എയര്‍ടെലിന്റെ സ്വന്തം ഡാറ്റ സയന്റിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ള, എഐ കരുത്തോടുകൂടിയ ഈ ഫീച്ചര്‍ അതിന്റെ സവിശേഷ അല്‍ഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സസ്‌പെക്ടഡ് സ്പാം എന്ന് തരംതിരിക്കുകയും ചെയ്യും. ഫോണ്‍ വിളിക്കുന്ന അല്ലെങ്കില്‍ സന്ദേശമയക്കുന്ന വ്യക്തിയുടെ ഉപഭോഗ രീതി, കോള്‍/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പാം കോളുകളും എസ്എംഎസുകളും തടയാൻ എഐ അൽഗോരിതവുമായി എയർടെൽ. എയര്‍ടെലിന്റെ ഡാറ്റ സയന്റിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ള,  ഈ എഐ ഫീച്ചര്‍  കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സസ്‌പെക്ടഡ് സ്പാം എന്ന് തരംതിരിക്കുകയും ചെയ്യും. ഫോണ്‍ വിളിക്കുന്ന അല്ലെങ്കില്‍ സന്ദേശമയക്കുന്ന വ്യക്തിയുടെ ഉപഭോഗ രീതി, കോള്‍/ എസ്എംഎസ് ആവൃത്തി, കാള്‍ ഡ്യൂറേഷന്‍ തുടങ്ങിയ ഘടകങ്ങള്‍ തത്സമയം പരിശോധിച്ച് വിലയിരുത്തുന്ന നൂതന എഐ അല്‍ഗോരിതത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

നിലവിലുള്ള സ്പാം പാറ്റേണുകളുമായി ഈ വിവരങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട്  സംശയിക്കപ്പെടുന്ന സ്പാം കോളുകളോ, എസ്എംഎസുകളോ ആണെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കും. രണ്ട് തലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഫീച്ചറാണിത്. ഒന്ന് നെറ്റുവര്‍ക്ക് തലത്തിലും, രണ്ടാമത് ഐടി സിസ്റ്റംസ് തലത്തിലും. എല്ലാ കോളുകളും എസ്എംഎസുകളും ഈ രണ്ട് തല എഐ സുരക്ഷാ പ്രതിരോധ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്.

ADVERTISEMENT

രണ്ട് മില്ലി സെക്കന്റില്‍ ഇതിലൂടെ 1.5 ബില്യണ്‍ മെസ്സേജുകളും 2.5 ബില്യണ്‍ കോളുകളും കടന്നുപോകുന്നു. എഐയുടെ കരുത്തില്‍ തത്സമയം 1 ട്രില്യണ്‍ റെക്കോര്‍ഡുകള്‍ പ്രൊസസ് ചെയ്യുന്നതിന് സമാനമാണിത്. ഇതിന് പുറമേ, എസ്എംസുകളിലൂടെ സ്വീകരിക്കുന്ന അപകടകാരികളായ ലിങ്കുകളില്‍ നിന്ന് ജാഗ്രത പുലര്‍ത്തുവാന്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുള്ള യുആര്‍ലുകളുടെ ഒരു സെന്‍ട്രലൈസ്ഡ് ഡാറ്റ ബെയ്‌സ് എയര്‍ടെല്‍ തയ്യാറാക്കിയിട്ടുണ്ട്.

എല്ലാ എസ്എംഎസുകളും തത്സമയം ഈ എഐ അല്‍ഗൊരിതം സ്‌കാന്‍ ചെയ്യും. ഇതിലൂടെ ഉപഭോക്താക്കള്‍ അപകടകരമായ ലിങ്കുകളില്‍ അബദ്ധവശാല്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനാകും. ഇഎംഐ മെസ്സേജുകള്‍ പോലുള്ള അസ്വഭാവിക കാര്യങ്ങള്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുവാനാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന സ്പാം തട്ടിപ്പുകളുടെ ഭീഷണിയില്‍ നിന്നും രക്ഷനേടുവാന്‍ ഈ സുരക്ഷാ സംവിധാനങ്ങളിലൂടെ എയര്‍ടെല്‍ പ്രാപ്തമാക്കുന്നു. 

English Summary:

Airtel introduces a groundbreaking AI-powered spam blocking system with two-layer security to protect users from unwanted calls and SMS messages. Learn how this innovative technology enhances your mobile security.