ചാറ്റ് ചെയ്യാൻ നോക്കിയപ്പോൾ സ്ക്രീൻ ആകെ പച്ച നിറം; വാട്സാപ് ബീറ്റ അപ്ഡേറ്റിൽ കിട്ടിയ പണി
ഉപയോക്താക്കളുടെ ചാറ്റ് സ്ക്രീൻ ആകെ പച്ച നിറമാക്കി വാട്സാപ് ബീറ്റ അപ്ഡേറ്റ്. ചാറ്റ് സ്ക്രീൻ തുറക്കാൻ ശ്രമിക്കുമ്പോഴാണ് സ്ക്രീൻ പച്ചയായി മാറുന്നത്.നിരവധി ഉപയോക്താക്കളാണ് ഈ ബഗിനെപ്പറ്റി എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള ആഡ് യുവേഴ്സ് ഇന്ററാക്റ്റീവ് സ്റ്റിക്കറുകൾ,

ഉപയോക്താക്കളുടെ ചാറ്റ് സ്ക്രീൻ ആകെ പച്ച നിറമാക്കി വാട്സാപ് ബീറ്റ അപ്ഡേറ്റിന്റെ ബഗ്. ചാറ്റ് സ്ക്രീൻ തുറക്കാൻ ശ്രമിക്കുമ്പോഴാണ് സ്ക്രീൻ പച്ചയായി മാറുന്നതെന്നാണ് നിരവധി ഉപയോക്താക്കള്‍ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള 'ആഡ് യുവേഴ്സ്' ഇന്ററാക്റ്റീവ് സ്റ്റിക്കറുകൾ, പ്രീസെറ്റ് ചാറ്റ് ഫിൽട്ടർ ഇല്ലാതാക്കാനുള്ള ഓപ്ഷൻ, ചാനലുകൾക്കുള്ളിൽ തെരയുക എന്നിവ പോലെയുള്ള നിരവധി പുതിയ ഫീച്ചറുകൾ ഏറ്റവും പുതിയ ബീറ്റ പതിപ്പ് 2.24.24.5 ഉൾപ്പെടുന്നു. ചാറ്റ് സന്ദേശങ്ങൾ വഴി പങ്കിടുന്ന ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനവും പുതിയ ഫീച്ചറിൽ ഉണ്ടത്രെ.
മെറ്റ ഔദ്യോഗികമായി പ്രശ്നം അംഗീകരിച്ചിട്ടില്ലെങ്കിലും, പരിഹരിക്കാനുള്ള ഒരു അപ്‌ഡേറ്റുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.ബീറ്റ ടെസ്റ്റർമാർക്ക് ബീറ്റ പ്രോഗ്രാം ഉപേക്ഷിച്ച് വാട്ട്‌സ്ആപ്പിന്റെ സ്ഥിരമായ പതിപ്പ് താൽക്കാലിക പരിഹാരമായി വീണ്ടും ഇൻസ്റ്റാൾ ചെയ്യാം. ബീറ്റ പതിപ്പിലെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ അതീവ ശ്രദ്ധവേണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.