മനോരമ ക്വിക്ക് കേരള മെഷിനറി എക്സ്പോ ഇന്നു കൂടി; കാണാൻ ഇതിനകം 2 ലക്ഷത്തോളം പേർ
കോഴിക്കോട് ∙ മനോരമ ക്വിക്ക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന 'മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ' ഇന്നു സമാപിക്കും. സ്വന്തമായൊരു വ്യവസായം എന്ന സങ്കൽപത്തെ യാഥാർഥ്യമാക്കാൻ സഹായിക്കുന്ന പ്രദർശനം കാണാൻ ഇതിനകം 2 ലക്ഷത്തോളം പേർ എത്തി. ചെറുതും വലുതുമായ യന്ത്രങ്ങളുടെ വൈവിധ്യവും സാങ്കേതിക

കോഴിക്കോട് ∙ മനോരമ ക്വിക്ക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന 'മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ' ഇന്നു സമാപിക്കും. സ്വന്തമായൊരു വ്യവസായം എന്ന സങ്കൽപത്തെ യാഥാർഥ്യമാക്കാൻ സഹായിക്കുന്ന പ്രദർശനം കാണാൻ ഇതിനകം 2 ലക്ഷത്തോളം പേർ എത്തി. ചെറുതും വലുതുമായ യന്ത്രങ്ങളുടെ വൈവിധ്യവും സാങ്കേതിക മികവിന്റെ തിളക്കവും നേരിലറിയാൻ എത്തിയവരിൽ യുവാക്കൾ ഏറെയുണ്ടായിരുന്നു. പ്രദർശനത്തിലേക്കുള്ള പ്രവേശനം രാവിലെ 11 മുതൽ ആണെങ്കിലും അതിനു മുൻപു തന്നെ ജനം ട്രേഡ് സെന്റർ പരിസരത്തു നിറയുന്ന അവസ്ഥയായിരുന്നു. പ്രവേശനം രാത്രി 8 വരെയാണു തീരുമാനിച്ചത്. എന്നാൽ അപ്പോഴും നൂറു കണക്കിനാളുകൾ കാത്തു നിന്നു.
മേളയോട് അനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളിൽ വിദഗ്ധർ ക്ലാസ് എടുത്തു. എക്സ്പോയുടെ അസോഷ്യേറ്റ് പാർട്നർ ബി ആൻഡ് ബി സ്കെയിൽസ് ആൻഡ് മെഷീനാണ്. ദ് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ബേക്കേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
വിവിധ മേഖല പാർട്നർമാരായ പവറിക്കാ (ജനറേറ്റർ), ഗ്രീൻ ഗാർഡ് (അഗ്രോ മെഷിനറി), മേയ്ത്ര ഹോസ്പിറ്റൽ (ഹെൽത്ത് കെയർ), യൂണിക് വേൾഡ് റോബട്ടിക്സ് (ടെക്നോളജി), മീഡിയ നെറ്റ് (ഔട്ട്ഡോർ), ഓർബിസ് ക്രിയേറ്റീവ്സ് (ഗിഫ്റ്റ്), ഹിറാസ് കേറ്ററിങ് (റ്റേസ്റ്റ്), ഹില്ലി അക്വ (ഹൈഡ്രേഷൻ), കൊച്ചി ബിസിനസ് സ്കൂൾ (ഹോസ്പിറ്റാലിറ്റി) എന്നീ സ്ഥാപനവും മേളയിൽ സജീവമാണ്.പ്രദർശന നഗരിയിലേക്കു പ്രവേശനം സൗജന്യം. ഇന്നു നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
മെഷിനറികൾ കാണാനും വില അറിയാനും ചൂരൽമലയിൽനിന്നും നിഷാദ് അലി എത്തി
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട തന്റെ സ്ഥാപനം പുനരാരംഭിക്കാനുള്ള വഴി തേടുന്ന കെ.കെ.നിഷാദ് അലി പ്രദർശന നഗരിയിലെത്തി. ചൂരൽമല ടൗണിൽ ലൈമ ബേക്കറി നടത്തിയിരുന്ന നിഷാദ് അലിക്ക് എല്ലാം നഷ്ടപ്പെട്ടു. പിതാവിന്റെ കാലത്തു തുടങ്ങിയ ബേക്കറി ഉൽപാദനവും കച്ചവടവും നിഷാദ് അലി വിപുലമാക്കി നടത്തി വരികയായിരുന്നു.
മൂന്നര പതിറ്റാണ്ടായി പ്രവർത്തിച്ചു വന്ന സ്ഥാപനം ഉരുൾപൊട്ടൽ തീർത്തും ഇല്ലാതാക്കി. എല്ലാം നഷ്ടപ്പെട്ട നിഷാദ് അലിയെ സഹായിക്കാൻ ചില സംഘടനകളും മറ്റും തയാറാണ്.ബേക്കറി പുനരാരംഭിക്കാനാണ് ആഗ്രഹം. അതിനായി മെഷിനറികൾ കാണാനും വില അറിയാനുമാണ് എത്തിയത്.