അതിർവരമ്പ് ഇല്ലാതാക്കുന്ന എഐയുടെയും വ്യവസായത്തിന്റെയും ഭാവി; പുതിയ ആശയങ്ങളുമായി കോണ്‍ഫ്‌ളുവന്‍സ് 2024
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. വിവിധ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. വിവിധ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളുമായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. വിവിധ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു
എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളും പങ്കുവച്ച് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും. വിനോദരംഗം പൂര്‍ണമായി വെബ് അധിഷ്ടിതമായി മാറുകയും നിര്‍മിത ബുദ്ധി ബിസിനസിന്റെ ഭാഗമായി മാറുകയും ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
യാഥാര്‍ഥ്യവും സ്വപ്‌നവും കൂടിക്കലര്‍ന്ന വെര്‍ച്വൽ ലോകങ്ങള്‍ സംഭവിക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടുപിടിക്കുകയും മനുഷ്യ ആയുസ് 100 വര്‍ഷത്തിലേറെയായി വര്‍ധിക്കുകയും ചെയ്യും. മരണത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിവേഗത്തിലുള്ള സഞ്ചാര മാര്‍ഗങ്ങള്‍ സാധ്യമാവുകയും ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുമെന്നും ‘കോണ്‍ഫ്‌ളുവന്‍സ് 2024’ വേദിയിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യം 2026ൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിന്റെ റോക്കറ്റുകൾ തയാറായെന്നും ക്രൂ പരിശീലനങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ തലത്തിലുള്ള ഔദ്യോഗിക അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 2040ൽ ചന്ദ്രനിലേക്കു ഇന്ത്യയെത്തുന്ന ദൗത്യവും ലക്ഷ്യം കാണുമെന്നും ഐഎസ്ആർഒ മേധാവി കോൺഫ്ളുവൻസില്‍ പറഞ്ഞു.
∙ സുരേഷ് ഗോപി, കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി
വിജ്ഞാനം നേടിയും പങ്കുവച്ചും മുന്നേറാനും വ്യാവസായിക മേഖലകളിലെ യാഥാർഥ്യങ്ങൾ മനസിലാക്കാനും ഭാവി സുസ്ഥിരമാക്കാനും മുന്നേറാനും ഇത്തരം സംഗമത്തിലൂടെ സാധിക്കട്ടെയെന്ന് "കോണ്‍ഫ്‌ളുവന്‍സ് 2024" ഉദ്ഘാടനം ചെയ്തു കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. ചടങ്ങിൽ രാജഗിരി എന്‍ജിനീയറിങ് കോളജ് മാനേജർ ഫാ. ബെന്നി നാൽക്കരയായിരുന്നു അധ്യക്ഷൻ.
∙പി രാജീവ്, വ്യവസായ മന്ത്രി
കേരളം യാത്ര ചെയ്യാനും വിദ്യാഭ്യാസത്തിനും നല്ലതാണ്. പക്ഷേ വ്യവസായത്തിന് നല്ലതല്ലെന്നാണ് ധാരണ. പക്ഷേ 2022 ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിൽ കേരളത്തിന് ഒന്നാം സ്ഥാനമാണുള്ളത്. കൊച്ചു കേരളമെന്നാണ് പറയപ്പെടുന്നത്, പക്ഷേ കേരളം മറ്റുപല കാര്യങ്ങളിലും വികസിത രാജ്യങ്ങളോടും പോലും കിടപിടിക്കുന്നതാണ്. ഐടി സെക്ടർ പോലെയുള്ള വിവരാധിഷ്ഠിത മേഖലകളിൽ കേരളം മുന്നേറുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ്.
∙ ടെസി തോമസ്(ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍)
രാജ്യത്ത് അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലായിരുന്ന കാലഘട്ടത്തിലാണ് അഗ്നി ക്ലാസ് മിസൈലുകള്‍ വിജയകരമായി നിർമിക്കാനായതെന്ന് ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസി തോമസ്. ആര്യഭട്ട വിക്ഷേപണം മുതൽ ചന്ദ്രയാൻ വരെയുള്ളവ നമ്മുടെ തദ്ദേശീയമായ ടെക്നോളജിയുടെ ഉദാഹരണങ്ങളാണ്. സയൻസ് , ടെക്നോളജി, വ്യവസായിക മേഖലകൾ വിദ്യാർഥികൾക്കായി തയാറാക്കി നിർത്തേണ്ടതുണ്ട്, അതേപോലെ വിദ്യാർഥികൾ ഈ മേഖലകളിലേക്കായി തയാറാകേണ്ടതുമുണ്ട്.വിദ്യാർഥികൾക്ക് യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങൾ അഭിമൂഖികരിക്കാനാകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകണ്ടത്. വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും സാങ്കേതിക വിദ്യയിൽ അപ്ഡേറ്റായിരിക്കണം. കോൺഫ്ലുവൻസ് പോലുള്ള സംഗമങ്ങളിലൂടെ ഇത്തരം മുന്നേറ്റങ്ങൾക്ക് സാധിക്കട്ടെയെന്ന് ഡോ. ടെസി തോമസ്.
∙ വി.കെ. മാത്യൂസ്, ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍
എഐ എന്നത് ഒരു ടൂൾ മാത്രമല്ല,മനുഷ്യരുടേതുപോലെ ബുദ്ധിശക്തിയും ഏതു ഭാഷയിലും ആശയവിനിമയം നടത്താനും കഴിവുള്ള ഡിജിറ്റൽ പങ്കാളിയാണെന്നും ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്. പഠിക്കാനും പെരുമാറാനും കഴിവുള്ള എഐയോടു ഇടപെടുമ്പോൾ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
∙എസ്. ഡി .ഷിബുലാല്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍
ലോകത്തിനും മനുഷ്യനും സംഭവിച്ച പല വലിയ മാറ്റങ്ങൾക്കും എനിക്ക് സാക്ഷിയാകാൻ സാധിച്ചു. എഐ എന്ന വലിയ മാറ്റത്തിലൂടെ നാമെല്ലാവരും കടന്നു പോകുകയാണ്. ഗ്ലോബൽ ജിഡിപി വർധനയെ വരെ എഐ സ്വാധീനിക്കാൻ പോകുകയാണ്. വ്യാവസായിക വിപ്ലത്തിന്റെ മറ്റൊരു ഏടാണ് എഐ കൊണ്ടു വരാൻ പോകുന്നത്. എസ്. ഡി .ഷിബുലാല്‍. ഞാൻ 70 മണിക്കൂർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. പക്ഷേ വർക്ക് ലൈഫ് ബാലൻസ് വളരെ പ്രധാനമാണ്. പക്ഷേ നമ്മുടെ സാന്നിധ്യം അത്യാവശ്യമാണ്. വീട്ടിലായാലും ഒാഫീസിലായാലും മനസ്സു കൊണ്ടും ശരീരം കൊണ്ടും അവിടെ ഉണ്ടാകുക എന്നതാണ് പ്രധാനം.
∙ഡോ. ദിലീപ് ജോര്‍ജ്, ഗൂഗിള്‍ ഡീപ് മൈന്‍ഡ് ഡയറക്ടര്‍
വരും വര്‍ഷങ്ങളില്‍ നിര്‍മിത ബുദ്ധിയുടെ ഇടപെടലുകള്‍ വഴി ജോലി ചെയ്യുന്ന രീതികളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഗൂഗിള്‍ ഡീപ് മൈന്‍ഡ് ഡയറക്ടര്‍ ഡോ. ദിലീപ് ജോര്‍ജ്. നിര്‍മിത ബുദ്ധിയെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് സമാനമായ ആശങ്കകള്‍ കമ്പ്യൂട്ടര്‍ വന്നപ്പോഴും ഉണ്ടായിരുന്നെന്നും 'ടാലന്റ് ആന്റ് എഐ റെവല്യൂഷന്‍' എന്ന വിഷയത്തില്‍ സംസാരിക്കവേ ഡോ. ദിലീപ് ജോര്‍ജ് പറഞ്ഞു. മനുഷ്യ പ്രയത്‌നം കുറക്കാനാണ് എഐ ശ്രമിക്കുന്നത്. ആരോഗ്യമേഖലയിലും സോഫ്റ്റ്‌വെയര്‍ രംഗത്തും ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്തും ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും ഗതാഗത രംഗത്തുമെല്ലാം മാറ്റങ്ങളുണ്ടാവും. ഉദാഹരണത്തിന് ആരോഗ്യ മേഖലയില്‍വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ വലിയ സമയം ഉപയോഗിച്ചിരുന്നത്. ഇക്കാര്യത്തില്‍ എഐക്ക് സഹായിക്കാനാകും. ഒപ്പം രോഗനിര്‍ണയത്തിലും മറ്റും എഐയെ ഫലപ്രദമായി ഉപയോഗിക്കാം. ഇന്നു കാണുന്ന ജോലികളില്‍ പലതും ചെയ്യുന്ന രീതികള്‍ വൈകാതെ മാറും.
മനുഷ്യരെ പോലെ പെരുമാറുന്ന കൃത്രിമ എഐ അവതാറുകളുണ്ട്. അത് നമ്മുടെ സാമൂഹ്യ ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. വ്യാജ വിവരങ്ങള്‍ വളരെ വേഗം പ്രചരിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയുക സാധാരണക്കാര്‍ക്ക് എളുപ്പമല്ല. വ്യക്തികളുടെ സ്വകാര്യത ഇല്ലാതാവുന്നുവെന്നതും മറ്റൊരു ഗൗരവമാര്‍ന്ന പ്രശ്‌നമാണ്. അതേസമയം ഗവേഷണങ്ങളേയും കണ്ടെത്തലുകളേയും തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും പാടില്ലെന്നും ദിലീപ് ജോര്‍ജ് അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ ഗവേഷണങ്ങള്‍ നടക്കുകയും കണ്ടെത്തലുകളുടെ പ്രായോഗിക പുരോഗതിക്കനുസരിച്ച് ആവശ്യമുള്ളിടത്ത് നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുകയുമാണ് വേണ്ടതെന്നും ഡോ. ദിലീപ് ജോര്‍ജ് പറഞ്ഞു.
ഫ്യൂച്ചര്‍ ഓഫ് കേരള
∙കംഫർട് സോൺ വിട്ടു പുറത്തുകടക്കാൻ കുട്ടികളോ രക്ഷിതാക്കളോ തയാറാകുന്നില്ല, ഇതിൽനിന്നു പുറത്തു കടന്നവരാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഏറ്റവും കഴിവുള്ളവരും ഏറ്റവും മികച്ച പരിസ്ഥിതിയും കേരളത്തിലുണ്ട്. വിദേശത്ത് പോകുമ്പോള്‍ മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും ലഭിക്കുന്നതിനാൽ തിരിച്ചുവരാൻ തയാറാകുന്നില്ല. റിസ്ക് ഏറ്റെടുക്കാൻ തയാറാകണം. അത്തരത്തില്‍ റിസ്ക് എടുത്തതുകൊണ്ടാണ് ഈ വേദിയിൽ സംസാരിക്കാൻ വന്നിരിക്കാൻ കഴിഞ്ഞത്: ബേസിൽ ജോസഫ്.
∙ചോക്കുമലയുടെ മുകളിലിരുന്നു അവസരങ്ങൾ അന്വേഷിച്ചു പോകുന്നതുപോലെ യുവാക്കൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുകയാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. കേരളത്തിൽ ഏറ്റവും വലിയ വളർച്ചയുണ്ടാക്കിയത് ഐടിയാണ്. ഏറ്റവും കൂടുതൽ ഐടി കമ്പനികൾ വരേണ്ടതും കേരളത്തിലായിരുന്നു. വിദ്യസമ്പന്നരായ ആളുകളുണ്ടായിട്ടും നമ്മുടെ സിസ്റ്റം കാരണം എല്ലാം പിന്നോട്ട് പോയി. ആദ്യ ടെക്നോപാർക്ക് ഉണ്ടായിട്ടും അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ബെംഗളൂരുവും ഹൈദരാബാദും ഐടി മേഖലയെ വരവേറ്റ് മികച്ച വരുമാനം ഉണ്ടാക്കിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഫ്യൂച്ചര്‍ ഓഫ് എഐ
∙എല്ലാ അറിവുകളും ഒരു സ്ഥലത്ത് ലഭിക്കുമെന്ന സ്ഥിതി വന്നാൽ പിന്നെ ക്രിയേറ്റിവിറ്റിക്കും ഇന്നവോഷനും ആയിരിക്കും ഭാവിയെന്ന് സ്റ്റെഗ് ഇന്ത്യ ചെയർമാൻ ഡോ.ജേക്കബ് ടി. വർഗീസ്.
സെമികണ്ടക്ടർ മാനുഫാക്ടചറിങ് ഹബ് ആയി മാറുകയാണ് ഇന്ത്യ, ഇവിടെ ആയിരിക്കും അടുത്ത എഐ പ്രൊസസറുകൾ നിർമിക്കുകയെന്നും ഇത് പഠിക്കുന്ന കുട്ടികള്‍ ആദ്യ ഘട്ടം മുതൽ സഞ്ചരിക്കുന്നതിനാൽ നിരവധി സാധ്യതകളാണുള്ളതെന്നും ഡോ. ജോണ്‍ ജോസ്( (ഐഇഇഇ ഇന്ത്യ കൗണ്‍സില്‍/ഐഐടിജി).
∙ഭാവിയിൽ സംഗീതരംഗത്ത് ഏറ്റവും ആവശ്യമായ ടൂളായി എഐ മാറുമെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. എന്നാൽ യഥാർഥ സംഗീത സൃഷ്ടിയുടെ എഐ പതിപ്പുകൾ ഒരിക്കലും ഒറിജിനൽ പോലെ വരില്ല. പക്ഷേ കേൾക്കാൻ ഇമ്പം ഉണ്ടാകും.
∙കേരളത്തില്‍ മാനുഫാക്ചറിങ് വരില്ല എന്നു പറയുന്നതിന് പിന്നിൽ ഉയർന്ന ലേബർ ചാർജ്, ഭൂമി വില അങ്ങനെ നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഇവിടെ എല്ലാ മേഖലകളിലെയും ഇന്നോവേഷന് സാധ്യതകളുണ്ട്,.പഠനം കൂടുതൽ രസകരമാക്കാന്‍ എഐ സഹായിക്കുമെന്നും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക.
∙എല്ലാ അറിവുകളും ഒരു സ്ഥലത്ത് ലഭിക്കുമെന്ന സ്ഥിതി വന്നാൽ പിന്നെ ക്രിയേറ്റിവിറ്റിക്കും ഇന്നവോഷനു ആയിരിക്കും ഭാവിയെന്ന് സ്റ്റെഗ് ഇന്ത്യ ചെയർമാൻ ഡോ.ജേക്കബ് ടി. വർഗീസ്.