'ഫെർമി പാരഡോക്സ്, കർദഷേവ്, ഡ്രേക് ഇക്വേഷൻ'!; പിച്ചൈയും മസ്കും ചർച്ച ചെയ്യുന്ന ദുരൂഹ വിഷയങ്ങൾ
ഗൂഗിൾ ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പായ വില്ലോ അവതരിപ്പിച്ചതിനെക്കുറിച്ച് സുന്ദർ പിച്ചൈ എക്സിൽ പങ്കുവച്ച പോസ്റ്റിനു ഇലോൺ മസ്ക് വൗ എന്നു റിയാക്‌ഷൻ നൽകി. ഇതിനു പിന്നാലെ സുന്ദർ പിച്ചൈ നമുക്ക് ബഹിരാകാശത്തും ക്വാണ്ടം സാങ്കേതികവിദ്യ പ്രാവർത്തികമാക്കണമെന്നു ഒരു കമന്റിട്ടു. ഇതിനു മറുപടിയായി ഇലോൺ മസ്ക് നമ്മുടെ

ഗൂഗിൾ ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പായ വില്ലോ അവതരിപ്പിച്ചതിനെക്കുറിച്ച് സുന്ദർ പിച്ചൈ എക്സിൽ പങ്കുവച്ച പോസ്റ്റിനു ഇലോൺ മസ്ക് വൗ എന്നു റിയാക്‌ഷൻ നൽകി. ഇതിനു പിന്നാലെ സുന്ദർ പിച്ചൈ നമുക്ക് ബഹിരാകാശത്തും ക്വാണ്ടം സാങ്കേതികവിദ്യ പ്രാവർത്തികമാക്കണമെന്നു ഒരു കമന്റിട്ടു. ഇതിനു മറുപടിയായി ഇലോൺ മസ്ക് നമ്മുടെ സമൂഹം കർദഷേവ് സ്കെയിലിലെ രണ്ടാംഘട്ടത്തിലെത്തണമെന്നും ഇപ്പോൾ നമ്മൾ ഒന്നാംഘട്ടത്തിൽ വെറും 5 ശതമാനം മാത്രമാണ് കൈവരിച്ചിട്ടുള്ളതെന്നും പറഞ്ഞു. ഇലോൺ മസ്ക് കുറച്ചുനാളായി കർദഷേവിനെപ്പറ്റി പറയുന്നുണ്ട്. എന്താണു സംഭവം?
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒരു പദമാണ് കർദഷേവ് സ്കെയിൽ. ഫെർമി പാരഡോക്സ് എന്ന സമസ്യയ്ക്കുള്ള ഉത്തരങ്ങളിലൊന്നാണ് ഇത്.
ഇറ്റാലിയൻ വംശജനായ ശാസ്ത്രജ്ഞനും നൊബേൽ പുരസ്‌കാര ജേതാവുമാണ് ഫെർമി.യുഎസിൽ ലോസ് അലാമോസ് നാഷനൽ യൂണിവേഴ്സിറ്റിയിൽ വച്ച് 1950 ൽ ഉച്ചഭക്ഷണത്തിനിടെ ഫെർമി കൂടിരുന്നവരോട് ഒരു ചോദ്യം ചോദിച്ചു.
എന്തുകൊണ്ട് ആരും വന്നില്ല. അവരെല്ലാം എവിടെയാണ്?
‘കോടാനുകോടി വർഷം പഴയതാണു പ്രപഞ്ചം. നമ്മുടെ ക്ഷീരപഥം പോലും 1000 കോടി വർഷങ്ങൾ പഴക്കവും ഒരു ലക്ഷം പ്രകാശവർഷം വ്യാസമുള്ളതുമാണ്. പ്രപഞ്ചത്തിൽ മനുഷ്യരേക്കാൾ വികസിച്ച ജീവികളുണ്ടെങ്കിൽ അവർ ആധുനിക യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഭൂമിയിൽ വന്ന് അവരുടെ കോളനികൾ സ്ഥാപിച്ചേനേ. എന്നിട്ടും എന്തുകൊണ്ട് ആരും വന്നില്ല. അവരെല്ലാം എവിടെയാണ്?’– ഇതായിരുന്നു ചോദ്യം. പിൽക്കാലത്ത് ഇത് ഫെർമി പാരഡോക്സ് എന്ന പേരിൽ പ്രശസ്തമായി.
ഡ്രേക് ഇക്വേഷൻ, കർദഷേവ് സ്‌കെയിൽ തുടങ്ങിയവ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്.ഡ്രേക്ക് ഇക്വേഷൻ പ്രപഞ്ചത്തിൽ ജീവനുള്ള മേഖലകൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഒരു ഗണിത ഫോർമുല ആണ്. അന്യഗ്രഹ അന്വേഷണങ്ങളെ ശാസ്ത്രീയമായ രീതികളിലേക്കു കൊണ്ടുവരാനുള്ള ഒരു വലിയ ശ്രമമായിരുന്നു ഡ്രേക്ക് ഇക്വേഷൻ. ഇതു വച്ച് കണക്കുകൂട്ടിയപ്പോൾ ക്ഷീരപഥത്തിൽ മാത്രം ആയിരം മുതൽ പത്തുകോടി വരെ അന്യഗ്രഹജീവി സമൂഹങ്ങളുണ്ടെന്ന് വെളിവായി.
കർദഷേവ് സ്കെയിൽ
കർദഷേവ് സ്കെയിൽ അന്യഗ്രഹസമൂഹങ്ങളെ അവ കൈവരിച്ച സാങ്കേതിക പുരോഗതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചു. ഈ സ്കെയിലിൽ ഉന്നതിയിൽ വരുന്ന സമൂഹങ്ങൾ മനുഷ്യർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത സാങ്കേതികവിദ്യകൾ നേടിയവരാകും. പിന്നിൽ വരുന്നവർ സാങ്കേതികപരമായി തീരെ വികസിക്കാത്തവരും. ഈ സ്കെയിലിൽ ഉയർന്നു വരണമെന്നാണ് മസ്ക് പറഞ്ഞിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കി നമ്മൾ വളരെയേറെ പുരോഗമിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതിന് അർഥം.1964ൽ സോവിയറ്റ് ശാസ്ത്രജ്ഞനായ നിക്കോളായ് കർദഷേവാണ് ഈ മാനദണ്ഡം മുന്നോട്ടുവച്ചത്. പിന്നീട് ഈ സ്കെയിലിന് അദ്ദേഹത്തിന്റെ പേരു നൽകി.