ഉന്നത ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർവരെ കുടുങ്ങുന്ന ഡിജിറ്റൽ അറസ്റ്റ്. നിലവിൽ സാധാരണമാകുന്ന ഇത്തരം തട്ടിപ്പിൽ കുടുങ്ങാതെ ഒരു യുവാവ് ഇവരെ തന്ത്രപരമായി കൈകാര്യം ചെയ്തതെങ്ങനെയെന്ന വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ മൻ കി ബാത്ത് എപ്പിസോഡിൽ അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നത ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർവരെ കുടുങ്ങുന്ന ഡിജിറ്റൽ അറസ്റ്റ്. നിലവിൽ സാധാരണമാകുന്ന ഇത്തരം തട്ടിപ്പിൽ കുടുങ്ങാതെ ഒരു യുവാവ് ഇവരെ തന്ത്രപരമായി കൈകാര്യം ചെയ്തതെങ്ങനെയെന്ന വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ മൻ കി ബാത്ത് എപ്പിസോഡിൽ അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ ഐപിഎസ് ഓഫീസർ വിസി സജ്ജനാർ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങളാണ് മൻ കി ബാത്തിലൂടെയും വൈറലായത്. സന്തോഷ് പാട്ടീലെന്ന യുവാവ് പൊലീസെന്ന വ്യാജേനയെത്തിയവരോട് തന്ത്രപരമായി സംസാരിക്കുകയും റെക്കോർഡ് ചെയ്ത് പുറത്തുവിട്ട വിഡിയോയാണ് ‌‌വിസി സജ്ജനാർ മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി പോസ്റ്റ് ചെയ്തിരുന്നത്.

സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പാട്ടീലിനെ കണ്ടെത്താനും അദ്ദേഹത്തിന്റെ അനുഭവത്തെക്കുറിച്ച് നേരിട്ട് പഠിക്കാനും മൻ കി ബാത്ത് സംപ്രേക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു.115-ാം എപ്പിസോഡിനിടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി 'ഡിജിറ്റൽ അറസ്റ്റ്' അഴിമതിയുടെ പ്രവർത്തനരീതി വിശദമായി പറഞ്ഞത് ഈ വിഡിയോയും പങ്കുവച്ചായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി
ADVERTISEMENT

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് വിളിക്കുന്നവർ പൊലീസ്, സിബിഐ,ആർബിഐ, അല്ലെങ്കിൽ നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരായി വേഷമിടുന്നു, വളരെ അധികാരത്തോടെ സംസാരിക്കുന്നു. ആദ്യ ഘട്ടമായി അവർ ചെയ്യുന്നത് വിവരങ്ങളെല്ലാം ശേഖരിക്കലാണ്. പിന്നീട് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു, വ്യക്തമായി ചിന്തിക്കാൻ കഴിയാത്ത വിധം സമ്മർദ്ദം ചെലുത്തുന്നു.

ഒരു അന്വേഷണ ഏജൻസിയും ഇത്തരം ചോദ്യം ചെയ്യലുകൾ ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ നടത്തുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക: ചിന്തിക്കുക, പ്രവർത്തിക്കുക സാധ്യമെങ്കിൽ, ഒരു സ്‌ക്രീൻഷോട്ട് എടുക്കുകപ്രധാനമന്ത്രി മോദി തൻ്റെ മാൻ കി ബാത്തിൽ പറഞ്ഞു.പ്രശ്‌നം കൈകാര്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം അഴിമതികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് അവബോധം അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

English Summary:

Learn how a young man outwitted digital extortionists and how his story, shared by PM Modi in Mann Ki Baat, can help you stay safe online.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT