6 അക്ക ഒടിപി ചോദിക്കും, വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്യും; കേരളത്തിൽ ഈ തട്ടിപ്പ് വ്യാപകമാകുന്നു
തട്ടിപ്പുകാരുടെ തന്ത്രങ്ങൾക്ക് അവസാനമില്ല. ബാങ്കിൽനിന്നാണെന്ന വ്യാജേന എത്തുന്ന ഒടിപി തട്ടിപ്പുകൾക്കെതിരെ വലിയ മുന്നറിയിപ്പുകൾ നൽകാൻ തുടങ്ങിയതോടെ ചുവടുമാറ്റുകയാണ് തട്ടിപ്പുകാർ.ഒരു നമ്പരിൽ നിന്നും വാട്സാപ് ചാറ്റിലേക്കു ഒടിപി വരുന്നതായിരിക്കും തുടക്കം. അൽപ്പസമയം കഴിഞ്ഞു സന്ദേശമെത്തും, അയ്യോ ചേട്ടാ

തട്ടിപ്പുകാരുടെ തന്ത്രങ്ങൾക്ക് അവസാനമില്ല. ബാങ്കിൽനിന്നാണെന്ന വ്യാജേന എത്തുന്ന ഒടിപി തട്ടിപ്പുകൾക്കെതിരെ വലിയ മുന്നറിയിപ്പുകൾ നൽകാൻ തുടങ്ങിയതോടെ ചുവടുമാറ്റുകയാണ് തട്ടിപ്പുകാർ.ഒരു നമ്പരിൽ നിന്നും വാട്സാപ് ചാറ്റിലേക്കു ഒടിപി വരുന്നതായിരിക്കും തുടക്കം. അൽപ്പസമയം കഴിഞ്ഞു സന്ദേശമെത്തും, അയ്യോ ചേട്ടാ എന്റെ പേര്...ഇന്ദു കുമാരി. (സാങ്കൽപികം).
ഞാൻ എറണാകുളത്ത് ഷോപ്പിൽ വർക് ചെയ്യുന്നു. ഒരു ഒടിപി മാറി വന്നിട്ടുണ്ട്. ഒന്നു പറഞ്ഞു തരുമല്ലോ?. പരോപകാരം അല്ലേയെന്നു കരുതി പറഞ്ഞുകൊടുത്താൽ ആദ്യം വാട്സാപ് അക്കൗണ്ടും പിന്നീടു നമ്മുടെ രഹസ്യങ്ങളുമെല്ലാം ഹാക്കർമാർ തട്ടിയെടുക്കും.
നിങ്ങളുടെ സ്വന്തം അക്കൗണ്ടിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം രണ്ട്-ഘട്ട പ്രാമാണീകരണം(Two-factor authentication (2FA) ) പ്രവർത്തനക്ഷമമാക്കുക എന്നതാണ്. ഇത് നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെ ഒരു പാസ്‌കോഡ് അല്ലെങ്കിൽ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്സ് ഐഡി പോലുള്ള ബയോമെട്രിക് സംവിധാനങ്ങളാൽ സുരക്ഷിതമാക്കാനാകും.
പ്രാഥമിക മുൻകരുതൽ
∙നിങ്ങൾക്ക് സന്ദേശം അയച്ച കോൺടാക്റ്റിൽ ഉള്ളത് ഒരു പൊതുവായ അല്ലെങ്കിൽ സ്വകാര്യ ഗ്രൂപ്പിലാണെങ്കിൽ, അവരെ നീക്കം ചെയ്യാൻ ആ ഗ്രൂപ്പ് നടത്തുന്നവരെ ഉടൻ അറിയിക്കണം.
∙വീണ്ടും ബന്ധപ്പെടാൻ കഴിയാത്തവിധം നിങ്ങൾ ആ നമ്പർ ബ്ലോക്ക് ചെയ്യുകയും വേണം.
∙ആ നമ്പർ വാട്ട്‌സ്ആപ്പിൽ റിപ്പോർട്ട് ചെയ്യുക, അതുവഴി അവർക്ക് ആ അക്കൗണ്ട് താൽക്കാലികമായി നിർത്താനാകും.
∙ ഇനി തട്ടിപ്പിൽ കുടുങ്ങിയാൽ എത്രയും വേഗം ലോക്കൽ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാം. മാത്രമല്ല ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം നിരീക്ഷിച്ചു നിർദ്ദിഷ്ട ബാങ്കുകളിലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ച് മുൻകരുതലെടുക്കാം.