നെറ്റ്ഫ്‌ളിക്‌സ് 'ഇടിച്ചു തകർത്ത്' ടൈസന്റെയും ജേക്ക് പോളിന്റെയും പോരാട്ടം; 60 ദശലക്ഷം കാഴ്ചക്കാർ, ചരിത്രം
മൈക്ക് ടൈസൺ ജെയ്ക്ക് പോൾ പോരാട്ടം കണ്ടത് ലോകമെമ്പാടുമുള്ള 60 ദശലക്ഷത്തോളം ആളുകൾ. പ്ലാറ്റ്‌ഫോമിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവൻ്റുകളിൽ ഒന്നായി മാറി. അതേസമയം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് പ്രവര്‍ത്തനരഹിതമായെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോർട്ട് ചെയ്തു.

മൈക്ക് ടൈസൺ, ജെയ്ക്ക് പോൾ പോരാട്ടം കണ്ടത് ലോകമെമ്പാടുമുള്ള 60 ദശലക്ഷത്തോളം ആളുകൾ(Household). പ്ലാറ്റ്‌ഫോമിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവൻ്റുകളിൽ ഒന്നായി മാറി. അതേസമയം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനരഹിതമായെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോർട്ട് ചെയ്തു.
മൈക് ടൈസണ്‍, ജെയ്ക് പോള്‍ ബോക്‌സിങ് മത്സര സമയം അടുത്തപ്പോഴാണ് നെറ്റ്ഫ്‌ളിക്‌സ് പലര്‍ക്കും ലഭിക്കാതായത്. പ്രതീക്ഷിക്കാത്ത രീതിയല്‍ ട്രാഫിക് വര്‍ദ്ധിച്ചതായിരിക്കാം കാരണം. അമാൻഡ സെറാനോയും കാറ്റി ടെയ്‌ലറും ഉൾപ്പെടുന്ന ഇവന്റും, 50 ദശലക്ഷം കാഴ്ചക്കാരെ ആകർഷിച്ചു, യുഎസ് ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട പ്രൊഫഷണൽ വനിതാ കായിക ഇനമായി നെറ്റ്ഫ്‌ളിക്‌സ് ഇതിനെ വിശേഷിപ്പിച്ചു.
ചാറ്റ്ജിപിറ്റി ഡെസ്‌ക്ടോപ് ആപ്പ് വിന്‍ഡോസില്‍ ഫ്രീ
വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത! വൈറല്‍ എഐ സേര്‍ച്ച് എഞ്ചിനായ ചാറ്റ്ജിപിറ്റിയുടെ ഡെസ്‌ക്ടോപ് ആപ്പ് എല്ലാ വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും ഫ്രീ ആക്കി. കഴിഞ്ഞ മാസം അവതരിപ്പിച്ച ആപ് ഇതുവരെ ചാറ്റ്ജിപിറ്റി എജ്യൂക്കേഷന്‍, എന്റര്‍പ്രൈസ്, പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കുമാത്രമായിരുന്നു നല്‍കിയിരുന്നത്.
ആപ്പില്‍ എന്തു സംശയവും ചോദിക്കുകയും, ഫയലുകള്‍ അപ്‌ലോഡ് ചെയ്യുകയും, ടെക്‌സ്റ്റിന്റെ രത്‌നച്ചുരുക്കം ആവശ്യപ്പെടുകയും, ചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യാം. നൂതനമായ വോയിസ് മോഡും അക്‌സസ് ചെയ്യാം. എന്നാല്‍, ഇത് ഫ്രീ യൂസര്‍മാര്‍ക്ക് ഏതാനും മിനിറ്റ് മാത്രമെ ലഭിക്കൂ.
മോതിരവുമായി കാസിയോ
ഡിജിറ്റല്‍ വാച്ചുകള്‍ വിറ്റ് പേരെടുത്ത കമ്പനിയായ കാസിയോ മോതിരം പോലെ അണിയാവുന്ന ഡിവൈസ് പുറത്തിറക്കുന്നു. ഒരു ഇഞ്ചില്‍ താഴെയാണ് ഡിസ്‌പ്ലെയുടെ വലിപ്പം. എന്നാല്‍ ഇതില്‍ മണിക്കൂറുകളും, മിനിറ്റും, സെക്കന്‍ഡ്‌സും കാണാന്‍ സാധിക്കും. തിയതി, സ്റ്റോപ് വാച്ച് ഫങ്ഷന്‍തുടങ്ങിയവ പ്രയോജനപ്പെടുത്താനായി മൂന്ന് കൊച്ചു ബട്ടണുകളും ഉണ്ട്.
സാംസങ് മുതലായ കമ്പനികള്‍ ഇറക്കുന്ന സ്മാര്‍ട്ട് റിങിനു പകരമുള്ള ഒന്നല്ല കാസിയോ റിങ് വാച്ച്. അതിന് ആരോഗ്യപരിപാലന ഫീച്ചറുകള്‍ ഒന്നുമില്ല. കാസിയോ റിങ് വാച്ച് 'ദൈനംദിന ഉപയോഗത്തിന്' വാട്ടര്‍പ്രൂഫ് ആണ് എന്നു കമ്പനി പറയുന്നു. ഇത് പ്രവര്‍ത്തിക്കുന്നത് ബാറ്ററിയിലാണ്. ഒപ്പം ലഭിക്കുന്ന ബാറ്ററി 2 വര്‍ഷം വരെ നീണ്ടുനിന്നേക്കാം. അതിനുശേഷം പുതിയത് മാറ്റിവയ്ക്കാം. കാസിയോയുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. വില 11,000 രൂപ വരെ വന്നേക്കാം.