റജിസ്ട്രേഷനില്ലാതെ പ്രവർത്തനം, യുട്യൂബർക്ക് പിഴയിട്ട് സെബി; 9.5 കോടി രൂപ തിരികെ നൽകണം
റജിസ്ട്രേഷനില്ലാതെ നിക്ഷേപത്തിനു പ്രേരിപ്പിച്ച 19 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഇൻഫ്ലുവൻസറോട് 9.5 കോടി രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു സെബി. രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെയാണ് സെബി നടപടിയെടുത്തത്. 2025 ഏപ്രിൽ 4 വരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന്

റജിസ്ട്രേഷനില്ലാതെ നിക്ഷേപത്തിനു പ്രേരിപ്പിച്ച 19 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഇൻഫ്ലുവൻസറോട് 9.5 കോടി രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു സെബി. രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെയാണ് സെബി നടപടിയെടുത്തത്. 2025 ഏപ്രിൽ 4 വരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച തുകയായ 9.5 കോടി തിരികെ നൽകാനും ഉത്തരവിട്ടു.
അനുമതിയില്ലാത്ത നിക്ഷേപ ഉപദേശങ്ങൾ, വ്യാപാര ശുപാർശകൾ, നിർവഹണ സേവനങ്ങൾ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്റെ കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായി സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഭാരതി, തന്നെ പിന്തുടരുന്നവർക്ക് അപകടകരമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയതായി കണ്ടെത്തി.
ഭാരതിയും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ റജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശക ബിസിനസ്സ് നടത്തിയിരുന്നു.
നിയന്ത്രണ ലംഘനങ്ങൾക്ക് അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് 10 ലക്ഷം രൂപയും രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, രാഹുൽ അനന്ത ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരിൽ നിന്ന് 5 ലക്ഷം രൂപയും സെബി പിഴ ചുമത്തിയതായി റിപ്പോർട്ടിൽ പറയുന്നു .