ടിക്‌ടോക്കിന് അമേരിക്കയിൽ നിരോധനം; ട്രംപ് സഹായിക്കുമോ, അതോ പൂട്ടിടുമോ?

ചൈനീസ് ആപ്പായ ടിക്‌ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനാനുമതി ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 19ന് മുമ്പ് ടിക്‌ടോക്ക് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. ടിക്ടോക്ക് ക്രിയേറ്റേഴ്സ് നിലവിൽ മറ്റു പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട്

ചൈനീസ് ആപ്പായ ടിക്‌ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനാനുമതി ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 19ന് മുമ്പ് ടിക്‌ടോക്ക് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. ടിക്ടോക്ക് ക്രിയേറ്റേഴ്സ് നിലവിൽ മറ്റു പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങിയശേഷം തങ്ങളുടെ ഫോളോവേഴ്സിനെ ക്ഷണിക്കാൻ തുടങ്ങിയിരിക്കുന്നു.
നിരോധനത്തിൽ ഫോണിൽ നിലവിലുള്ള ആപ്പിന് കുഴപ്പം പറ്റുകയോ, വെബിൽ ഇല്ലാതാകുകയോ ഇല്ല. പക്ഷേ ഹോസ്റ്റിങ് കമ്പനികൾക്കും ആപ്പിൾ, ഗൂഗിൾ പോലെയുള്ള ആപ് സ്റ്റോറുകൾ വിതരണം ചെയ്യുകയോ, അപ്ഡേറ്റ് ചെയ്യുകയോ ചെയ്താൽ പിഴശിക്ഷ നേരിടേണ്ടി വരും.

ഫെഡറൽ കോടതി ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ശരിവച്ചെങ്കിലും താത്കാലികമായെങ്കിലും തടയാനാകുമോ എന്നറിയാന്‍ അവസാനമായി ഒരു അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ടിക്‌ടോക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്.
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത് ടിക്‌ടോക്കിന് ഗുണകരമായേക്കാം എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. പ്രചാരണവേളയിൽ ഇത്തരമൊരു സൂചനയും ട്രംപ് നൽകി. പക്ഷേ പൂട്ടാനുള്ള സാധ്യതയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ വില കല്‍പ്പിക്കപ്പെടുന്നത്.