അബ്റാം ഖുറേഷിയായി ജയൻ, ഗ്ലാഡിയേറ്ററായി മോഹൻലാലും മമ്മൂട്ടിയും; ഇത് ജെൻ എഐയുടെ അദ്ഭുതങ്ങൾ
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന്‍ വരുന്ന എഐ വിഡിയോയും മോഹൻലാലും രജനിയും മമ്മൂട്ടിയുമൊക്കെ ഗ്ലാഡിയേറ്റർമാരായുള്ള എഐ വിഡിയോകളുമൊക്കെ വൈറലായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജാണ് ഈ വിഡിയോകൾ പുറത്തുവിട്ടത്. നിലവിൽ സൗജന്യമായി കിട്ടുന്ന എഐ ടൂളുകള്‍ പലതും ഓരോ തവണയും
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന്‍ വരുന്ന എഐ വിഡിയോയും മോഹൻലാലും രജനിയും മമ്മൂട്ടിയുമൊക്കെ ഗ്ലാഡിയേറ്റർമാരായുള്ള എഐ വിഡിയോകളുമൊക്കെ വൈറലായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജാണ് ഈ വിഡിയോകൾ പുറത്തുവിട്ടത്. നിലവിൽ സൗജന്യമായി കിട്ടുന്ന എഐ ടൂളുകള്‍ പലതും ഓരോ തവണയും
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന്‍ വരുന്ന എഐ വിഡിയോയും മോഹൻലാലും രജനിയും മമ്മൂട്ടിയുമൊക്കെ ഗ്ലാഡിയേറ്റർമാരായുള്ള എഐ വിഡിയോകളുമൊക്കെ വൈറലായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജാണ് ഈ വിഡിയോകൾ പുറത്തുവിട്ടത്. നിലവിൽ സൗജന്യമായി കിട്ടുന്ന എഐ ടൂളുകള്‍ പലതും ഓരോ തവണയും
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന്‍ വരുന്ന എഐ വിഡിയോയും മോഹൻലാലും രജനിയും മമ്മൂട്ടിയുമൊക്കെ ഗ്ലാഡിയേറ്റർമാരായുള്ള എഐ വിഡിയോകളുമൊക്കെ വൈറലായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജാണ് ഈ വിഡിയോകൾ പുറത്തുവിട്ടത്. നിലവിൽ സൗജന്യമായി കിട്ടുന്ന എഐ ടൂളുകള്‍ പലതും ഓരോ തവണയും പ്രോംപ്റ്റുചെയ്യുമ്പോൾ പല ചിത്രങ്ങളാണ് തരുന്നത്. ഇത്തരത്തിൽ അല്ലാതെ എങ്ങനെ ഒരേ രീതിയിലുള്ള ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കാനാകുമെന്ന് പരിശോധിക്കാം.
മിഡ്ജേർണിയിൽ സ്റ്റൈൽ റഫറൻസ് ഉപയോഗിക്കാം
പകർത്താൻ ആഗ്രഹിക്കുന്ന സ്റ്റൈലുള്ള ഒരു ചിത്രം തിരഞ്ഞെടുക്കുക. സ്റ്റൈൽ റഫറൻസായി ആയി ചിത്രം പ്രോപ്റ്റിലേക്ക് അപ്ലോഡ് ചെയ്യുകയോ അല്ലെങ്കിൽ ഇമേജ് യുആർഎൽ ഉപയോഗിക്കുകയോ ചെയ്യാം. ഉദാഹരണം: /imagine prompt: A cyberpunk city at night --sref https://example.com/cyberpunk_city.jpg
സീഡ് ഇമേജ്: ഒരു പുതിയ ഇമേജ് സൃഷ്ടിക്കുന്നതിന് മുൻപ് എഐ സിസ്റ്റം നൽകുന്ന പ്രാഥമിക ചിത്രമാണ് സീഡ് ഇമേജ്. എഐക്ക് അതിന്റെ ഇമേജ് ജനറേഷന് പ്രാഥമിക പോയിന്റ് നൽകുക എന്നതാണ് സീഡ് ഇമേജിന്റെ ഉദ്ദേശം. എഐ സൃഷ്ടിച്ച ചിത്രങ്ങൾ മാത്രമേ സീഡുകളായി ഉപയോഗിക്കാൻ കഴിയൂ. ദൃശ്യപരമായ സ്ഥിരത നിലനിർത്താൻ തുടർന്നുള്ള നിർദേശങ്ങളിൽ അതേ സീഡ് നമ്പർ ഉപയോഗിക്കുക. ഉദാഹരണം: /imagine prompt: A serene forest scene --seed 12345 യോജിച്ച രൂപം നിലനിർത്താൻ നിർദേശങ്ങളിലുടനീളം ഒരേ കീവേഡുകൾ സ്ഥിരമായി ഉപയോഗിക്കണം.
നമ്മുടെ മനസിലുള്ള ഒരു കഥ സിനിമയുടേതുപോലെ സൃഷ്ടിക്കാൻ കഴിയുമെങ്കിലും കോപ്പിറൈറ്റ് പ്രശ്നങ്ങളുൾപ്പെടെ ഉണ്ടാകുമെന്ന് ഓർക്കുക. പല രാജ്യങ്ങളിലും നടന്മാരുടെ അവതാറുകൾ ഉപയോഗിക്കുന്നതുപോലും കേസുകളില്‍ കുടുങ്ങാൻ കാരണമാകും. ഇന്ത്യയിലും ചില നടന്മാർ തങ്ങളുടെ ശബ്ദവും ചിത്രവും ഉപയോഗിക്കുന്നത് നിയമത്താല്‍ വിലക്കിയിട്ടുണ്ട്. എന്നാൽ ചിലർ ഇത്തരം കാര്യങ്ങൾ സർഗാത്മകതയുടെ ഭാഗമായി മാത്രം കണ്ട് പ്രോത്സാഹിപ്പിക്കാറുമുണ്ട്.
ഇത്തരം വിഡിയോകൾക്കായി മികച്ച ക്വാളിറ്റിയുള്ള റഫറൻസ് ഇമേജുകളാണ് ആവശ്യം. വ്യത്യസ്ത കോണുകൾ, ലൈറ്റിങ് അവസ്ഥകൾ, എക്സ്പ്രഷനുകൾ എന്നിവയിൽ നിന്ന് നടന്റെ വൈവിധ്യമാർന്ന ചിത്രങ്ങൾ ശേഖരിക്കേണ്ടതുണ്ട്. വിഡിയോകൾ ലഭ്യമാണെങ്കിൽ, ചലനങ്ങളിലും മുഖഭാവങ്ങളിലുമുള്ള സൂക്ഷ്മതകൾ പകർത്താൻ ഉപയോഗിക്കുക.
വിഡിയോ നിർമിക്കാനായി ചില എഐ ടൂളുകൾ ഉപയോഗിക്കാം, ചില ജനപ്രിയ ടൂളുകൾ നോക്കാം.
RunwayML: വിഡിയോ ജനറേഷനായി Gen-1, Gen-2 മോഡലുകൾ ഉൾപ്പെടെ വിവിധ AI ടൂളുകൾ വാഗ്ദാനം ചെയ്യുന്ന ശക്തമായ പ്ലാറ്റ്ഫോം.
സിന്തസിയ: എഐ അവതാറുകൾ ഉപയോഗിച്ച് റിയലിസ്റ്റിക് വീിഡിയോകൾ സൃഷ്ടിക്കാൻ നിങ്ങളെ അനുവദിക്കുന്ന എഐ വിഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോം.
ഡി-ഐഡി: ഫോട്ടോകളിൽ നിന്നോ വിഡിയോകളിൽ നിന്നോ റിയലിസ്റ്റിക് AI അവതാറുകൾ സൃഷ്ടിക്കാൻ കഴിയും.
രൂപം, പ്രവൃത്തികൾ, സംഭാഷണം എന്നിവ ഉൾപ്പെടെ ആവശ്യമുള്ള രംഗം വിവരിക്കാൻ ടെക്‌സ്‌റ്റ് പ്രോംപ്റ്റുകൾ ഉപയോഗിക്കുക.പ്രോംപ്റ്റിനെ അടിസ്ഥാനമാക്കി എഐ ഒരു വിഡിയോ സൃഷ്ടിക്കും. ജനറേറ്റുചെയ്‌ത വിഡിയോ നന്നായി ട്യൂൺ ചെയ്യാനും ലൈറ്റിങ്, കളർ, ശബ്ദം എന്നിവ ക്രമീകരിക്കാനും വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ഡീപ് ഫെയ്ക്കുകൾ നിർമിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങളുണ്ടെന്നത് ഓർക്കുക.
എഐ ജനറേറ്റ് ചെയ്തതാണെന്ന ലേബലില്ലാതെ ഇത്തരം വിഡിയോകൾ പുറത്തുവിടുന്നത് ധാര്‍മികമായും ശരിയല്ല. വളരെ റിയലിസ്റ്റിക് എഐ പ്രതീകങ്ങൾ സൃഷ്ടിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യവും എഐ സാങ്കേതികതകളെക്കുറിച്ച് ആഴത്തിലുള്ള ധാരണയും ആവശ്യമാണെന്ന് ഓർമിക്കുക. നിരവധി എഐ ട്യൂട്ടോറിയൽ കോഴ്സുകൾ സൗജന്യമായും അല്ലെങ്കിൽ പണമടച്ച് സർട്ടിഫിക്കറ്റുകളോടെയും ലഭ്യമാണ്.