ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്‌നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങ് സാധിച്ചിരുന്നു. പക്ഷെ, അത് വളഞ്ഞ വഴിയും, പലപ്പോഴും പണം നല്‍കേണ്ട സേവനവുമായിരുന്നു. അതൊക്കെ പഴങ്കഥകള്‍

ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്‌നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങ് സാധിച്ചിരുന്നു. പക്ഷെ, അത് വളഞ്ഞ വഴിയും, പലപ്പോഴും പണം നല്‍കേണ്ട സേവനവുമായിരുന്നു. അതൊക്കെ പഴങ്കഥകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്‌നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങ് സാധിച്ചിരുന്നു. പക്ഷെ, അത് വളഞ്ഞ വഴിയും, പലപ്പോഴും പണം നല്‍കേണ്ട സേവനവുമായിരുന്നു. അതൊക്കെ പഴങ്കഥകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്‌നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങുണ്ടായിരുന്നെങ്കിലും അത് പണം നൽകേണ്ട ഒരു വളഞ്ഞവഴിയായിരുന്നു. ഇപ്പോൾ അതൊക്കെ പഴങ്കഥകള്‍ ആകുകയാണ്. ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ് 18.1 ഫീച്ചറുകളിലൊന്നായി ഇപ്പോള്‍ പറയപ്പെടുന്നത് ഐഫോണുകളും റെക്കോർഡിങിനായി സജ്ജമാകുന്നു എന്നതാണ്. മാത്രമല്ല, ഇത് ടെക്‌സ്റ്റ് ആയി ട്രാന്‍സ്‌ക്രൈബും ചെയ്യാമത്രെ.  

 ഉപകരണങ്ങളില്‍ കോള്‍ റെക്കോർഡിങ് സംവിധാനം ആപ്പിള്‍ നല്‍കാതിരുന്നതിന് കാരണങ്ങള്‍ പലതാണ്. പല രാജ്യങ്ങളിലും ഇത് നിയമപ്രശ്‌നമായിരുന്നു. രഹസ്യമായി കോള്‍ റെക്കോർഡ് ചെയ്യുന്നു ധാര്‍മികമായ പ്രശ്‌നവുമാണ്. ഈ പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ചാണ്ല നിലവിൽ കോള്‍ റെക്കോർഡിങ് എത്തുന്നത്.  ആപ്പിളിന്റെ നിലവിലെ കോള്‍ റെക്കോർഡിങ് ഫീച്ചര്‍ എല്ലാ പ്രാദേശിക, അന്താരാഷ്ട്ര സ്വകാര്യതാ നിയമങ്ങളും അനുസരിക്കുന്നുണ്ടത്രെ. 

ADVERTISEMENT

ഒരാള്‍ കോള്‍ റെക്കോഡിങ് ആരംഭിക്കുമ്പോള്‍ അങ്ങേത്തലയ്ക്കലുള്ള ആളിനെ റെക്കോർഡിങ് ആരംഭിച്ച കാര്യം ഓട്ടോമാറ്റിക് ആയി അറിയിക്കും. ഈ നോട്ടിഫിക്കേഷന്‍ ഡിസേബ്ള്‍ ചെയ്യാനാവില്ല. ഇത്തരം ഒരു ഫീച്ചറിനു വേണ്ട സുതാര്യത ഇതോടെ കൈവരുന്നു. ഓരോ രാജ്യത്തെയും കോള്‍ റെക്കോർഡിങ് നിയമങ്ങള്‍ ഓരോ തരത്തിലാണ് എന്ന കാര്യവും ആപ്പിള്‍ പരിഗണിക്കുന്നു.

Image Credit: Canva

അമേരിക്കയില്‍ കോളിന്റെ ഇരുതലയ്ക്കലുമുള്ള ആളുകള്‍ സമ്മതിക്കണം എന്നാണ് നിബന്ധന. (ടു-പാര്‍ട്ടി കണ്‍സെന്റ് ലോസ്).  യൂറോപ്പില്‍ ജിഡിപിആര്‍ അനുസരിച്ച് കോള്‍ റെക്കോർഡിങ് ചെയ്യാന്‍ സമ്മതക്കുറവില്ലെന്ന്ഒരോരുത്തരും വ്യക്തമായി സമ്മതിച്ചിരിക്കണം. 

ഐഓഎസ് 18 ഉള്ള എല്ലാ ഫോണുകളും സജ്ജം

ഉടനെ പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ് 18.1 ഇന്‍സ്‌റ്റോള്‍ ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷം വേണം കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍. കോള്‍ റെക്കോർഡിങ്, ഓട്ടോമാറ്റിക് കോള്‍ ട്രാന്‍സ്‌ക്രിപ്ഷന്‍സ് എന്നിവ ഐഓഎസ് 18.1 ഉള്ള എല്ലാ ഫോണുകളിലും പ്രവര്‍ത്തിക്കും. എന്നാല്‍, ആപ്പിള്‍ഇന്റലിജന്‍സ് ഉള്ള മോഡലുകളില്‍ മാത്രമായിരിക്കും ജനറേറ്റിവ് എഐ സമ്മറീസ് കിട്ടുക.

ADVERTISEMENT

എങ്ങനെയാണ് കോള്‍ റെക്കോര്‍ഡിങ് നടത്തുക?

രാജ്യത്ത് കോള്‍ റെക്കോർഡിങ് നിരോധനം ഇല്ലെങ്കില്‍ സാധാരണ കോളുകളും, ത്രീ വേ കോളുകളും, ഫെയ്‌സ്‌ടൈം ഓഡിയോ കോളുകളും റെക്കോർഡ് ചെയ്യാം:

1. സ്‌ക്രീന് മുകളില്‍ ഇടതു വശത്തുള്ള ഓഡിയോ റെക്കോർഡിങ് ബട്ടണില്‍ ടാപ് ചെയ്യുക

2. ആദ്യമായി ആണ് റെക്കോർഡിങ് ചെയ്യുന്നതെങ്കില്‍ എക്‌സ്‌പ്ലെയിനറില്‍ വരുന്ന 'കണ്ടിന്യൂ'വിലും ടാപ് ചെയ്യണം

ADVERTISEMENT

3. മൂന്നു സെക്കന്‍ഡ് നേരത്തേക്ക് കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു. റെക്കോർഡ് ചെയ്യേണ്ടന്ന് തീരുമാനിക്കുകയാണെങ്കില്‍ ഈ സ്‌ക്രീനില്‍ കാണുന്ന എക്‌സ് (X) ബട്ടണില്‍ ടാപ് ചെയ്യുക.

4 കൗണ്ട്ഡൗണ്‍ അവസാനിക്കുമ്പോള്‍ കോളിലുള്ള എല്ലാവര്‍ക്കും 'ദിസ് കോള്‍ ഇസ് ബിയിങ് റെക്കോർഡഡ്' എന്ന സന്ദേശം കേള്‍ക്കാം.

5.ഈ സമയത്ത് സ്‌ക്രീനില്‍ റെക്കോര്‍ഡിങ് ബാറും പ്രത്യക്ഷപ്പെടുന്നു. ഓഡിയോ ലെവല്‍, കഴിഞ്ഞ സമയം, സ്‌റ്റോപ് ബട്ടണ്‍ എന്നിവയും ഉണ്ടായിരിക്കും.

6.സ്റ്റോപ് ബട്ടണില്‍ വിരലമര്‍ത്തി റെക്കോഡിങ് അവസാനിപ്പിക്കേണ്ടപ്പോള്‍ അവസാനിപ്പിക്കാം. ഇപ്പോള്‍ 'ദിസ് കോള്‍ ഇസ് നോ ലോങ്ഗര്‍ ബിയിങ് റെക്കോർഡഡ്' എന്ന സന്ദേശം കോളിലുളളവരെല്ലാം കേള്‍ക്കും. മിക്ക രാജ്യങ്ങളിലെയും സുതാര്യതാ നിയമങ്ങള്‍ പാലിക്കാന്‍ ഈ നടപടിക്രമങ്ങള്‍മതിയാകും.

7. നോട്‌സ് ആപ്പില്‍ നിന്ന് 'യൂ സേവ്ഡ് കോള്‍' എന്ന നോട്ടിഫിക്കേഷനും കാണിക്കും.

എങ്ങനെയാണ് റെക്കോർഡ് ചെയ്ത കോള്‍ തിരിച്ച് കേള്‍ക്കാന്‍ സാധിക്കുക?

റെക്കോർഡിങ് അവസാനിപ്പിച്ച ശേഷം നോട്ട്‌സ് ആപ്പില്‍ ഓഡിയോ റെക്കോഡിങ് ഉള്ള പുതിയ നോട്ട് എടുക്കാം. ആപ്പ് തരുന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്കു ചെയ്തും പുതിയ നോട്ടില്‍ എത്താം. നോട്ട്‌സില്‍ പുതിയ കോള്‍ റെക്കോർഡിങ്‌സ് ഫോള്‍ഡര്‍ ഉണ്ട്. സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തായിരിക്കുംഇത്. 

ഇത് തുറന്നാല്‍ ഏറ്റവും ഒടുവില്‍ നടത്തിയ കോള്‍ റെക്കോർഡിങ് ഏറ്റവും മുകളില്‍ തന്നെ ലഭിക്കും. ഒരു കോളിനിടയില്‍ പല തവണ റെക്കോർഡിങ് നിറുത്തുകയും ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇവ എല്ലാം കൂടെ ഒരു ക്ലിപ്പ് ആയി സേവ് ആയിട്ടുണ്ടാകും.

ഓഡിയോ റെക്കോർഡിങ് കാര്‍ഡില്‍ കോള്‍ നടത്തിയ തിയതി, സമയം,  എത്ര സമയത്തേക്കായിരുന്നു തുടങ്ങിയ വിവരങ്ങള്‍ കാണാം. ഒപ്പം ഒരു പ്ലേ ബട്ടണും ഉണ്ടായിരിക്കും. പ്ലേ ബട്ടണില്‍ അമര്‍ത്തിയാല്‍ ഓഡിയോ ക്ലിപ് കേള്‍ക്കാം. 

സ്‌കിപ് ബാക്ക്, സ്‌കിപ് ഫോര്‍വേഡ് ഓപ്ഷനുകളും ഉണ്ട്. ഓഡിയോ അല്‍പ്പം പിന്നിലേക്കു കൊണ്ടുപോകാനും, മുന്നിലേക്കു കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം. ഇതിനൊപ്പം താമസിയാതെ ഒരു ട്രാന്‍സ്‌ക്രിപ്ഷന്‍ ബട്ടണും എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ആപ്പിള്‍ ഇന്റലിജന്‍സ് ഉള്ള മോഡലാണെങ്കില്‍ പ്രിവ്യു കിട്ടാനുള്ള അവസരവും ഉണ്ട്. നടത്തിയിരിക്കുന്ന ട്രാന്‍സ്‌ക്രിപ്റ്റിന്റെ രത്‌നച്ചുരുക്കം കിട്ടും. ആപ്പിള്‍ ഇന്റലിജന്‍സ് ഇല്ലാത്ത മോഡലുകളില്‍ ട്രാന്‍സ്‌ക്രിപ്റ്റിന്റെ തുടക്കം ആയിരിക്കും കാണാന്‍ സാധിക്കുക. 

റെക്കോർഡിങില്‍ അമര്‍ത്തി സ്പര്‍ശിച്ചാല്‍ ക്വിക് ആക്ഷന്‍സ് ലഭിക്കും. പ്ലേ ഫ്രം ബിഗിനിങ്, റീ നെയിം, വ്യൂ സമ്മറി, കോപ്പി, സേവ് ഓഡിയോ ടു ഫയല്‍സ്, ഷെയര്‍ ഓഡിയോ, റിപ്പോര്‍ട്ട് എ കണ്‍സേണ്‍, ഡിലീറ്റ് എന്നീ ഓപ്ഷനുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. 

കോള്‍ റെക്കോർഡിങ്‌സ് എത്തുന്നതോടെ നോട്ട്‌സ് ആപ്പിന് കൂടുല്‍ പ്രാധാന്യം കൈവരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളില്‍  ഒന്ന്. 

കോള്‍ റെക്കോർഡിങ്‌സും ട്രാൻസ്ക്രിപ്ഷനും ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകളില്‍ ഇന്ത്യന്‍ ഇംഗ്ലീഷും ഉണ്ട്. മലയാളം ഇല്ല. യാദൃശ്ചികമായി കോള്‍ റെക്കോർഡിങ്‌സ് നടക്കരുത് എന്ന ആഗ്രഹമുള്ളവര്‍ക്ക് അത് സെറ്റിങ്‌സ്>ആപ്പ്‌സ്>ഫോണ്‍>കോള്‍ റെക്കോർഡിങ് എന്ന പാതയില്‍ എത്തി ഡിസേബ്ള്‍ ചെയ്യാം. ഡിസേബ്ള്‍ ചെയ്താല്‍ ഫോണിന്റെ ഇന്റര്‍ഫെയിസില്‍ നിന്ന് റെക്കോർഡിങ് ബട്ടണ്‍ നീക്കംചെയ്യും

കടപ്പാട്: ഐഓഎസ്ഗ്യാജറ്റ്‌സ്ഹാക്ക്‌സ്.കോം  

English Summary:

Apple introduces call recording and transcription with iOS 18.1, now available to select users.