെന്ന് റോയിട്ടേഴ്‌സ്. എഐ പ്രൊസസറുകള്‍ക്ക് ആവശ്യക്കാരേറിയതാണ് എന്‍വിഡിയയ്ക്ക് അപ്രതീക്ഷിത കുതിപ്പ് ലഭിക്കാന്‍ കാരണം. ഇക്കഴിഞ്ഞ ജൂണില്‍ അൽപ്പനേരത്തേക്കു എന്‍വിഡിയ മൂല്യത്തിന്റെ കാര്യത്തില്‍ ആപ്പിളിനെ മറികടന്നിരുന്നു. ഇരു കമ്പനികളും പലവട്ടം ഒപ്പത്തിനൊപ്പം എത്തിയിട്ടുമുണ്ട്. ഇപ്പോള്‍ എന്‍വിഡിയയുടെ മൂല്ല്യം 3.39 ഡോളറാണ്. ആപ്പിളിന്റേത് 3.52 ട്രില്ല്യന്‍ ഡോളറും. 3.12 ട്രില്ല്യന്‍ ഡോളറുമായി മൈക്രോസോഫ്റ്റാണ് മൂന്നാം സ്ഥാനത്ത്.
പ്രൊസസര്‍ നിര്‍മാണത്തില്‍ ആം വെല്ലുവിളിക്കെതിരെ ഇന്റലും എഎംഡിയും സഹകരിക്കും
ലോകത്തെ ഏറ്റവും മികച്ച കംപ്യൂട്ടര്‍ പ്രൊസസര്‍ നിര്‍മ്മാണ കമ്പനികളായ ഇന്റലിനും എഎംഡിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തി എത്തിയിരിക്കുകയാണ് ആം ഹോള്‍ഡിങ്‌സ്. ഇതേത്തുടര്‍ന്ന് ഇന്റലും എഎംഡിയും തങ്ങളുടെ ഹാര്‍ഡ്‌വെയറില്‍ കമ്പനി വ്യത്യാസമില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്നസോഫ്റ്റ്‌വെയര്‍ വികസപ്പിക്കാനായി പുതിയ ഗ്രൂപ് സൃഷ്ടിക്കുകയാണ്.
പുതിയ സോഫ്റ്റ്‌വെയര്‍ എക്‌സ്86 ചിപ്പുകളില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ആം കേന്ദ്രീകൃത ചിപ്പുകള്‍ ഉപയോഗിച്ചാണ് ആപ്പിള്‍, ക്വാല്‍കം, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ചില ഉപകരണങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് ചിപ്നിര്‍മ്മാണ ഭീമന്മാരെ ഭയപ്പെടുത്തിയിരിക്കുന്നത്.
പേഴ്‌സണല്‍ എഐ എജന്റ് ഉള്ള ലാപ്‌ടോപ്പുകള്‍ പരിചയപ്പെടുത്തി ലെനൊവോ
പ്രമുഖ ലാപ്‌ടോപ് നിര്‍മാണ് കമ്പനിയായ ലെനോവോ പുതിയ ലാപ്‌ടോപ് മോഡലുകള്‍ പരിചയപ്പെടുത്തി. ഇവ ഹൈബ്രിഡ് എഎ പിസി എന്ന ഗണത്തില്‍ വരുമെന്ന് കമ്പനി.ലെനോവോ തിങ്ക്പാഡ് എക്‌സ് 1 2-ഇന്‍-1 ജെന്‍ ടെന്‍ 10 ഓറാ എഡിഷന്‍ എന്ന പേരിലുള്ള പുതിയ ഉപകരണം ലാപ്‌ടോപ് ആയും ടാബ് ആയും പ്രവര്‍ത്തിപ്പിക്കാം.
ഇത് പ്രവര്‍ത്തിക്കുന്നത് ഇന്റല്‍ കോര്‍ അള്‍ട്രാ 200വി പ്രൊസസര്‍ ഉപയോഗിച്ചാണ്. ഡെഡിക്കേറ്റഡ് എന്‍പിയു ഉണ്ട്. ഇതിന് 48 ടോപ്‌സ്എഐ പെര്‍ഫോര്‍മന്‍സ് ലഭിക്കും. ഈ മോഡലിന് കോപൈല്റ്റ് പ്ലസ് എഐ ശേഷി ലഭിക്കും. സ്മാര്‍ട്ട് മോഡ്, സ്മാര്‍ട്ട് ഷെയര്‍, സ്മാര്‍ട്ട് കെയര്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും ലഭിക്കും.
18 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് റേറ്റിങ്.ഇതിനു പുറമെ തിങ്ക്പാഡ് എക്‌സ്1 കാര്‍ബണ്‍ ജെന്‍ 12 ഓറാ എഡിഷന്‍, യോഗാ സ്ലിം 7ഐ ഓറാ എഡിഷന്‍ എന്നീ മോഡലുകളും പുറത്തിറക്കി. ഇരു മോഡലുകളും പ്രവര്‍ത്തിക്കുന്നത് ഇന്റല്‍ കോര്‍ അള്‍ട്രാ പ്രൊസസറുകളിലാണ്. സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റാണ് മറ്റൊരു സവിശേഷ ഫീച്ചര്‍.
എഐ മേഖല പരിചയമില്ലാത്ത 80 ശതമാനം സോഫ്റ്റ്‌വെയര്‍ എൻജിനിയർമാര്‍ക്കും പണി പോകും?
എഐ മേഖല കൂടെ പഠിച്ചെടുക്കാന്‍ സാധിക്കാത്ത 80 ശതമാനം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാര്‍ക്കും ജോലി നഷ്ടമാകുമെന്ന പ്രവചനവുമായി വിശകലന കമ്പനി ഗാര്‍ട്ണര്‍. നാച്വറല്‍ ലാംഗ്വെജ് പ്രോംപ്റ്റ് എഞ്ചിനിയറിങ്, റിട്രീവല്‍-ഓഗ്മെന്റഡ് ജെനറേഷന്‍ (റാഗ്) തുടങ്ങിയവയില്‍ പ്രാവീണ്യമാര്‍ജ്ജിക്കാത്തവര്‍ക്കായിരിക്കും ജോലി പോകുകയെന്നൊക്കെയാണ് പ്രചരണങ്ങൾ.
അതേസമം എഐ വന്നു എന്ന കാരണംകൊണ്ട് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാവില്ല. കൂടാതെ പുത്തന്‍ തൊഴിലവസരങ്ങള്‍ വരികയും ചെയ്യുമെന്നും എഐയുടെ ശേഷിയെക്കുറിച്ചുള്ള പല വര്‍ത്തമാനവും നിറംപിടിപ്പിച്ച കഥകളാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, പുതിയ ശേഷികള്‍ ആര്‍ജ്ജിക്കാത്ത ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്‌തേക്കാം. അതിനാല്‍ തന്നെ അപ്‌സ്‌കില്ലിങ് നടത്താന്‍ എല്ലാ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളും തയാറാകണം എന്നാണ് പറയുന്നത്.
വണ്‍പ്ലസ് 13 ഒക്ടോബര്‍ 17ന് പരിചയപ്പെടുത്തിയേക്കും
ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് കരുത്തുറ്റ ആന്‍ഡ്രോയിഡ് ഫോണായിരിക്കാം വണ്‍പ്ലസ് 13 എന്നു കരുതപ്പെടുന്നു. ഇത് ഒക്ടോബര്‍ 17ന് പരിചയപ്പെടുത്തിയേക്കും. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ടഫോണ്‍ എന്ന പെരുമയുമായാണ്ഈ ഫോണ്‍ എത്തുന്നത്.
കുറഞ്ഞത് 12ജിബി റാമും 256ജിബി സംഭരണശേഷിയുമാണ് തുടക്ക വേരിയന്റില്‍ പ്രതീക്ഷിക്കുന്നത്. 6,000 നിറ്റ്‌സ് വരെ പീക് എച്ഡിആര്‍ ബ്രൈറ്റ്‌നസ് ഉള്ള സ്‌ക്രീന്‍ വിസ്മയിപ്പിച്ചേക്കാം. ഹൈ ബ്രൈറ്റ്‌നസ് മോഡില്‍ 1,600 നിറ്റ്‌സും, നോര്‍മല്‍ ബ്രൈറ്റ്‌നസ് 1,000 നിറ്റ്‌സും ആയിരിക്കാം. മറ്റൊരു വണ്‍പ്ലസ് ഫോണിനും ഇല്ലാത്ത തരത്തിലുള്ള എഐ ശേഷികളും പുതിയ മോഡലിന് ലഭിക്കും. 6,000 എംഎഎച് ബാറ്ററിയും പ്രതീക്ഷിക്കുന്നു. തുടക്ക വേരിയന്റിന് ഉദ്ദേശം 65,000 രൂപ ആയിരിക്കാം വില.