വില്‍പ്പനാനന്തര സേവനത്തില്‍ വിപുല പദ്ധതികളുമായി വിവോ; ഫ്രീ ബാക് കവറടക്കം ഓഫറുകള്‍
വിവോ ഉപകരണ ഉടമകള്‍ക്കായി വില്‍പ്പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് വിവോ. 'വിവോ സര്‍വിസ് ഡേയ്സ്' എന്ന പേരിലാണ് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മാസവും പതിനാലാം തിയതി മുതല്‍ പതിനാറാം തിയതി വരെയായിരിക്കും സര്‍വിസ് ഡെയ്സ്. ഒട്ടനവധി വില്‍പ്പനാനന്തര
വിവോ ഉപകരണ ഉടമകള്‍ക്കായി വില്‍പ്പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് വിവോ. 'വിവോ സര്‍വിസ് ഡേയ്സ്' എന്ന പേരിലാണ് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മാസവും പതിനാലാം തിയതി മുതല്‍ പതിനാറാം തിയതി വരെയായിരിക്കും സര്‍വിസ് ഡെയ്സ്. ഒട്ടനവധി വില്‍പ്പനാനന്തര
വിവോ ഉപകരണ ഉടമകള്‍ക്കായി വില്‍പ്പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് വിവോ. 'വിവോ സര്‍വിസ് ഡേയ്സ്' എന്ന പേരിലാണ് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മാസവും പതിനാലാം തിയതി മുതല്‍ പതിനാറാം തിയതി വരെയായിരിക്കും സര്‍വിസ് ഡെയ്സ്. ഒട്ടനവധി വില്‍പ്പനാനന്തര
വിവോ ഉപകരണ ഉടമകള്‍ക്കായി വില്‍പ്പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് വിവോ. 'വിവോ സര്‍വിസ് ഡേയ്സ്' എന്ന പേരിലാണ് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മാസവും പതിനാലാം തിയതി മുതല്‍ പതിനാറാം തിയതി വരെയായിരിക്കും സര്‍വിസ് ഡെയ്സ്. ഒട്ടനവധി വില്‍പ്പനാനന്തര സേവനങ്ങള്‍ പണം നല്‍കാതെ നേടാമെന്ന പുതുമയാണ് വിവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫ്രീ സേവനങ്ങളും
രാജ്യത്തെ തങ്ങളുടെ 650ലേറെ സര്‍വിസ് സെന്ററുകളാണ് പുതിയ നീക്കത്തിന് സജ്ജമായിരിക്കുന്നതെന്ന് വിവോ അറിയിക്കുന്നു. ഈ ദിവസങ്ങളില്‍ വിവോയുടെ അംഗീകൃത സര്‍വിസ് സെന്ററുകളിലെത്തുന്നവര്‍ക്ക് പല സേവനങ്ങളും കാശുവാങ്ങാതെ നടത്തിക്കൊടുക്കുമെന്നത് പല കമ്പനികളും ആലോചിക്കുക പോലുചെയ്യാത്ത കാര്യമാണ്. 'വിവോ സര്‍വിസ് ഡേയ്സില്‍' വാറന്റി അവസാനിച്ച ഹാന്‍ഡ്‌സെറ്റുകള്‍ നന്നാക്കി നല്‍കുന്നതിനു പോലും പൈസ ഈടാക്കില്ലെന്നും കമ്പനി പറയുന്നു. ഇത്തരത്തിലുളള നീക്കം ഇന്ത്യന്‍ വിപണിയില്‍ അധികമാരും പരീക്ഷിച്ചിട്ടില്ല എന്നിടത്താണ് വിവോയുടെ പുതിയ ചുവടുവയ്പ്പ് ശ്രദ്ധേയമാകുന്നത്.
ഫ്രീ ഉല്‍പ്പന്നങ്ങളും മറ്റു സേവനങ്ങളും
വിവോ സര്‍വിസ് ഡേയ്സ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഫ്രീ സ്‌ക്രീന്‍ ഗാര്‍ഡുകളും, ഫ്രീ ബാക്ക് കവറുകളും നല്‍കുമെന്നും കമ്പനി പറയുന്നു. ഇവിടെ ഓര്‍ക്കേണ്ട കാര്യം, ഒരാള്‍ കൊണ്ടു ചെല്ലുന്ന ഫോണിന് യോജിച്ച കവറും സ്‌ക്രീന്‍ ഗാര്‍ഡും ലഭ്യമാണെങ്കില്‍ മാത്രമായിരിക്കും അവ ഫ്രീയായി ലഭിക്കുക. ചില അക്‌സസറികള്‍ ഫ്രീ ആയരിക്കില്ല, എന്നാല്‍ അവയ്ക്ക് കിഴിവു ലഭിക്കുമെന്നും കമ്പനി പറയുന്നു.
മറ്റ് സൗജന്യ സേവനങ്ങള്‍
∙ഹാന്‍ഡ്‌സെറ്റ് ക്ലീനിങ്-പൈസ വാങ്ങാതെ ഫോണ്‍ വൃത്തിയാക്കി നല്‍കും.
∙ഹാന്‍ഡ്‌സെറ്റ് ചെക്കിങ്-ഫോണുകള്‍ക്ക് എന്തെങ്കിലു തകരാറുണ്ടോ എന്നും പരിശോധിക്കും.
∙സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്-ലഭ്യമാ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയില്ലാത്തവര്‍ക്കും, ചെയ്യാതെ വിട്ടവര്‍ക്കും അത് ഇന്‍സ്‌റ്റോള്‍ ചെയ്തു നല്‍കും.
∙ഹാന്‍ഡ്‌സെറ്റ് സാനിറ്റൈസേഷന്‍-ഫോണ്‍ അണുമുക്തമാക്കി നല്‍കുന്നതിനും പൈസ ഈടാക്കില്ല.
∙ഫ്രീ ലഘുഭക്ഷണം ഈ സേവനങ്ങള്‍ക്കായി വിവോ സര്‍വിസ് ഡേസില്‍ എത്തുന്നവര്‍ക്ക് ലഘുഭക്ഷണവും ലഭിച്ചേക്കുമെന്നും പറയുന്നു.
∙അക്‌സസറികള്‍ക്ക് 10 ശതമാനം കിഴിവ്
ഈ ദിവസങ്ങളില്‍ സര്‍വിസ് സെന്ററുകളില്‍ എത്തി അക്‌സസറികള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം കിഴിവ് നല്‍കുമെന്നും കമ്പനി പറയുന്നു. അതിനു പുറമെ എക്‌സ്‌ക്ലൂസിവ് ഓഫറുകളും ഉണ്ടായിരിക്കുമെന്ന് വിവോ ഇന്ത്യ അറിയിക്കുന്നു. ഇതെല്ലാം നേടാനായി വിവോ ഫോണ്‍ ഉടമകള്‍ വിവോ സര്‍വിസ് ഡേയ്സില്‍ അടുത്തുള്ള അംഗീകൃത സര്‍വിസ് സെന്ററുകളെ സമീപിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. വിവോ സര്‍വിസ് ഡേയ്സില്‍ തങ്ങളുടെ സമര്‍ത്ഥരായ സര്‍വിസ് കണ്‍സള്‍ട്ടന്റുമാരും, മേന്റനന്‍സ് എഞ്ചിനിയര്‍മാരും ഉന്നത നിലവാരമുള്ള വില്‍പ്പനാനന്തര സേവനം നല്‍കാനായി കാത്തു നില്‍ക്കുന്നുണ്ടാകുമെന്നാണ് കമ്പനി അവാകശപ്പെടുന്നത്.
വേറിട്ട നീക്കം എന്തിന്?
കസ്റ്റമര്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് തങ്ങളുടേത് എന്നതിനാലാണ് ഇത്തരം ഒരു ചുവടുവയ്പ്പും തങ്ങള്‍ നടത്തുന്നതെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് വേണ്ട വില്‍പ്പനാനന്തര സേവനം നല്‍കുന്നകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്നും വിവോ പറയുന്നു. തങ്ങളുടെ ഒരു ഉല്‍പ്പന്നം വാങ്ങുമ്പോള്‍ അവസാനിക്കുന്നതല്ല തങ്ങളുടെ കസ്റ്റമറുമായി ഉള്ള ബന്ധം. വില്‍പ്പനാനന്തരവും ഈ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കമ്പനി ആയതിനാലാണ് വേറിട്ട ഈ നീക്കം നടത്തുന്നതെന്ന്വിവോ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്കായി ടോള്‍ ഫ്രീ നമ്പറുകളും കമ്പനി നല്‍കിയിട്ടുണ്ട്--1800-208-3388 അല്ലെങ്കില്‍ 1800-102-3388.