വ്യാവസായിക സൗഹൃദമല്ലെന്ന് ധാരണ, പക്ഷേ കേരളം ഒന്നാം സ്ഥാനത്താണ്: പി. രാജീവ്
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി - അക്കാദമി സംഗമം, "കോണ്‍ഫ്‌ളുവന്‍സ് 2024" കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നവംബര്‍ ആറിന് നടക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി - അക്കാദമി സംഗമം, "കോണ്‍ഫ്‌ളുവന്‍സ് 2024" കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നവംബര്‍ ആറിന് നടക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി - അക്കാദമി സംഗമം, "കോണ്‍ഫ്‌ളുവന്‍സ് 2024" കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നവംബര്‍ ആറിന് നടക്കും.
കേരളം വ്യാവസായിക സൗഹൃദമല്ലെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാടെന്നും എന്നാൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിൽ കേരളം വളരെ പിന്നിൽ നിന്ന് 2022 ആകുമ്പോഴേക്ക് ഒന്നാം സ്ഥാനത്തെത്തിയെന്നും മന്ത്രി പി. രാജീവ്. 5 വർഷത്തിനുള്ളിൽ കേരളത്തിനെ ഒന്നാമതെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 3 വർഷത്തിനുള്ളിൽ അത് സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഫ്‌ളുവന്‍സ് 2024’ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളം യാത്ര ചെയ്യാനും വിദ്യാഭ്യാസത്തിനും നല്ലതാണ്. പക്ഷേ വ്യവസായത്തിന് നല്ലതല്ലെന്നാണ് ധാരണ. പക്ഷേ 2022 ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിൽ കേരളത്തിന് ഒന്നാം സ്ഥാനമാണുള്ളത്. കൊച്ചു കേരളമെന്നാണ് പറയപ്പെടുന്നത്, പക്ഷേ കേരളം മറ്റുപല കാര്യങ്ങളിലും വികസിത രാജ്യങ്ങളോടും പോലും കിടപിടിക്കുന്നതാണ്. ഐടി സെക്ടർ പോലെയുള്ള വിവരാധിഷ്ഠിത മേഖലകളിൽ കേരളം മുന്നേറുകയാണ്. ഒരുപാട് കമ്പനികൾ കേരളത്തിലേക്ക് കഴിഞ്ഞ വർഷങ്ങളിൽ എത്തി. ഐബിഎം പുതിയ ഒാഫിസ് തുറക്കുന്നു. എച്ച്.സി.എൽ പുതിയ ഒാഫീസ് കഴിഞ്ഞ ദിവസം തുറന്നു. രാജ്യത്തിലെ മെഡിക്കൽ ഉപകരണങ്ങളുടെ 24% കേരളത്തിൽ നിന്നാണെന്നത് മനസ്സിലാക്കണം.’ അദ്ദേഹം പറഞ്ഞു.
എഐ കാലത്ത് ഭാവി ക്രിയേറ്റിവിറ്റിക്കും ഇന്നൊവേഷനുമെന്ന് സ്റ്റെഗ് ഇന്ത്യ ചെയർമാൻ ഡോ.ജേക്കബ് ടി. വർഗീസ്. ‘കോണ്‍ഫ്‌ളുവന്‍സ് 2024’ സംവാദത്തിലെ ഫ്യൂച്ചർ ഒാഫ് എഐ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ സംഗീതരംഗത്ത് ഏറ്റവും ആവശ്യമായ ടൂളായി എഐ മാറുമെന്നും എന്നാൽ യഥാർഥ സംഗീത സൃഷ്ടിയുടെ എഐ പതിപ്പുകൾ ഒരിക്കലും ഒറിജിനൽ പോലെ വരില്ലെന്നും സെഷനിൽ പങ്കെടുത്ത സംഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞു.
താൻ 70 മണിക്കൂർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും വീട്ടിലായാലും ഒാഫീസിലായാലും മനസ്സു കൊണ്ടും ശരീരം കൊണ്ടും അവിടെ ഉണ്ടാകുക എന്നതാണ് പ്രധാനമെന്നും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി. ഷിബുലാല്‍ പറഞ്ഞു. ലോകത്തിനും മനുഷ്യനും സംഭവിച്ച പല വലിയ മാറ്റങ്ങൾക്കും എനിക്ക് സാക്ഷിയാകാൻ സാധിച്ചു. എഐ എന്ന വലിയ മാറ്റത്തിലൂടെ നാമെല്ലാവരും കടന്നു പോകുകയാണ്. ഗ്ലോബൽ ജിഡിപി വർധനയെ വരെ എഐ സ്വാധീനിക്കാൻ പോകുകയാണ്. വ്യാവസായിക വിപ്ലത്തിന്റെ മറ്റൊരു ഏടാണ് എഐ കൊണ്ടു വരാൻ പോകുന്നത്. ഷിബുലാല്‍ പറഞ്ഞു. ‘കോണ്‍ഫ്‌ളുവന്‍സ് 2024’ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവളർച്ച ആരോഗ്യമേഖലയെ ഒരുപാട് മാറ്റിയെന്നും ഡോക്ടർമാർ എൻജിനീയർമാരാകുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ഒരുപാട് ജോലികൾ എഐ മൂലം ഇല്ലാതായെന്നും ചില പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുമെങ്കിലും അതിനായി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഫ്‌ളുവന്‍സ് 2024’ വേദിയിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൊഴിലെടുക്കാനും ജീവിക്കാനും ഏറ്റവും നല്ല ഇടമാണ് കേരളമെന്നും ഭരണകാര്യങ്ങളിലും ഹെൽത്ത് ഇൻഡക്സിലും സ്മാർട് ഡിവൈസ് ഉപയോഗത്തിലും ഇന്റർനെറ്റ് ലഭ്യതയിലും കേരളം വളരെ മുന്നോട്ടു പോയെന്നും ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു. വ്യാവസായിക പരിസ്ഥിതിയിലുൾപ്പടെ മനുഷ്യവിഭവശേഷി ഉന്നതനിലവാരത്തിലുള്ളതാണെന്നും എന്നാൽ തൊഴിൽ സാഹചര്യങ്ങളിലും മറ്റും കേരളം മുന്നോട്ടുപോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഫ്‌ളുവന്‍സ് 2024’ വേദിയിൽ വച്ചു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശവും.