ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ  സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ  ഭാഗമായി ഈ  മണ്ഡല കാലത്ത്  കേരള പൊലീസ്  വകുപ്പുമായി   വി(VI)  സഹകരിക്കുന്നു.  കഴിഞ്ഞ വര്‍ഷം  വി  ക്യൂആര്‍ കോഡ്  ബാന്‍ഡ്  അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച  പ്രതികരണത്തെത്തുടര്‍ന്നാണ് ഈ  വര്‍ഷവും  ഇത് അവതരിപ്പിക്കുന്നത്.  ജനക്കൂട്ടത്തില്‍  കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന്  കൂട്ടംതെറ്റി പോകുന്നു എന്ന  ആശങ്കയ്ക്ക് ഇത്  ഒരു പരിഹാരാമാണ്. 

അയ്യപ്പഭക്തര്‍ പമ്പയിലെ  വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച്  രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍  നമ്പറില്‍ റജിസ്റ്റര്‍ ചെയ്താല്‍  ക്യുആര്‍ കോഡ്  ബാന്‍ഡ്  ലഭിക്കും. അത്  കുട്ടിയുടെ  കൈത്തണ്ടയില്‍  കെട്ടാം. പൊലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ്  സ്കാന്‍ ചെയ്താൽ  രക്ഷിതാവിന്‍റെയോ  കുടുംബാംഗത്തിന്‍റെയോ റജിസ്റ്റര്‍  ചെയ്ത നമ്പറിലേക്ക് വിളിക്കാനാകും.

ADVERTISEMENT

വോഡഫോണ്‍ ഐഡിയ  ലിമിറ്റഡ് കേരള  വൈസ് പ്രസിഡന്‍റും സര്‍ക്കിള്‍ ഓപ്പറേഷന്‍സ് വിഭാഗം  മേധാവിയുമായ ബിനു  ജോസ്, പത്തനംതിട്ട അഡീഷണല്‍  പൊലീസ് സൂപ്രണ്ട്  ആര്‍. ബിനു, പത്തനംതിട്ട സൈബര്‍ സെല്‍  സബ് ഇന്‍സ്പെക്ടര്‍ അരവിന്ദാക്ഷന്‍  നായര്‍ പി.ബി എന്നിവരുടെ  സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ  പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍  നടന്ന ചടങ്ങില്‍  പത്തനംതിട്ട ജില്ലാ പൊലീസ്  മേധാവി വി.ജി. വിനോദ്  കുമാര്‍ ഐപിഎസ്  ക്യൂആര്‍ കോഡ്  ബാന്‍ഡ്  ഔദ്യോഗികമായി അവതരിപ്പിച്ചു.

ക്യൂആര്‍ കോഡ്  ബാന്‍ഡുകള്‍  തീര്‍ഥാടന  കാലത്ത് ആക്റ്റീവ് ആയിരിക്കും. അവ കൈമാറ്റം  ചെയ്യാനാകില്ല. കഴിഞ്ഞ വര്‍ഷത്തെ മണ്ഡല  കാലത്ത്  കുട്ടികളുടെ   സുരക്ഷ  ഉറപ്പാക്കിക്കൊണ്ട് 17,000 വി ക്യൂആര്‍  കോഡ് ബാന്‍ഡുകള്‍ വി  വിതരണം ചെയ്തു.

English Summary:

Vi collaborates with Kerala Police to ensure the safety of children at Sabarimala using QR code bands, reuniting lost children with their families during the pilgrimage season.