കൂടുതൽ സുരക്ഷ, ക്യൂആര്‍ കോഡും; പാന്‍ 2.0 കാര്‍ഡ് എങ്ങനെ സ്വന്തമാക്കാം? അറിയാം
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും ഉണ്ടായിരിക്കേണ്ട പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പുതിയ പതിപ്പ് സ്വന്തമാക്കുന്നത് എങ്ങനെ? പാന്‍ കാര്‍ഡിന്റെ പുതിയ പതിപ്പ് അറിയപ്പെടുന്നത് പാന്‍ 2.0 കാര്‍ഡ് എന്നാണ്. ഇതില്‍ കൂടുതല്‍ സുരക്ഷ ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. കൂടാതെ, പാന്‍ 2.0
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും ഉണ്ടായിരിക്കേണ്ട പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പുതിയ പതിപ്പ് സ്വന്തമാക്കുന്നത് എങ്ങനെ? പാന്‍ കാര്‍ഡിന്റെ പുതിയ പതിപ്പ് അറിയപ്പെടുന്നത് പാന്‍ 2.0 കാര്‍ഡ് എന്നാണ്. ഇതില്‍ കൂടുതല്‍ സുരക്ഷ ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. കൂടാതെ, പാന്‍ 2.0
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും ഉണ്ടായിരിക്കേണ്ട പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പുതിയ പതിപ്പ് സ്വന്തമാക്കുന്നത് എങ്ങനെ? പാന്‍ കാര്‍ഡിന്റെ പുതിയ പതിപ്പ് അറിയപ്പെടുന്നത് പാന്‍ 2.0 കാര്‍ഡ് എന്നാണ്. ഇതില്‍ കൂടുതല്‍ സുരക്ഷ ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. കൂടാതെ, പാന്‍ 2.0
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും ഉണ്ടായിരിക്കേണ്ട പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പുതിയ പതിപ്പ് സ്വന്തമാക്കുന്നത് എങ്ങനെ? പാന്‍ കാര്‍ഡിന്റെ പുതിയ പതിപ്പ് അറിയപ്പെടുന്നത് പാന്‍ 2.0 കാര്‍ഡ് എന്നാണ്. ഇതില്‍ കൂടുതല്‍ സുരക്ഷ ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. കൂടാതെ, പാന്‍ 2.0 കാര്‍ഡില്‍ അധികമായി ഒരു ക്യൂആര്‍ കോഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുതിയ കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കാന്‍ ചിലവിടേണ്ടി വരിക 50 രൂപയാണ്.
പല തരത്തിലുള്ള ഗവണ്‍മെന്റ് സേവനങ്ങള്‍ക്കും ഡിജിറ്റല്‍ രേഖ എന്ന നിലയിലും ഉപയോഗിക്കാവുന്ന ഒരു രേഖയായിട്ടാണ് പാന്‍ 2.0 കാര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വളരെ പെട്ടെന്ന് വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കും. അത് പാന്‍ 2.0 കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും അവകാശവാദമുണ്ട്. എന്തായാലും നികുതിദായകര്‍ക്ക് ഇത് വളരെ അത്യന്താപേക്ഷിതമായ രേഖ ആയേക്കും.
നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് അംഗീകൃത സേവനദാദാക്കള്‍ വഴി പാന്‍ 2.0 കാര്‍ഡ് റീപ്രിന്റ് ചെയ്‌തെടുക്കാം. പുതിയ കാര്‍ഡില്‍ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കും. ഇതിന്റെ ഡിജിറ്റല്‍ കോപ്പി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയിലിലേക്കും അയച്ചു ലഭിക്കും.
ശ്രദ്ധിക്കുക
പുതിയ പാന്‍ 2.0 കാര്‍ഡിന് അപേക്ഷിക്കുന്നതിനു മുമ്പായി ഇപ്പോള്‍ കൈവശമുള്ള പാന്‍ കാര്‍ഡില്‍ കിടക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ അവ അപ്‌ഡേറ്റ് ചെയ്യണം.
പാന്‍ 2.0 കാര്‍ഡ് നല്‍കാനായി ഗവണ്‍മെന്റ് രണ്ട്ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രൊട്ടിയന്‍, യുടിഐഐടിഎസ്എല്‍ (കൂടുതല്‍ വിവരങ്ങള്‍ താഴെ.) നിലവിലുള്ള കാര്‍ഡ് ഇതില്‍ ഏത് ഏജന്‍സിയാണ് നല്‍കിയിരിക്കുന്നതെന്ന് പരിശോധിക്കുക.
പാന്‍ 2.0 കാര്‍ഡ് എടുക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ഓര്‍ക്കേണ്ട കാര്യങ്ങളിലൊന്ന് പാനിനു വേണ്ടി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മാറ്റണമെങ്കില്‍ അത് പണം നല്‍കാതെ ഓണ്‍ലൈനായി മാറ്റാം എന്നുള്ളതാണ്. പേര്, അഡ്രസ്, ജനനത്തിയതി തുടങ്ങിയവ ഒക്കെ മാറ്റാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
പ്രിന്റ് ചെയ്ത കാര്‍ഡും ഡിജിറ്റല്‍ കോപ്പിയും കിട്ടും. ഫിസിക്കല്‍ കാര്‍ഡ് സാധാരണഗതിയില്‍ ലഭിക്കാന്‍ 20 ദിവസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഡിജിറ്റല്‍ കോപ്പി അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിനു മുമ്പ് ഇപ്പോള്‍ കിടക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് തിട്ടപ്പെടുത്തക തന്നെ വേണം എന്നകാര്യം ഊന്നിപ്പറയേണ്ടിയിരിക്കുന്നു. എന്തെങ്കിലും പിഴകള്‍ വന്നാല്‍ കാര്‍ഡ് ലഭിക്കാന്‍ കാലതാമസം വരാം.
പ്രോട്ടിയന്‍ വഴി
നേരത്തെ നാഷണല്‍ സെക്യുരിറ്റിസ് ഡെപൊസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) എന്ന് അറിയപ്പെട്ടിരുന്ന സംവിധാനം ഇപ്പോള്‍ അറിയപ്പെടുന്നത് പ്രൊട്ടിയന്‍ (Protean: https://www.protean-tinpan.com/) ഇഗവണ്‍മെന്റ് ടെക്‌നോളജീസ് ലിമിറ്റഡ് എന്നാണ്. ഇതുവഴി അപേക്ഷിക്കേണ്ടവരുടെ കൈയ്യില്‍ താഴെ പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം:
പാന്‍
∙വ്യക്തികള്‍ക്ക് ആണെങ്കില്‍ ആധാര്‍ നമ്പര്‍ ജനന തീയതി എന്നിവ മുകളില്‍ നല്‍കിയിരിക്കുന്ന അഡ്രസില്‍ നല്‍കിയശേഷം 'സബ്മിറ്റില്‍' ക്ലിക്കു ചെയ്യുക
ഇൻകം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡേറ്റാബേസില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കുക
മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി ഇവ രണ്ടും വഴിയോ ഒന്നുവഴിയോ ഓടിപി സ്വീകരിക്കാം. അതിനായി 'ജനറേറ്റ് ഓടിപി'യില്‍ ക്ലിക് ചെയ്യുക
∙വരുന്ന ഓടിപി 10 മിനിറ്റു നേരത്തേക്കു മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. അത് നല്‍കി 'വാലിഡേറ്റില്‍' ക്ലിക്ക് ചെയ്യുക
∙പുതിയ പാന്‍ കാര്‍ഡ് പ്രിന്റ് ചെയ്തു ലഭിക്കാന്‍ വേണ്ട ഫീ ആയ 50 രൂപ നല്‍കുക
∙ഇതിന് പല ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. പണമടച്ചു കഴിയുമ്പോള്‍ അത് ലഭിച്ചു എന്നതിന് രസീത് നല്‍കും. അത് ഭാവി ആവശ്യങ്ങള്‍ക്കായി സേവ് ചെയ്തു വയ്ക്കുക.
∙പുതിയ പാന്‍ കാര്‍ഡ് റജിസ്റ്റേഡ് അഡ്രസിലേക്ക് 15-20 ദിവസത്തിനുള്ളില്‍ അയയ്ക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍, ഇത് എത്തുന്നതിനു മുമ്പേ ഇ-പാന്‍ ലഭിക്കും. അപേക്ഷിച്ച് 24 മണിക്കൂറിനു ശേഷം ഇത് എന്‍എസ്ഡിഎല്‍ വെബ്‌സൈറ്റില്‍ നിന്ന് എടുക്കാം.
യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജീസ് ആന്‍ഡ് സര്‍വിസസ് ലിമിറ്റഡ് (യുടിഐഐടിഎസ്എല്‍) വഴി എങ്ങനെ അപേക്ഷിക്കാം?
∙യുടിഐഐടിഎസ്എല്‍ പാന്‍ റീപ്രിന്റ് പേജ് സന്ദര്‍ശിക്കുക:
(https://www.pan.utiitsl.com/PAN_ONLINE/homereprint)
∙അവിടെ റീപ്രിന്റ് പാന്‍ കാര്‍ഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
∙ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കുക
∙തുടര്‍ന്ന് പണമടയ്ക്കുക
∙എന്‍എസ്ഡിഎല്‍ വഴി ചെയ്തതു പോലെ ഓടിപി വാലിഡേറ്റ് ചെയ്യുക, ബാക്കി കാര്യങ്ങളെല്ലാം ചെയ്യുക.
∙പുതിയ പാന്‍ റജിസ്റ്റര്‍ ചെയ്ത അഡ്രസില്‍ എത്തും. അതിനു മുമ്പ് ഡിജിറ്റല്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്യാം.